ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

ഏപ്രിൽ 20ന് നടന്ന ആയുഷ്മാൻ ഭാരത് ബ്ലോക്ക് തല ആരോഗ്യമേളകളിൽ 4 ലക്ഷത്തിലധികം പേർ പങ്കെടുത്തു

Posted On: 21 APR 2022 4:01PM by PIB Thiruvananthpuram

 


 
ന്യൂ ഡൽഹി: ഏപ്രിൽ 21 , 2022

ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം (MoHFW) സംസ്ഥാനങ്ങളുമായും കേന്ദ്ര ഭരണ പ്രദേശങ്ങളുമായും സഹകരിച്ച് ആസാദി കാ അമൃത് മഹോത്സവിന് കീഴിലുള്ള ആയുഷ്മാൻ ഭാരത് ഹെൽത്ത് ആൻഡ് വെൽനസ് സെന്ററുകളുടെ (AB-HWCs) 4-ാം വാർഷികം 2022 ഏപ്രിൽ 16 മുതൽ ഏപ്രിൽ 22 വരെ ആഘോഷിക്കുന്നു.

ഇതിന്റെ ഭാഗമായി കേന്ദ്ര ആരോഗ്യമന്ത്രി, സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെ ആരോഗ്യമന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ, സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശങ്ങളിലെ പ്രിൻസിപ്പൽ ഹെൽത്ത് സെക്രട്ടറിമാർ/ഹെൽത്ത് സെക്രട്ടറിമാർ, സംസ്ഥാന ആരോഗ്യ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ, പ്രതിനിധികൾ, പ്രാദേശിക പ്രമുഖർ എന്നിവരും AB-HWC-കളിൽ സന്ദർശനം നടത്തുന്നുണ്ട്. ജനങ്ങൾക്ക് താങ്ങാനാവുന്നതും പ്രാപ്യമായതുമായ ആരോഗ്യപരിരക്ഷ നൽകുന്നതിൽ AB-HWC-കളുടെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങൾക്കിടയിൽ ഇവർ അവബോധം സൃഷ്ടിക്കുകയും ചെയ്യുന്നു.

2022 ഏപ്രിൽ 18 മുതൽ 22 വരെ, സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെ ഓരോ ജില്ലയിലും കുറഞ്ഞത് ഒരു ബ്ലോക്കിലെങ്കിലും ഒരു ലക്ഷത്തിലധികം AB-HWC-കളിൽ ബ്ലോക്ക് തല ആരോഗ്യമേളകൾ രാജ്യത്തുടനീളം സംഘടിപ്പിക്കുന്നുണ്ട് .ഓരോ ദിവസത്തെ ഈ ബ്ലോക്ക് തല ആരോഗ്യ മേളകൾ, സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെ ഓരോ ബ്ളോക്കിലും സംഘടിപ്പിക്കും .

ആരോഗ്യ മേളയുടെ മൂന്നാം ദിവസം 4 ലക്ഷത്തിലധികം ആളുകൾ പങ്കെടുക്കുകയും രാജ്യത്തുടനീളം 484 ബ്ലോക്കുകൾ  ആരോഗ്യ മേളകൾ സംഘടിപ്പിക്കുകയും ചെയ്തു. കൂടാതെ, 71,000-ലധികം ABHA ഹെൽത്ത് ഐഡികൾ സൃഷ്ടിക്കുകയും 17,000 PMJAY ഗോൾഡൻ കാർഡുകൾ നൽകുകയും ചെയ്തു, കൂടാതെ ഹൈപ്പർടെൻഷൻ, പ്രമേഹം തുടങ്ങിയവയ്ക്കായി ആയിരക്കണക്കിന് സ്ക്രീനിംഗുകളും നടത്തി.

2022 ഏപ്രിൽ 16-ന് AB-HWC-കളിൽ ഒരു ദിവസം കൊണ്ട് ഇ-സഞ്ജീവനി പ്ലാറ്റ്‌ഫോമിലൂടെ 3 ലക്ഷം ടെലികൺസൾട്ടേഷനുകൾ നടത്തി.AB-HWC-കളിൽ ഒരു ദിവസം നടന്ന ഏറ്റവും ഉയർന്ന ടെലികൺസൾട്ടേഷനാണിത്, ഇത് പ്രതിദിനം 1.8 ലക്ഷം ടെലികൺസൾട്ടേഷനുകൾ എന്ന മുൻകാല റെക്കോർഡ് മറികടന്നു.2022 ഏപ്രിൽ 20-ന് രാജ്യത്തുടനീളം 36,000-ലധികം ടെലികൺസൾട്ടേഷനുകൾ നടത്തി.



(Release ID: 1818714) Visitor Counter : 119