രാജ്യരക്ഷാ മന്ത്രാലയം

രക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് കാർവാറിൽ 'ഐഎൻഎസ് ഖണ്ഡേരി' എന്ന അന്തർവാഹിനിയിൽ യാത്ര നടത്തി

Posted On: 27 MAY 2022 4:04PM by PIB Thiruvananthpuram

രക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ്, 2022 മെയ് 27 ന്, കർണാടകയിലെ കാർവാർ നേവൽ ബേസ് സന്ദർശിച്ച വേളയിൽ ഇന്ത്യൻ നാവികസേനയുടെ ഏറ്റവും ശക്തമായ യുദ്ധ കപ്പലുകളിൽ ഒന്നായി 'ഐഎൻഎസ് ഖണ്ഡേരി'യിൽ യാത്ര നടത്തി. മറ്റ് കപ്പലുകളുടെയും അന്തര്‍വാഹിനികളുടെയും കണ്ണില്‍ പെടാതെ സഞ്ചരിക്കാനുള്ള സ്റ്റെല്‍ത്ത് സംവിധാനങ്ങളും, അത്യാധുനിക ഇനം കൽവാരി ശ്രേണിയിലുള്ളതുമായ  അന്തർവാഹിനിയുടെ പോരാട്ട ശേഷിയെക്കുറിച്ചും ആക്രമണ ശക്തിയെക്കുറിച്ചും രക്ഷാ മന്ത്രി നേരിട്ട് വിലയിരുത്തി. അന്തർവാഹിനിയുടെ വെള്ളത്തിനടിയിലുള്ള പ്രവർത്തനങ്ങളുടെ മുഴുവൻ വിശദാംശങ്ങളും നാല് മണിക്കൂറിലധികമുള്ള യാത്രയിൽ ശ്രീ രാജ്‌നാഥ് സിംഗിന് മുന്നിൽ അവതരിപ്പിച്ചു.

അന്തർ വാഹിനിയുടെ നൂതന സെൻസർ സ്വീറ്, യുദ്ധ സംവിധാനവും ആയുധ ശേഷിയും പ്രകടമാക്കുന്ന അഭ്യാസങ്ങൾക്ക് രക്ഷാ മന്ത്രി സാക്ഷ്യം വഹിച്ചു. അന്തർവാഹിനി ഉപയോഗിച്ചുള്ള എതിരാളികളുടെ
പ്രവർത്തനങ്ങളെ ഫലപ്രദമായി നേരിടാനുള്ള ഐഎൻഎസ് ഖണ്ഡേരിയുടെ ശേഷിയുടെ ഒരു നേർക്കാഴ്ചയും ഇതിലൂടെ അദ്ദേഹത്തിന് ലഭിച്ചു. നാവികസേനാ മേധാവി അഡ്മിറൽ ആർ ഹരി കുമാറും ഇന്ത്യൻ നാവികസേനയിലെയും പ്രതിരോധ മന്ത്രാലയത്തിലെയും മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.

കടൽ യാത്രയ്ക്ക് ശേഷം മാധ്യമ പ്രവർത്തകരോട് സംവദിച്ച രക്ഷാ മന്ത്രി, രാജ്യത്തിന്റെ ‘മെയ്ക്ക് ഇൻ ഇന്ത്യ’ കഴിവുകളുടെ ഉജ്ജ്വല ഉദാഹരണമായാണ് ഐഎൻഎസ് ഖണ്ഡേരിയെ വിശേഷിപ്പിച്ചത്. ഇന്ത്യൻ നാവികസേന ഓർഡർ ചെയ്ത 41 കപ്പലുകളിൽ 39 എണ്ണവും ഇന്ത്യൻ കപ്പൽശാലകളിലാണ് നിർമ്മിക്കുന്നത് എന്ന വസ്തുതയെ അദ്ദേഹം അഭിനന്ദിച്ചു.

വെസ്റ്റേൺ ഫ്ലീറ്റിന്റെ കപ്പലുകളുടെ വിന്യാസം, P-8I എം പി എ, സീ കിംഗ് ഹെലികോപ്റ്റർ എന്നിവ ഉപയോഗിച്ചുള്ള ആന്റി-സബ്മറീൻ ദൗത്യം, മിഗ് 29-K ഫൈറ്റർ വിമാനങ്ങളുടെ ഫ്ലൈ പാസ്റ്റ്, സെർച്ച് & റെസ്ക്യൂ പ്രകടന പ്രദർശനം എന്നിവയും രക്ഷാ മന്ത്രിയുടെ അന്തർവാഹിനി കടൽ യാത്രയോടനുബന്ധിച്ച് നടത്തി.



(Release ID: 1828801) Visitor Counter : 107