സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയം
azadi ka amrit mahotsav

2022 ഓഗസ്റ്റ് 4-ന് ‘നശേ സേ ആസാദി’ - ദേശീയ യുവജന-വിദ്യാർത്ഥി സമ്പർക്ക പരിപാടിയിൽ ഡോ. വീരേന്ദ്ര കുമാർ അധ്യക്ഷനാകും

പോസ്റ്റഡ് ഓണ്‍: 03 AUG 2022 3:10PM by PIB Thiruvananthpuram

 

"നഷാ മുക്ത് ഭാരത് അഭിയാൻ" (NMBA) പ്രചാരണത്തിന്റെ ഭാഗമായി, നാളെ - 2022 ഓഗസ്റ്റ് 4-ന് സംഘടിപ്പിക്കുന്ന 'നശാ സേ ആസാദി' (ലഹരിമരുന്നിൽ നിന്ന് സ്വാതന്ത്ര്യം) - ദേശീയ യുവജന-വിദ്യാർത്ഥി സമ്പർക്ക (National Youth and Students Interaction Program) പരിപാടിയിൽ കേന്ദ്ര സാമൂഹ്യനീതി, ശാക്തീകരണ മന്ത്രി ഡോ. വീരേന്ദ്ര കുമാർ അധ്യക്ഷനാകും. ആസാദി കാ അമൃത് മഹോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിരിക്കുന്ന പരിപാടി, തെരെഞ്ഞെടുക്കപ്പെട്ട 75 സർവ്വകലാശാലകളിലെ / സ്ഥാപനങ്ങളിലെ അധ്യാപകരും വിദ്യാർത്ഥികളും തമ്മിൽ ആശയവിനിമയത്തിന് വേദിയാകും.

ഒരു ദിവസം നീണ്ടുനിൽക്കുന്ന പരിപാടിയിൽ, തെരെഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങൾ ലഹരി മരുന്ന് ഉപയോഗത്തിന്റെ ദോഷഫലങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുള്ള വിവിധ പ്രവർത്തനങ്ങൾ  ഓൺലൈനായും ഓഫ്‌ലൈലൈനായും സംഘടിപ്പിക്കും.

രാജ്യത്തെ 272 ജില്ലകളിൽ 2020 ഓഗസ്റ്റ് 15-ന് നശ മുക്ത് ഭാരത് അഭിയാന്റെ (NMBA) ഭാഗമായുള്ള മുൻനിര പ്രചാരണം സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയം നടത്തിവരുന്നു.

NMBA ഏറ്റെടുത്തിട്ടുള്ള പ്രവർത്തനങ്ങളെക്കുറിച്ചുള്ള ഹ്രസ്വചിത്രവും ഓൺലൈൻ പരിപാടിയിൽ  പ്രദർശിപ്പിക്കും.

 

CISCO WebEx വഴി സംഘടിപ്പിക്കുന്ന പരിപാടി, 2022 ഓഗസ്റ്റ് 4-ന് രാവിലെ 10 മുതൽ 11 വരെ ഫേസ്ബുക്കിൽ തത്സമയം സംപ്രേക്ഷണം ചെയ്യുകയും ചെയ്യും. https://fb.me/e/2EhTkZMT7 എന്ന ലിങ്ക് വഴി പങ്കെടുക്കാനും പരിപാടി കാണാനും സാധിക്കും.

 

*** 


( റിലീസ് ഐ.ഡി: 1847921) സന്ദര്‍ശക കൗണ്ടര്‍ : 103
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Punjabi