ഘന വ്യവസായ മന്ത്രാലയം
25 സംസ്ഥാനങ്ങൾ / കേന്ദ്ര ഭരണ പ്രദേശങ്ങളിലെ 68 നഗരങ്ങളിലായി 2,877 ഇലക്ട്രിക് വാഹന ചാർജിംഗ് സ്റ്റേഷനുകൾ FAME-II പ്രകാരം അനുവദിച്ചു
Posted On:
19 JUL 2022 4:23PM by PIB Thiruvananthpuram
ഫെയിം ഇന്ത്യയുടെ (Faster Adoption and Manufacturing of (Hybrid &) Electric Vehicles in India) രണ്ടാം ഘട്ടത്തിന് കീഴിൽ 25 സംസ്ഥാനങ്ങൾ / കേന്ദ്ര ഭരണ പ്രദേശങ്ങളിലെ 68 നഗരങ്ങളിലായി 2,877 ഇലക്ട്രിക് വാഹന ചാർജിംഗ് സ്റ്റേഷനുകൾ ഘനവ്യവസായ മന്ത്രാലയം അനുവദിച്ചു. കൂടാതെ, ഫെയിം ഇന്ത്യ പദ്ധതി രണ്ടാം ഘട്ടത്തിന് കീഴിൽ 9 എക്സ്പ്രസ് വേകളിലും 16 ഹൈവേകളിലും 1576 ചാർജിംഗ് സ്റ്റേഷനുകൾ അനുവദിച്ചിട്ടുണ്ട്. ഫെയിം ഇന്ത്യ പദ്ധതി ഒന്നാം ഘട്ടത്തിന് കീഴിൽ, 01.07.2022 വരെ 479 ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിച്ചു.
വൈദ്യുത വാഹനങ്ങളുടെ വൻ തോതിലുള്ള ഉപയോഗത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്, 2015-ൽ ഗവൺമെന്റ് ഫെയിം ഇന്ത്യ സ്കീം എന്ന പേരിൽ ഒരു പദ്ധതി രൂപീകരിച്ചു. നിലവിൽ, ഫെയിം ഇന്ത്യ രണ്ടാം ഘട്ടം 2019 ഏപ്രിൽ 1 മുതൽ 5 വർഷത്തേക്ക് നടന്നു വരികയാണ്. ഫെയിം-ഇന്ത്യ പദ്ധതി രണ്ടാം ഘട്ടത്തിന് കീഴിൽ ചാർജിംഗ് അടിസ്ഥാനസൗകര്യ വികസനത്തിന് 1000 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങൾക്ക് ആവശ്യമായ ചാർജിംഗ് സൗകര്യം മെച്ചപ്പെടുത്തുന്നതിന് താഴെപ്പറയുന്ന നടപടികളും ഗവണ്മെന്റ സ്വീകരിച്ചിട്ടുണ്ട്-
(i) വസതികളിലും ഓഫീസുകളിലും ചാർജ് ചെയ്യുന്നതിനായി സ്വകാര്യ ചാർജിംഗ് അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ അടങ്ങുന്ന വിജ്ഞാപനം വൈദ്യുതി മന്ത്രാലയം (MoP) പുറത്തിറക്കി.
(ii) സ്വകാര്യ, വാണിജ്യ കെട്ടിടങ്ങളിൽ ചാർജിംഗ് സ്റ്റേഷനുകളും അടിസ്ഥാന സൗകര്യങ്ങളും സ്ഥാപിക്കുന്നതിനായി ഭവന, നഗരകാര്യ മന്ത്രാലയം (MoHUA), മാതൃക കെട്ടിട നിർമ്മാണ ചട്ടം 2016 ഭേദഗതി ചെയ്തു.
ഘനവ്യവസായ സഹമന്ത്രി ശ്രീ കൃഷൻ പാൽ ഗുർജർ ഇന്ന് ലോക് സഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് ഈ വിവരം അറിയിച്ചത്.
Sr. No.
|
Year
|
electric
|
non-electric
|
Percentage of electric to non-electric vehicles
|
Grand Total
|
1
|
2019
|
1,61,313
|
2,13,02,689
|
0.757
|
2,14,64,002
|
2
|
2020
|
1,19,651
|
1,62,58,820
|
0.736
|
1,63,78,471
|
3
|
2021
|
3,11,423
|
1,64,96,401
|
1.888
|
1,68,07,824
|
4
|
2022 (till today i.e. 14-07-2022)
|
4,19,274
|
94,97,021
|
4.415
|
99,16,295
|
Grand Total
|
10,11,661
|
6,35,54,931
|
1.592
|
6,45,66,592
|
RRTN/SKY
****
(Release ID: 1843022)
|