ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
ഇന്ത്യയുടെ കോവിഡ്-19 വാക്സിനേഷനുകളുടെ എണ്ണം 218.88 കോടി കവിഞ്ഞു
12-14 വയസ് പ്രായമുള്ളവർക്ക് വിതരണം ചെയ്തത് 4.10 കോടിയിലധികം ആദ്യ ഡോസ് വാക്‌സിനുകൾ
രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം നിലവിൽ 30,362
കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 1,997 പേർക്ക്
രോഗമുക്തി നിരക്ക് നിലവിൽ 98.75%
പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 1.34%
Posted On:
07 OCT 2022 9:33AM by PIB Thiruvananthpuram
ഇന്നു രാവിലെ 7 വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിലെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം 218.88 കോടി (2,18,88,17,589) പിന്നിട്ടു.
12-14 വയസ് പ്രായമുള്ളവർക്കുള്ള കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് 2022 മാർച്ച് 16 ന് ആരംഭിച്ചു. 12-14 വയസ് പ്രായമുള്ളവർക്കുള്ള COVID-19 വാക്‌സിനേഷൻ 2022 മാർച്ച് 16-ന് ആരംഭിച്ചു. ഇതുവരെ 4.10 കോടിയിലധികം (4,10,55,105) കൗമാരക്കാർക്ക് കോവിഡ്-19 കുത്തിവയ്പിന്റെ ആദ്യ ഡോസ് നൽകി. അതുപോലെ, 18-59 പ്രായമുള്ളവർക്കുള്ള കോവിഡ്-19 മുൻകരുതൽ ഡോസ് 2022 ഏപ്രിൽ 10 മുതൽ ആരംഭിച്ചു.
ഇന്നു രാവിലെ 7 വരെയുള്ള പ്രാഥമികവിവരമനുസരിച്ച് വാക്‌സിൻ ഡോസുകൾ ഇനി പറയുന്ന വിഭാഗങ്ങളിലായാണ് നൽകിയിട്ടുള്ളത്:
ആരോഗ്യപ്രവർത്തകർ
ഒന്നാം ഡോസ് 10415245
രണ്ടാം ഡോസ് 10119287
കരുതൽ ഡോസ് 7038020
മുന്നണിപ്പോരാളികൾ
ഒന്നാം ഡോസ് 18436898
രണ്ടാം ഡോസ് 17717246
കരുതൽ ഡോസ് 13675366
12-14 പ്രായപരിധിയിലുള്ളവർ
ഒന്നാം ഡോസ് 41055105
രണ്ടാം ഡോസ് 31868048
15-18 പ്രായപരിധിയിലുള്ളവർ
ഒന്നാം ഡോസ് 61954847
രണ്ടാം ഡോസ് 53122655
18-44 പ്രായപരിധിയിലുള്ളവർ
ഒന്നാം ഡോസ് 561313445
രണ്ടാം ഡോസ് 515923815
കരുതൽ ഡോസ് 97222916
45-59 പ്രായപരിധിയിലുള്ളവർ
ഒന്നാം ഡോസ് 204036026
രണ്ടാം ഡോസ് 196996958
കരുതൽ ഡോസ് 49400711
60നുമേൽ പ്രായമുള്ളവർ
ഒന്നാം ഡോസ് 127673150
രണ്ടാം ഡോസ് 123163413
കരുതൽ ഡോസ് 47684438
കരുതൽ ഡോസ് 21,50,21,451
ആകെ 2,18,88,17,589
രാജ്യത്ത് നിലവിലെ കോവിഡ് രോഗബാധിതരുടെ എണ്ണം 30,362 ; ഇത് രാജ്യത്തെ മൊത്തം സജീവ കേസുകളുടെ 0.07% ആണ്.
ദേശീയ രോഗമുക്തി നിരക്ക് 98.75 % ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3,908 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 4,40,47,344 ആയി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ പുതുതായി രോഗം സ്ഥിരീകരിച്ചത് 1,997 പേർക്കാണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,13,123 പരിശോധനകൾ നടത്തി. ആകെ 89.64 കോടിയിലേറെ (89,64,81,387) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്.
രാജ്യത്തുടനീളം പരിശോധനാശേഷി വർദ്ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 1.34 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 0.94 ശതമാനമാണ്.
ND
(Release ID: 1865728)
Visitor Counter : 122