രാജ്യരക്ഷാ മന്ത്രാലയം

മാറിക്കൊണ്ടിരിക്കുന്ന ആഗോളസാഹചര്യത്തിൽ സമുദ്രസജ്ജീകരണം ദേശീയതാൽപ്പര്യം സംരക്ഷിക്കേണ്ട വിധത്തിലാകണം: ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ 39-ാമത് കമാൻഡേഴ്‌സ് കോൺഫറൻസിൽ രക്ഷാ മന്ത്രി

Posted On: 30 MAY 2022 3:40PM by PIB Thiruvananthpuram

ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ (ICG) മൂന്ന് ദിവസത്തെ 39-ാമത് കമാൻഡേഴ്‌സ് കോൺഫറൻസ് 2022 മെയ് 30-ന് ന്യൂ ഡൽഹിയിൽ രക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് ഉദ്ഘാടനം ചെയ്തു.

നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ആഗോള സാഹചര്യത്തിൽ, രാജ്യത്തിന്റെ സാമ്പത്തികവും തന്ത്രപരവുമായ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി സമുദ്രസജ്ജീകരണം നിലനിർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് രക്ഷാ മന്ത്രി തന്റെ പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു.

തീരസുരക്ഷ ശക്തിപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ച കോസ്റ്റ് ഗാർഡിനെ ശ്രീ രാജ്‌നാഥ് സിംഗ് അഭിനന്ദിച്ചു. ഈ ശ്രമങ്ങൾ കാരണം, 2008 ലെ മുംബൈ ആക്രമണത്തിന് ശേഷം കടൽ വഴിയിൽ നിന്നുള്ള ഒരു ഭീകരപ്രവർത്തനത്തിനും രാജ്യം സാക്ഷ്യം വഹിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ സമുദ്രസുരക്ഷയുടെ സുപ്രധാന ഘടകമായി ഇന്തോ-പസഫിക്കിനെ വിശേഷിപ്പിച്ചുകൊണ്ട് ഈ മേഖലയുടെ സ്വതന്ത്രവും തുറന്നതുമായ പ്രാധാന്യത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ രക്ഷാ മന്ത്രി പങ്കുവെച്ചു. ഭൗമ-രാഷ്ട്രീയ പിരിമുറുക്കങ്ങളും തന്ത്രപരമായ താൽപ്പര്യങ്ങളുടെ സംഘർഷവും പരമ്പരാഗത സുരക്ഷാ വെല്ലുവിളികളിലേക്ക് നയിച്ചു. തീവ്രവാദം, മയക്കുമരുന്ന് കടത്ത്, കടൽക്കൊള്ള എന്നിവ ഇന്ന് നമ്മുടെ മുന്നിലുള്ള ചില പാരമ്പര്യേതര വെല്ലുവിളികളാണ്. ഉത്തരവാദിത്തമുള്ള ഒരു നാവിക ശക്തി എന്ന നിലയിൽ, പ്രാദേശികവും ആഗോളവുമായ അഭിവൃദ്ധിക്ക് അത്യന്താപേക്ഷിതമായ, ഭരണാധിഷ്ഠിതവും സമാധാനപരവും സുസ്ഥിരവുമായ അന്തരീക്ഷം സൃഷ്ടിക്കാൻ നമുക്ക് വ്യക്തമായ ഉദ്ദേശമുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ കോസ്റ്റ് ഗാർഡിന് വലിയ പങ്ക് വഹിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ (IOR), ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ സ്ഥാനം തന്ത്രപരവും സാമ്പത്തികവുമായ കാഴ്ചപ്പാടിൽ നിർണായകമാണ് എന്ന് ശ്രീ രാജ്‌നാഥ് സിംഗ് പറഞ്ഞു. കടൽ പാതകളുടെ സുരക്ഷിതത്വം ഇന്ത്യയുടെ സാമ്പത്തിക താൽപ്പര്യങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നുവെന്ന് മാത്രമല്ല, ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ മൊത്തത്തിലുള്ള സംരക്ഷകരായി ഇന്ത്യയെ സ്ഥാപിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തീരദേശ നിരീക്ഷണ ശൃംഖലയുടെ (സിഎസ്എൻ) രൂപീകരണവും പ്രവർത്തനവും രാജ്യത്തിന്റെ വിശാലമായ തീരപ്രദേശത്തിന്റെ സംരക്ഷണത്തിന് ഉത്തേജനം നൽകിയ മറ്റൊരു നാഴികക്കല്ലാണെന്ന് ശ്രീ രാജ്നാഥ് സിംഗ് പറഞ്ഞു.

ഐസിജി കമാൻഡേഴ്സ് സമ്മേളനം വർഷം തോറും നടത്തപ്പെടുന്ന പരിപാടിയാണ്. എല്ലാ പ്രാദേശിക കമാൻഡർമാരും ഭാവിയിലേക്കുള്ള കർമപദ്ധതി അവതരിപ്പിക്കുകയും വിവിധ നയങ്ങളും തന്ത്രപരമായ പ്രശ്നങ്ങളും ചർച്ച ചെയ്യുകയും ചെയ്യുന്നു.



(Release ID: 1829494) Visitor Counter : 162


Read this release in: English , Urdu , Marathi , Hindi