പഞ്ചായത്തീരാജ് മന്ത്രാലയം
azadi ka amrit mahotsav

നവീകരിച്ച കേന്ദ്രാവിഷ്‌കൃത പദ്ധതിയയായ രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാന്റെ (ആര്‍.ജി.എസ്.എ) 2022 ഏപ്രില്‍ ഒന്നുമുതല്‍ 2026 മാര്‍ച്ച് 31 വരെയുള്ള തുടര്‍ച്ചയ്ക്ക് മന്ത്രിസഭയുടെ അംഗീകാരം


കേന്ദ്ര വിഹിതം 3700 കോടിയും സംസ്ഥാന വിഹിതമായ 2211 കോടിയും ചേര്‍ന്ന് പദ്ധതിയുടെ മൊത്തം സാമ്പത്തിക അടങ്കല്‍ 5911 കോടി രൂപയായിരിക്കും


2.78 ലക്ഷം ഗ്രാമീണ തദ്ദേശസ്ഥാപനങ്ങളെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ (എസ.്ഡി.ജി ലക്ഷ്യങ്ങള്‍) കൈവരിക്കുന്നതിന്‌ സഹായിക്കും

Posted On: 13 APR 2022 3:26PM by PIB Thiruvananthpuram

പഞ്ചായത്തീ രാജ് സ്ഥാപനങ്ങളുടെ (പി.ആര്‍.ഐ) ഭരണകാര്യക്ഷമത വികസിപ്പിക്കുന്നതിനായി നവീകരിച്ച കേന്ദ്രാവിഷ്‌കൃത പദ്ധതിയായ രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാന്‍ (ആര്‍.ജി.എസ്.എ)യുടെ 2022 ഏപ്രില്‍ ഒന്നുമുതല്‍ 2026 മാര്‍ച്ച് 31 വരെ തുടരുന്നതിന് (പതിനഞ്ചാം ധനകാര്യ കമ്മിഷന്റെ ശിപാര്‍ശയോടുചേര്‍ന്ന് നില്‍ക്കുന്ന) പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ധ്യക്ഷനായ സാമ്പത്തിക കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാസമിതി ഇന്ന് അംഗീകാരം നല്‍കി.

സാമ്പത്തിക പ്രത്യാഘാതങ്ങള്‍:

പദ്ധതിയുടെ മൊത്തം സാമ്പത്തിക അടങ്കല്‍ 5911 കോടി രൂപയായിരിക്കും. ഇതില്‍ 3700 കോടി രൂപ കേന്ദ്ര വിഹിതവും 2211 കോടി രൂപ സംസ്ഥാന വിഹിതവുമാണ്.

തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതുള്‍പ്പെടെയുള്ള പ്രധാനപ്പെട്ട നേട്ടങ്ങള്‍:

അംഗീകരിച്ച പദ്ധതിയായ ആര്‍.ജി.എസ്.എ രാജ്യത്തുടനീളമുള്ള പരമ്പരാഗതമായ ഉള്‍പ്പെടെയുള്ള 2.78 ലക്ഷത്തിലധികം ഗ്രാമീണ തദ്ദേശ സ്ഥാപനങ്ങളെ ലഭ്യമായ വിഭവങ്ങളുടെ പരമാവധി വിനിയോഗത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ഉള്‍ച്ചേര്‍ക്കുന്ന പ്രാദേശിക ഭരണത്തിലൂടെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ (എസ്.ഡി.ജി) കൈവരിക്കുന്നതിനുള്ള ഭരണ ശേഷി വികസിപ്പിക്കുന്നതിന് സഹായിക്കും. എസ്.ഡി.ജികളുടെ പ്രധാന തത്ത്വങ്ങള്‍, അതായത് ആരെയും ഉപേക്ഷിക്കാതിരിക്കുക, ഏറ്റവും പിന്നിലുള്ളവരില്‍ ആദ്യം എത്തുക, സാര്‍വത്രികമായ ഉള്‍പ്പെടുത്തല്‍, എന്നിവയ്‌ക്കൊപ്പം ലിംഗസമത്വവും പരിശീലനം, പരിശീലന മൊഡ്യുളുകളും വസ്തുക്കളും എന്നിവയുള്‍പ്പെടെ എല്ലാ ശേഷി വര്‍ദ്ധിപ്പിക്കുന്ന ഇടപെടലുകളുടെയും രൂപകല്‍പ്പനയില്‍ ഉള്‍പ്പെടുത്തുക. പ്രധാനമായും ദേശീയ പ്രാധാന്യമുള്ള വിഷയങ്ങള്‍ക്കായിരിക്കും മുന്‍ഗണന നല്‍കുക, അതായത്: (1) ദാരിദ്ര്യരഹിതവും മെച്ചപ്പെട്ടതുമായ ഉപജീവനമാര്‍ഗ്ഗവുമുള്ള ഗ്രാമങ്ങള്‍, (2) ആരോഗ്യകരമായ ഗ്രാമം, (3) ശിശു സൗഹൃദ ഗ്രാമം, (4) ജലംപര്യാപ്തമായ ഗ്രാമം, (5) വൃത്തിയുള്ളതും ഹരിതാഭവുമായ ഗ്രാമം, (6) ഗ്രാമത്തിലെ സ്വയം പര്യാപ്തമായ പശ്ചാത്തല സൗകര്യങ്ങള്‍, (7) സാമൂഹികമായി സുരക്ഷിതമായ ഗ്രാമം, (8) സദ്ഭരണത്തോടുകൂടിയ ഗ്രാമം, (9) ഗ്രാമത്തില്‍ വികസനം ഉണ്ടാക്കുക.

