ധനകാര്യ മന്ത്രാലയം
14 സംസ്ഥാനങ്ങൾക്ക് 7,183.42 കോടി രൂപ റവന്യൂകമ്മി സഹായധനം അനുവദിച്ചു : കേരളത്തിന് 1097.83 കോടി രൂപ ലഭിക്കും
Posted On:
06 JUL 2022 5:08PM by PIB Thiruvananthpuram
ധനമന്ത്രാലയത്തിനു കീഴിലുള്ള ധനവിനിയോഗ വകുപ്പ് ഇന്ന് (ബുധനാഴ്ച), 14 സംസ്ഥാനങ്ങൾക്കുള്ള പ്രതിമാസ റവന്യൂകമ്മി സഹായധനത്തിന്റെ (Post Devolution Revenue Deficit (PDRD) Grant) നാലാമത്തെ ഗഡുവായ 7,183.42 കോടി രൂപ അനുവദിച്ചു. പതിനഞ്ചാം ധനകാര്യ കമ്മിഷന്റെ ശുപാർശ പ്രകാരമാണ് ഗ്രാന്റ് അനുവദിച്ചിരിക്കുന്നത്.
2022-23 സാമ്പത്തിക വർഷത്തിൽ 14 സംസ്ഥാനങ്ങൾക്ക് 86,201 കോടി രൂപയാണ് പതിനഞ്ചാം ധനകാര്യ കമ്മീഷൻ ശുപാർശ ചെയ്തത്. 12 തുല്യ പ്രതിമാസ ഗഡുക്കളായി ശുപാർശ ചെയ്യപ്പെട്ട സഹായധനം ധനവിനിയോഗ വകുപ്പ് സംസ്ഥാനങ്ങൾക്ക് അനുവദിക്കും. 2022 ജൂലൈ മാസത്തെ നാലാമത്തെ ഗഡു അനുവദിച്ചതോടെ, 2022-23ൽ സംസ്ഥാനങ്ങൾക്ക് അനുവദിച്ച റവന്യൂകമ്മി സഹായധനം ആകെ 28733.67 കോടി രൂപയായി ഉയർന്നു.
2022-23 കാലയളവിൽ പതിനഞ്ചാം ധനകാര്യ കമ്മീഷൻ PDRD സഹായധനം ശുപാർശ ചെയ്ത സംസ്ഥാനങ്ങൾ ഇവയാണ്: ആന്ധ്രാപ്രദേശ്, അസം, ഹിമാചൽ പ്രദേശ്, കേരളം, മണിപ്പൂർ, മേഘാലയ, മിസോറാം, നാഗാലാൻഡ്, പഞ്ചാബ്, രാജസ്ഥാൻ, സിക്കിം, ത്രിപുര, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാൾ.
2022-23-ലേയ്‌ക്ക് ശുപാർശ ചെയ്‌ത PDRD സഹായധനത്തിന്റെ സംസ്ഥാനാടിസ്ഥാനത്തിലുള്ള വിശദാംശങ്ങളും നാലാം ഗഡുവായി സംസ്ഥാനങ്ങൾക്ക് അനുവദിച്ച തുകയും ഇനിപ്പറയുന്നു:
സംസ്ഥാനാടിസ്ഥാനത്തിലുള്ള PDRDG സഹായധനം
(Rs in crore)
S. No.
|
Name of State
|
PDRDG recommended by FC-XV for the year 2022-23.
|
4th instalment released for the month of July, 2022.
|
Total PDRDG released to States during 2022-23.
|
1
|
Andhra Pradesh
|
10,549
|
879.08
|
3516.33
|
2
|
Assam
|
4,890
|
407.50
|
1630.00
|
3
|
Himachal Pradesh
|
9,377
|
781.42
|
3125.67
|
4
|
Kerala
|
13,174
|
1097.83
|
4391.33
|
5
|
Manipur
|
2,310
|
192.50
|
770.00
|
6
|
Meghalaya
|
1,033
|
86.08
|
344.33
|
7
|
Mizoram
|
1,615
|
134.58
|
538.33
|
8
|
Nagaland
|
4,530
|
377.50
|
1510.00
|
9
|
Punjab
|
8,274
|
689.50
|
2758.00
|
10
|
Rajasthan
|
4,862
|
405.17
|
1620.67
|
11
|
Sikkim
|
440
|
36.67
|
146.67
|
12
|
Tripura
|
4,423
|
368.58
|
1474.33
|
13
|
Uttarakhand
|
7,137
|
594.75
|
2379.00
|
14
|
West Bengal
|
13,587
|
1132.25
|
4529.00
|
****
(Release ID: 1839643)
Visitor Counter : 131