ഉപരാഷ്ട്രപതിയുടെ കാര്യാലയം
പുതിയ മേഖലകളിൽ കഴിവുകൾ വികസിപ്പിക്കാൻ സായുധസേനയോട് ഉപരാഷ്ടപതിയുടെ ആഹ്വാനം
പോസ്റ്റഡ് ഓണ്‍:
17 MAY 2022 2:18PM by PIB Thiruvananthpuram
ന്യൂ ഡൽഹി: മെയ് 17 , 2022
യുദ്ധ രംഗത്തു ഡ്രോണുകളുടെയും സൈബർ യുദ്ധത്തിന്റെയും വർദ്ധിച്ചുവരുന്ന ഉപയോഗത്തോടൊപ്പം സംഘർഷങ്ങളുടെ സങ്കര സ്വഭാവവും യുദ്ധക്കളത്തിലേക്ക് ഒരു മാറ്റം കൊണ്ടുവന്നിട്ടുണ്ടെന്നും ഇത് കണക്കിലെടുത്തു കൊണ്ട് പുതിയതും ഉയർന്നുവരുന്നതുമായ മേഖലകളിൽ കഴിവുകൾ വികസിപ്പിക്കാൻ ഉപരാഷ്ട്രപതി ശ്രീ എം. വെങ്കയ്യ നായിഡു സായുധ സേനയോട് ആവശ്യപ്പെട്ടു . ഇന്ത്യൻ സൈന്യത്തെ ഒരു 'ഭാവി ശക്തി'യായി വികസിപ്പിക്കുക എന്നത് നമ്മുടെ കാഴ്ചപ്പാടായിരിക്കണം എന്നും അദ്ദേഹം പറഞ്ഞു.
വെല്ലിംഗ്ടണിലെ ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളേജിലെ ഉദ്യോഗസ്ഥരെയും ജീവനക്കാരെയും അഭിസംബോധന ചെയ്യവെ, വളരെ സങ്കീർണ്ണവും പ്രവചനാതീതവുമായ ഭൗമ-രാഷ്ട്രീയ അന്തരീക്ഷത്തിൽ ഇന്ത്യ ഒന്നിലധികം സുരക്ഷാ വെല്ലുവിളികൾ നേരിടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പുറത്തുനിന്നും അകത്തുനിന്നും നിരവധി തരത്തിലുള്ള ഭീഷണികൾ നേരിടുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം , ഏത് വെല്ലുവിളിയും നേരിടാനും ഏത് സുരക്ഷാ ഭീഷണിയും ശക്തമായി ചെറുക്കാനും നമ്മുടെ സായുധ സേന പൂർണ്ണമായും സജ്ജരായിരിക്കണമെന്ന്ആവശ്യപ്പെട്ടു
ഈ അവസരത്തിൽ, ഭൗമ-രാഷ്ട്രീയ കാഴ്ചപ്പാടുകൾ , ഭീകരവാദം, കാലാവസ്ഥാ വ്യതിയാനം എന്നിവ സുരക്ഷാ സംവിധാനത്തിന്റെ സങ്കീർണ്ണത വർദ്ധിപ്പിച്ചിട്ടുണ്ടെന്നും അത്തരം വിഷയങ്ങളെക്കുറിച്ച് ആഴത്തിൽ മനസ്സിലാക്കണമെന്നും ശ്രീ നായിഡു പറഞ്ഞു.
പ്രതിരോധ രംഗത്തും ബഹിരാകാശ സാങ്കേതിക വിദ്യയിലും സ്വാശ്രയത്വം കൈവരിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ ശ്രീ നായിഡു, ഈ നിർണായക മേഖലയിൽ ആത്മനിർഭർ ഭാരതത്തിനായി നിരവധി സംരംഭങ്ങൾ സ്വീകരിക്കുന്നതിന് ഗവണ്മെന്റിനെ അഭിനന്ദിച്ചു.
IE/SKY
( റിലീസ് ഐ.ഡി: 1826016)
സന്ദര്‍ശക കൗണ്ടര്‍ : 143