ഷിപ്പിങ് മന്ത്രാലയം

സാഗർമാല പദ്ധതികൾ അവലോകനം ചെയ്യുന്നതിനായി 2022 മെയ് 6 ന്, ദേശീയ സാഗർമാല അപെക്‌സ് കമ്മിറ്റിയുടെ യോഗത്തിൽ ശ്രീ സർബാനന്ദ സോനോവാൾ അധ്യക്ഷത വഹിക്കും

Posted On: 04 MAY 2022 3:05PM by PIB Thiruvananthpuram
കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രി ശ്രീ സർബാനന്ദ സോനോവാൾ, 2022 മെയ് 6 വെള്ളിയാഴ്ച ന്യൂ ഡൽഹിയിലെ വിജ്ഞാൻ ഭവനിൽ നടക്കുന്ന ദേശീയ സാഗർമാല അപെക്‌സ് കമ്മിറ്റിയുടെ (എൻ എസ്‌ എ സി) യോഗത്തിൽ അധ്യക്ഷത വഹിക്കും.
 
തുറമുഖ അധിഷ്ഠിത വികസന-സാഗർമാല പദ്ധതികൾക്ക് നയപരമായ മാർഗനിർദേശങ്ങൾ നൽകുന്ന ഉന്നത സമിതിയാണ് എൻ എസ് എ സി. പദ്ധതികളുടെ നടത്തിപ്പിന്റെ അവലോകനവും എൻ എസ് എ സി നിർവഹിക്കുന്നു. 
 
13.05.2015 ന് കേന്ദ്ര മന്ത്രിസഭയാണ് ഈ സമിതി രൂപീകരിച്ചത്. തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രിയുടെ അധ്യക്ഷതയിലുള്ള ഈ സമിതിയിൽ ബന്ധപ്പെട്ട കേന്ദ്ര മന്ത്രാലയങ്ങളിലെ കാബിനറ്റ് മന്ത്രിമാരും തീരമേഖല ഉള്ള സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും മുഖ്യമന്ത്രിമാരും അഡ്മിനിസ്ട്രേറ്റർമാരും അംഗങ്ങളാണ്. മറ്റ് അജണ്ട ഇനങ്ങൾക്കൊപ്പം തുറമുഖ ബന്ധിത റോഡ്, റെയിൽ കണക്റ്റിവിറ്റി പദ്ധതി, ഫ്ലോട്ടിംഗ് ജെട്ടികൾ, ഉൾനാടൻ ജലപാതകൾ എന്നിവയുടെ വികസനം,  സാഗർമാല പരിപാടി അവലോകനം എന്നിവ സമിതി നിർവഹിക്കും. ‘സാഗർതട്ട് സമൃദ്ധി യോജന’ എന്ന പുതിയ സംരംഭത്തിലൂടെ തീരദേശ സമൂഹങ്ങളുടെ സമഗ്ര വികസനവും യോഗത്തിൽ ചർച്ച ചെയ്യും.
 
സാഗർമാലയ്ക്ക് കീഴിലുള്ള പദ്ധതികൾ പ്രധാന തുറമുഖങ്ങൾ, കേന്ദ്ര മന്ത്രാലയങ്ങൾ, സംസ്ഥാന മാരിടൈം ബോർഡുകൾ, സംസ്ഥാന ഗവണ്മെന്റുകൾ, മറ്റ് ഏജൻസികൾ എന്നിവയിലൂടെ നടപ്പിലാക്കുന്നു. 2015-16ൽ 175 പദ്ധതികളുമായി ആവിഷ്‌കരിക്കപ്പെട്ട സാഗർമാല പദ്ധതി ഇപ്പോൾ 5.48 ലക്ഷം കോടി രൂപ മൂല്യമുള്ള നിക്ഷേപത്തോടെ 802 പദ്ധതികളുമായി പുരോഗമിക്കുന്നു.
***


(Release ID: 1822789) Visitor Counter : 160