രാജ്യരക്ഷാ മന്ത്രാലയം
ഒരു റാങ്ക് ഒരു പെൻഷൻ പദ്ധതി
Posted On:
29 JUL 2022 2:28PM by PIB Thiruvananthpuram
ന്യൂ ഡൽഹി: ജൂലൈ 29, 2022
കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ (MoD) 07.11.2015-ലെ ലെറ്റർ നമ്പർ 12(1)/2014/D(Pen/Pol)-ഭാഗം-II പ്രകാരം ഗവൺമെന്റ് ഒരു റാങ്ക് ഒരു പെൻഷൻ പദ്ധതി (OROP) നടപ്പിലാക്കി. പെൻഷൻ നിശ്ചയിക്കുന്നതിനുള്ള പട്ടികകൾ MoD ലെറ്റർ നമ്പർ 12(1)/2014/D(Pen/Pol)-ഭാഗം-II പ്രകാരം 03.02.2016 നും നൽകിയിട്ടുണ്ട്.
2015 നവംബർ 07 ലെ ആശയവിനിമയത്തിന്റെ അടിസ്ഥാനത്തിൽ, 2019 ജൂലൈ 1 മുതൽ, അഞ്ച് വർഷം പൂർത്തിയാകുമ്പോൾ, പുനർനിർണ്ണയം നടത്തണമെന്ന് ബഹുമാനപ്പെട്ട സുപ്രീം കോടതി 16.03.2022-ലെ ഉത്തരവിലൂടെ നിർദേശിച്ചിരുന്നു. 01.07.2019 മുതൽ മുൻകാല പ്രാബല്യത്തോടെ OROP പ്രകാരമുള്ള പെൻഷൻ പുനർനിർണ്ണയത്തിന്റെ നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.
ഇന്ന് ലോക് സഭയിൽ ശ്രീ രാജ്മോഹൻ ഉണ്ണിത്താന് രേഖാമൂലം നൽകിയ മറുപടിയിൽ രക്ഷാ രാജ്യ മന്ത്രി ശ്രീ അജയ് ഭട്ട് ആണ് ഈ വിവരം അറിയിച്ചത്.
(Release ID: 1846251)