ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

രാജ്യത്തിതുവരെ നൽകിയ ആകെ വാക്സിനുകളുടെ എണ്ണം 192.97 കോടി കടന്നു

Posted On: 27 MAY 2022 9:52AM by PIB Thiruvananthpuram


 
ന്യൂ ഡൽഹിമെയ് 27, 2022  

ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താത്കാലിക കണക്ക് പ്രകാരംരാജ്യത്തിതുവരെ നൽകിയ ആകെ വാക്സിനുകളുടെ എണ്ണം 192.97 കോടി (1,92,97,74,973കടന്നു2,44,01,227 സെഷനുകളിലൂടെയാണ് ഇത്രയും ഡോസ് വാക്സിൻ നൽകിയത്.

12 
മുതൽ 14 വയസ്സ് പ്രായമുള്ളവർക്കുള്ള കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് 2022 മാർച്ച് 16 മുതൽ ആരംഭിച്ചുഇതുവരെ 3.34 കോടിയിൽ കൂടുതൽ (3,34,68,814കൗമാരക്കാർക്ക് ആദ്യ ഡോസ് വാക്സിൻ നൽകി കഴിഞ്ഞു.

 

18 മുതൽ 59 വയസ്സ് വരെ പ്രായമുള്ളവർക്ക് കോവിഡ്-19 മുൻകരുതൽ ഡോസ് 2022 ഏപ്രിൽ 10 മുതൽ ആരംഭിച്ചു.

നിലവിൽ ചികിത്സയിലുള്ളത് 15,814 പേരാണ്ഇത് ആകെ രോഗബാധിതരുടെ 0.04% ശതമാനമാണ്.
 

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,296 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 4,26,07,177 ആയിദേശീയ രോഗമുക്തി നിരക്ക് 98.75%.

 

കഴിഞ്ഞ 24 മണിക്കൂറിൽ പുതുതായി രോഗം സ്ഥിരീകരിച്ചത് 2,710 പേർക്കാണ്.

കഴിഞ്ഞ 24 മണിക്കൂറിൽ 4,65,840 പരിശോധനകൾ നടത്തി84.88 കോടിയിൽ അധികം (84,88,77,196) പരിശോധനകളാണ് ഇതുവരെ നടത്തിയത്.  

പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവിൽ 0.52 ശതമാനമാണ്പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 0.58 ശതമാനമാണ്
.

RRTN


(Release ID: 1828704)