  • പഞ്ചായത്തുകള്‍ക്ക് പട്ടികജാതി, പട്ടികവര്‍ഗ്ഗം, സ്ത്രീകള്‍ എന്നിവരുടെ പ്രാതിനിധ്യം ഉള്ളതിനാലും, താഴെത്തട്ടില്‍ നിന്ന് ഏറ്റവും അടുത്തുള്ള സ്ഥാപനങ്ങള്‍ ആയതിനാലും, പഞ്ചായത്തുകളെ ശക്തിപ്പെടുത്തുന്നത് സമൂഹത്തിന്റെ സാമൂഹ്യനീതി, സാമ്പത്തിക വികസനം എന്നിവയ്‌ക്കൊപ്പം തുല്യതയും ഉള്‍ച്ചേര്‍ക്കലും പ്രോത്സാഹിപ്പിക്കും. ഇ-ഗവേണന്‍സിന്റെ വര്‍ധിച്ച ഉപയോഗം പി.ആര്‍.ഐകള്‍ നടത്തുന്നത് മെച്ചപ്പെട്ട സേവന വിതരണവും സുതാര്യതയും കൈവരിക്കാന്‍ സഹായിക്കും. പൗരന്മാരെ പ്രത്യേകിച്ച് ദുര്‍ബല വിഭാഗങ്ങളെ സാമൂഹികമായി ഉള്‍പ്പെടുത്തിക്കൊണ്ട് ഫലപ്രദമായ സ്ഥാപനങ്ങളായി പ്രവര്‍ത്തിക്കുന്നതിന് ഗ്രാമസഭകളെ ഈ പദ്ധതി ശക്തിപ്പെടുത്തും. ഇത് ദേശീയ, സംസ്ഥാന, ജില്ലാ തലങ്ങളില്‍ മതിയായ മാനവവിഭവശേഷിയും അടിസ്ഥാന സൗകര്യങ്ങളുമുള്ള പി.ആര്‍.ഐകളുടെ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള സ്ഥാപന ഘടന സ്ഥാപിക്കും.
  • എസ്.ഡി.ജികള്‍ നേടിയെടുക്കുന്നതില്‍ പഞ്ചായത്തുകളുടെ പങ്ക് തിരിച്ചറിഞ്ഞും ആരോഗ്യകരമായ മത്സരത്തിന്റെ മനോഭാവം വളര്‍ത്തിയെടുക്കുന്നതിനുമുള്ള ദേശീയ പ്രാധാന്യമുള്ള മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ പ്രോത്സാഹനസഹായത്തിലൂടെ പഞ്ചായത്തുകളെ ക്രമേണ ശക്തിപ്പെടുത്തും
  • പദ്ധതിക്ക് കീഴില്‍ സ്ഥിരമായ തസ്തികയൊന്നും സൃഷ്ടിക്കപ്പെടില്ല, എന്നാല്‍ പദ്ധതിയുടെ നടത്തിപ്പിന് മേല്‍നോട്ടം വഹിക്കുന്നതിനും പദ്ധതിക്ക് കീഴിലുള്ള ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് സംസ്ഥാനങ്ങള്‍ക്ക്/കേന്ദ്രഭരണ പ്രദേശങ്ങള്‍ക്ക് സാങ്കേതിക പിന്തുണ നല്‍കുന്നതിനും കരാര്‍ അടിസ്ഥാനത്തിലുള്ള ആവശ്യമായ മാനവവിഭവശേഷി ലഭ്യമാക്കാം.

