വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം

ക്യാപ്‌റ്റീവ് നോൺ-പബ്ലിക് നെറ്റ്‌വർക്കുകൾ സ്ഥാപിക്കുന്ന സംരംഭങ്ങൾക്ക് നേരിട്ട് സ്പെക്ട്രം അനുവദിക്കുന്നതിനുള്ള ആവശ്യകതാ പഠനം നടത്താൻ ടെലികോം വകുപ്പ്

Posted On: 10 AUG 2022 1:09PM by PIB Thiruvananthpuram

നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ച് സുരക്ഷിതവും, വിശ്വസനീയവും, കുറഞ്ഞ സമയത്തിൽ ഡാറ്റ കൈമാറ്റം സാധ്യമായതും, ഉയർന്ന ത്രൂപുട്ട് ആശയവിനിമയ സാധ്യതയുള്ളതുമായ വ്യവസായങ്ങൾ വികസിപ്പിക്കുന്നതിൽ ക്യാപ്‌റ്റീവ് നോൺ-പബ്ലിക് നെറ്റ്‌വർക്കിന് (CNPN) ഒരു പ്രധാന പങ്ക് വഹിക്കാനാകും. CNPN-കൾക്കായി നിയമപരമായ ചട്ടക്കൂട് സ്ഥാപിക്കാൻ ലക്ഷ്യമിട്ട് 2022 ജൂൺ 27-ന് ഗവണ്മെന്റ് ‘ക്യാപ്‌റ്റീവ് നോൺ-പബ്ലിക് നെറ്റ്‌വർക്ക് ലൈസൻസിനായുള്ള മാർഗ്ഗനിർദ്ദേശങ്ങൾ’ പുറപ്പെടുവിച്ചിരുന്നു.

CNPN സ്ഥാപിക്കാൻ ആഗ്രഹിക്കുന്ന സംരംഭങ്ങൾക്ക് ടെലികോം സേവന ദാതാക്കളിൽ നിന്നോ ടെലികോം വകുപ്പിൽ നിന്ന് നേരിട്ടോ സ്‌പെക്‌ട്രം പാട്ടത്തിനെടുക്കാമെന്ന് മാർഗ്ഗനിർദ്ദേശത്തിൽ പറയുന്നു. CNPN-കൾ സജ്ജീകരിക്കുന്ന സംരംഭങ്ങൾക്ക് നേരിട്ട്  സ്പെക്ട്രം അനുവദിക്കുന്നതിനായി ടെലികോം വകുപ്പ് (DoT) ആവശ്യകതാ പഠനങ്ങൾ (Demand Studies) നടത്തുമെന്നും ഈ മാർഗ്ഗനിർദ്ദേശം വ്യക്തമാക്കുന്നു.

ആവശ്യകതാ പഠനങ്ങൾ നടത്തുന്നതിനായി ടെലികോം വകുപ്പ് ഇപ്പോൾ സരൾസഞ്ചാർ പോർട്ടലിൽ ഒരു മൊഡ്യൂൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. https://saralsanchar.gov.in എന്ന വിലാസത്തിൽ പോർട്ടൽ ലഭ്യമാണ്. ഇതുമായി ബന്ധപ്പെട്ട് ഒരു ഓഫീസ്‌ കുറിപ്പ് (OM) 09-08-2022 ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്

100 കോടി രൂപയിലധികം അറ്റ മൂല്യമുള്ളതും, ടെലികോം വകുപ്പിൽ നിന്ന് നേരിട്ട് സ്പെക്‌ട്രം ലഭ്യമാക്കി CNPN-കൾ സജ്ജീകരിക്കാൻ തയ്യാറുള്ളതുമായ സംരംഭങ്ങളെ ഇതിൽ പങ്കെടുക്കാൻ ക്ഷണിക്കുന്നു. വിശദാംശങ്ങൾ 10-08-2022 മുതൽ 09-09-2022 വരെ പോർട്ടലിൽ സമർപ്പിക്കാം.

 

***



(Release ID: 1850490) Visitor Counter : 135