ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

ഡോക്ടർമാർ, നഴ്‌സുമാർ, പാരാമെഡിക്കുകൾ തുടങ്ങിയവർക്കുള്ള നാഷണൽ എമർജൻസി ലൈഫ് സപ്പോർട്ട് കോഴ്‌സുകൾക്ക് ഡോ. ഭാരതി പ്രവീൺ പവാർ തുടക്കം കുറിച്ചു

Posted On: 18 MAY 2022 12:28PM by PIB Thiruvananthpuram

ഡോക്ടർമാർ, നഴ്‌സുമാർ, മെഡിക്കല്‍ കാര്യങ്ങളില്‍ സഹായിക്കുന്നതിന്‌ പരിശീലനം നേടിയവർ
(പാരാമെഡിക്കുകൾ) തുടങ്ങിയവർക്കുള്ള നാഷണൽ എമർജൻസി ലൈഫ് സപ്പോർട്ട് (NELS) കോഴ്‌സുകൾക്ക് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി ഡോ. ഭാരതി പ്രവീൺ പവാർ ഇന്ന് തുടക്കം കുറിച്ചു. പരിശീലന മൊഡ്യൂളുകൾക്ക് പുറമെ, NELS കോഴ്‌സ് നടപ്പിലാക്കുന്നതിനായി എല്ലാ സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലും പരിശീലനത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതും, ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങളിലും ആംബുലൻസ് സേവനങ്ങളിലും പ്രവർത്തിക്കുന്ന ഡോക്ടർമാർ, നഴ്‌സുമാർ, പാരാമെഡിക്കുകൾ തുടങ്ങിയവരെ പരിശീലിപ്പിക്കുന്നതിനുള്ള പരിശീലകരുടെ ഒരു കാഡർ സൃഷ്ടിക്കുന്നതും പ്രോഗ്രാമിന്റെ ഭാഗമാണ്.

നമ്മുടെ ജനസംഖ്യാപരമായ പ്രത്യേകതകളും ആവശ്യങ്ങളും മുൻഗണനകളും പരിഗണിക്കാതെ, ചില അടിയന്തരസാഹചര്യങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നചെ
ലവേറിയ വിദേശ മൊഡ്യൂളുകളെയും പണമടച്ചുള്ള കോഴ്‌സുകളെയും ഇതുവരെ ആശ്രയിക്കേണ്ടി വന്നിരുന്നതായി കേന്ദ്രമന്ത്രി പറഞ്ഞു. NELS ഇന്ത്യൻ സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതും ഇന്ത്യയിൽ വികസിപ്പിച്ചതുമായ നിലവാരമുള്ള പാഠ്യപദ്ധതിയാണെന്ന് മന്ത്രി പറഞ്ഞു.

സംസ്ഥാനങ്ങളിലെ മെഡിക്കൽ കോളേജുകളിൽ NELS നൈപുണ്യ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കാൻ അഭ്യർത്ഥിച്ച മന്ത്രി, സംസ്ഥാനത്തെ എമർജൻസി കെയർ സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് പരിശീലനങ്ങൾ പ്രവർത്തനക്ഷമമാക്കുക മാത്രമല്ല, പരമാവധി പ്രയോജനപ്പെടുത്തുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കാനും എല്ലാ നൈപുണ്യ കേന്ദ്രങ്ങളോടും അഭ്യർത്ഥിച്ചു. ഈ സംരംഭം വിജയകരമാക്കുന്നതിന് പങ്കെടുക്കുന്ന സ്ഥാപനങ്ങളുമായി പതിവായി ഇടപഴകാനും അവരുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും ഡിസാസ്റ്റർ മാനേജ്‌മെന്റ് സെല്ലിനോട് അവർ അഭ്യർത്ഥിച്ചു.

NELS സംരംഭം, ഒരു പൊതുവായ എമർജൻസി ലൈഫ് സപ്പോർട്ട് നൽകാനും മെഡിക്കൽ അത്യാഹിതങ്ങൾ മൂലമുള്ള മരണനിരക്ക് കുറയ്ക്കാനും പരിശീലനം സിദ്ധിച്ച ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും പാരാമെഡിക്കുകളുടെ ഒരു സംഘത്തെ രാജ്യത്ത് സജ്ജമാക്കും. മെഡിക്കൽ എമർജൻസി, സർജിക്കൽ എമർജൻസി, കാർഡിയാക് എമർജൻസി, റെസ്പിറേറ്ററി എമർജൻസി, ട്രോമയുമായി ബന്ധപ്പെട്ട അത്യാഹിതങ്ങൾ, പ്രസവചികിത്സാ അത്യാഹിതങ്ങൾ, പീഡിയാട്രിക് എമർജൻസി, പാമ്പ് കടി, വിഷബാധ മുതലായവയുടെ മാനേജ്മെന്റും NELS കോഴ്സ് പ്രതിപാദിക്കുന്നു.

 
 


(Release ID: 1826308) Visitor Counter : 127