തൊഴില്‍, ഉദ്യോഗ മന്ത്രാലയം
azadi ka amrit mahotsav

തൊഴിൽ ശക്തിയിൽ സ്ത്രീകളുടെ പങ്കാളിത്തം

Posted On: 21 JUL 2022 2:42PM by PIB Thiruvananthpuram


ന്യൂ ഡൽഹി: ജൂലൈ 20, 2022

2020-21 വർഷത്തെ ഏറ്റവും പുതിയ പീരിയോഡിക് ലേബർ ഫോഴ്‌സ് സർവേ (PLFS) റിപ്പോർട്ട് അനുസരിച്ച്, 15 വയസും അതിൽ കൂടുതലും പ്രായമായ സാധാരണ തലത്തിലുള്ള (usual status basis) പുരുഷ, സ്ത്രീ തൊഴിലാളികളുടെ എണ്ണത്തിലെ അനുപാതം (WPR), യഥാക്രമം 73.5%, 31.4% എന്നിങ്ങനെയാണ്.

കൂടാതെ, 12.07.2022 ലെ കണക്കനുസരിച്ച്, ഇ-ശ്രം പോർട്ടലിലെ അസംഘടിത തൊഴിലാളികളുടെ മൊത്തം രജിസ്ട്രേഷനിൽ, സ്വയം സാക്ഷ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ 52.84% സ്ത്രീകളാണ്.

തൊഴിൽ ശക്തിയിലും തൊഴിലിന്റെ ഗുണനിലവാരത്തിലും സ്ത്രീകളുടെ പങ്കാളിത്തം മെച്ചപ്പെടുത്തുന്നതിന് ഗവണ്മെന്റ് വിവിധ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സാമൂഹ്യ സുരക്ഷ കോഡ് 2020, തൊഴിൽ സുരക്ഷ, ആരോഗ്യം, ജോലി സാഹചര്യങ്ങൾ (OSH) എന്നിവ സംബന്ധിച്ച കോഡ് 2020, വേതനം സംബന്ധിച്ച കോഡ് 2019 എന്നിവ സ്ത്രീ ജീവനക്കാരുടെ സംരക്ഷണത്തിനായുള്ള തൊഴിൽ സാഹചര്യങ്ങളും അനുബന്ധ കാര്യങ്ങളും പ്രതിപാദിക്കുന്നു.

സ്ത്രീ തൊഴിലാളികളുടെ തൊഴിലവസരം വർധിപ്പിക്കുന്നതിന്, വനിതാ വ്യാവസായിക പരിശീലന സ്ഥാപനങ്ങൾ, ദേശീയ തൊഴിലധിഷ്ഠിത പരിശീലന സ്ഥാപനങ്ങൾ, പ്രാദേശിക തൊഴിലധിഷ്ഠിത പരിശീലന സ്ഥാപനങ്ങൾ എന്നിവയുടെ ശൃംഖലയിലൂടെ ഗവണ്മെന്റ് അവർക്ക് പരിശീലനം നൽകുന്നു.

ഇന്ന് രാജ്യ സഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ കേന്ദ്രതൊഴിൽ സഹമന്ത്രി ശ്രീ രാമേശ്വർ തെലിയാണ് ഈ വിവരം അറിയിച്ചത്.

 
 
RRTN/SKY

(Release ID: 1843462)
Read this release in: English , Urdu , Tamil