ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യയുടെ കോവിഡ്-19 വാക്‌സിനേഷനുകളുടെ എണ്ണം 198.65 കോടി കവിഞ്ഞു


12-14 വയസ് പ്രായമുള്ളവര്‍ക്ക് വിതരണം ചെയ്തത് 3.74 കോടിയിലധികം ആദ്യ ഡോസ് വാക്സിനുകള്‍

രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം നിലവില്‍ 1,25,028

കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത്  18,840 പേര്‍ക്ക്

രോഗമുക്തി നിരക്ക് നിലവില്‍ 98.51%

പ്രതിവാര രോഗസ്ഥിരീകരണ നിരക്ക്  4.09%

Posted On: 09 JUL 2022 9:55AM by PIB Thiruvananthpuram

ഇന്നു രാവിലെ 7 വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിലെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം 198.65 കോടി (1,98,65,36,288)  പിന്നിട്ടു. 2,56,78,429  സെഷനുകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്.

12-14 വയസ് പ്രായമുള്ളവര്‍ക്കുള്ള കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് 2022 മാര്‍ച്ച് 16 ന് ആരംഭിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍, 3.74 കോടി യിലധികം (3,74,00,178) കൗമാരക്കാര്‍ക്ക് കോവിഡ്-19 പ്രതിരോധ  കുത്തിവയ്പിന്റെ ആദ്യ ഡോസ് നല്‍കി. 18 - 59 വയസ് പ്രായമുള്ളവർക്കുള്ള കരുതൽ ഡോസ് 2022 ഏപ്രിൽ 10 മുതൽ  ആരംഭിച്ചു.  

ഇന്നു രാവിലെ 7 വരെയുള്ള പ്രാഥമികവിവരമനുസരിച്ച്  വാക്സിന്‍ ഡോസുകള്‍ ഇനി പറയുന്ന വിഭാഗങ്ങളിലായാണ് നല്‍കിയിട്ടുള്ളത്:

ആരോഗ്യപ്രവര്‍ത്തകര്‍
ഒന്നാം ഡോസ് 1,04,09,491
രണ്ടാം ഡോസ് 1,00,71,261
കരുതല്‍ ഡോസ് 58,38,624

മുന്നണിപ്പോരാളികള്‍
ഒന്നാം ഡോസ് 1,84,25,409
രണ്ടാം ഡോസ് 1,76,36,186
കരുതല്‍ ഡോസ് 1,08,09,476

12-14  പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 3,74,00,178
രണ്ടാം ഡോസ്  2,49,77,636

15-18  പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 6,06,65,628
രണ്ടാം ഡോസ്  4,95,12,723

18-44 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 55,85,34,458
രണ്ടാം ഡോസ് 50,36,70,295
കരുതല്‍ ഡോസ് 38,02,669

45-59 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 20,34,94,396
രണ്ടാം ഡോസ് 19,39,74,298
കരുതല്‍ ഡോസ്  29,68,665

60നുമേല്‍ പ്രായമുള്ളവര്‍
ഒന്നാം ഡോസ് 12,73,04,400
രണ്ടാം ഡോസ്   12,11,87,107
കരുതല്‍ ഡോസ് 2,58,53,388

കരുതല്‍ ഡോസ്  4,92,72,822

ആകെ 1,98,65,36,288

രാജ്യത്ത്  നിലവിലെ കോവിഡ് രോഗബാധിതരുടെ എണ്ണം 1,25,028 ; ഇത് രാജ്യത്തെ മൊത്തം സജീവ കേസുകളുടെ 0.29% ആണ്.

ദേശീയ രോഗമുക്തി നിരക്ക് 98.51 % ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 16,104 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 4,29,53,980 ആയി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത്  18,840 പേര്‍ക്കാണ്.  

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4,54,778 പരിശോധനകള്‍ നടത്തി. ആകെ 86.61 കോടിയിലേറെ (86,61,77,937) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്.

രാജ്യത്തുടനീളം പരിശോധനാശേഷി വര്‍ദ്ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക്  4.09 ശതമാനമാണ്.   പ്രതിദിന രോഗസ്ഥിരീകരണ നിരക്ക്  4.14 ശതമാനമാണ്. 
ND 
**** 


(Release ID: 1840303) Visitor Counter : 136