വിദ്യാഭ്യാസ മന്ത്രാലയം
azadi ka amrit mahotsav

ഇഗ്നോ ലോകത്തിന്റെ വിജ്ഞാന കേന്ദ്രമായി മാറണമെന്ന് ശ്രീ ധർമ്മേന്ദ്ര പ്രധാൻ

പോസ്റ്റഡ് ഓണ്‍: 26 APR 2022 3:44PM by PIB Thiruvananthpuram



ന്യൂ ഡെൽഹി  , ഏപ്രിൽ 26 , 2022


ലോകത്തിന്റെ വിജ്ഞാന കേന്ദ്രമായി ഇഗ്നോ മാറണമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ ധർമ്മേന്ദ്ര പ്രധാൻ പറഞ്ഞു. ഇഗ്‌നോയുടെ 35-ാമത് ബിരുദ ദാന ചടങ്ങിനെ അഭിസംബോധന ചെയ്യവെ അദ്ദേഹം സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി എല്ലാവരിലേക്കും എത്തിച്ചേരാൻ  ആഹ്വാനം ചെയ്തു.

ഇഗ്‌നോയിലെ ഇന്നത്തെ ബിരുദ ദാന ചടങ്ങ്  ,സർവ്വകലാശാലയുടെ നൂതനമായ അദ്ധ്യാപന സമ്പ്രദായത്തിന്റെ ശേഷി പ്രതിഫലിപ്പിക്കുന്നതും  ആത്മവിശ്വാസം വർധിപ്പിക്കുന്നതുമാണെന്നും  മന്ത്രി പറഞ്ഞു.

ഇന്ത്യയെ വിജ്ഞാനാധിഷ്ഠിത സാമ്പത്തിക ശക്തിയായി മാറ്റണമെങ്കിൽ നമ്മുടെ വിദ്യാഭ്യാസ രംഗത്ത് ഒരു മാതൃകാപരമായ മാറ്റം ഉറപ്പാക്കണമെന്ന് ശ്രീ പ്രധാൻ പറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയം 2020 നമ്മുടെ വിദ്യാഭ്യാസത്തിന്റെയും നൈപുണ്യത്തിന്റെയും മേഖലയെ  പരിവർത്തനം ചെയ്യുന്നതിനുള്ള ഒരു ചുവടുവെപ്പാണെന്ന് അദ്ദേഹം പറഞ്ഞു.

സാങ്കേതികവിദ്യ, നൂതനാശയം , ഇന്റർനെറ്റ്,  എന്നിവ പ്രയോജനപ്പെടുത്തി വിദ്യാഭ്യാസമേഖല  കൂടുതൽ വിപുലീകരിക്കാനും ഇ-ഉള്ളടക്ക സംവിധാനം  ശക്തിപ്പെടുത്താനും ലോകത്തിന്റെ വിജ്ഞാന കേന്ദ്രമായി ഉയരാനും ഇഗ്നോ ശ്രമിക്കണമെന്ന് ശ്രീ പ്രധാൻ പറഞ്ഞു.

രാജ്യത്തെ 32 റീജിയണൽ സെന്ററുകളിൽ നിന്നും ബിരുദം, ഡിപ്ലോമ, സർട്ടിഫിക്കറ്റ്, പിഎച്ച്.ഡി/എം.ഫിൽ, സ്വർണ്ണ മെഡലുകൾ നേടിയ  2.91 ലക്ഷത്തിലധികം വിദ്യാർത്ഥികൾക്ക് മന്ത്രി ആശംസകൾ നേർന്നു.

 
IE/SKY

( റിലീസ് ഐ.ഡി: 1820180) സന്ദര്‍ശക കൗണ്ടര്‍ : 156
ഈ റിലീസ് വായിക്കുക: Gujarati , English , Urdu , हिन्दी , Bengali , Tamil