ഗുണഭോക്താക്കളുടെ എണ്ണം:
രാജ്യത്തുടനീളമുള്ള പരമ്പരാഗത സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ ഗ്രാമീണ തദ്ദേശസ്ഥാപനങ്ങളിലെ 60 ലക്ഷത്തോളം വരുന്ന തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും ഉദ്യോഗസ്ഥരും മറ്റ് പങ്കാളികളും പദ്ധതിയുടെ നേരിട്ടുള്ള ഗുണഭോക്താക്കളാകും.

വിശദാംശങ്ങള്‍:
(1) നവീകരിച്ച ആര്‍.ജി.എസ്.എ കേന്ദ്ര, സംസ്ഥാന ഘടകങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്. പദ്ധതിയുടെ കേന്ദ്ര ഘടകങ്ങള്‍ക്കുള്ള ഫണ്ട് പൂര്‍ണമായും കേന്ദ്ര ഗവണ്‍മെന്റ് നല്‍കും. സംസ്ഥാന ഘടകങ്ങള്‍ക്കുള്ള ഫണ്ടിംഗ് രീതി കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കുമിടയില്‍ യഥാക്രമം 60:40 എന്ന അനുപാതത്തിലായിരിക്കും, വടക്കുകിഴക്കല്‍ (എന്‍.ഇ), മലയോര സംസ്ഥാനങ്ങള്‍, ജമ്മു കാശ്മീര്‍, കേന്ദ്ര ഭരണപ്രദേശങ്ങള്‍ എന്നിവ ഒഴികെയാണിത്. അവിടങ്ങളില്‍ കേന്ദ്ര-സംസ്ഥാന വിഹിതം 90:10 ആയിരിക്കും. എന്നിരുന്നാലും, മറ്റ് കേന്ദ്രഭരണ പ്രദേശങ്ങള്‍ക്ക് കേന്ദ്ര വിഹിതം 100%വും ആയിരിക്കും.
(2) പദ്ധതിക്ക് കേന്ദ്ര ഘടകവും- ദേശീയ തല പ്രവര്‍ത്തനങ്ങളും ഉണ്ടായിരിക്കും, അതായത്. സാങ്കേതിക സഹായത്തിനുള്ള ദേശീയ പദ്ധതി, ഇ-പഞ്ചായത്തിന് ദൗത്യമാതൃകാ പദ്ധതി, പഞ്ചായത്തുകള്‍ക്കുള്ള പ്രോത്സാഹന ആനുകൂല്യം, പ്രവര്‍ത്തനം ഗവേഷണവും മാധ്യമവും, സംസ്ഥാന ഘടകം- പഞ്ചായത്തി രാജ് സ്ഥാപനങ്ങളുടെ (പി.ആര്‍.ഐ) കാര്യശേഷി നിര്‍മ്മാണവും പരിശീലനവും (സി.ബി. ആന്റ് ടി), സി.ബി ആന്‍ഡ് ടിക്കുള്ള സ്ഥാപന പിന്തുണ, വിദൂര പഠന സൗകര്യം, ഗ്രാമപഞ്ചായത്ത് (ജി.പി) ഭവന്‍ നിര്‍മ്മാണത്തിനുള്ള പിന്തുണ, ജി.പി ഭവനുകളില്‍ പൊതുസേവനകേന്ദ്രങ്ങളുടെ (സി.എസ്.സി) ക്രമീകരണം, എന്‍.ഇ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് ജി.പികള്‍ക്കുള്ള കമ്പ്യൂട്ടര്‍, പെസ മേഖലകളില്‍ ഗ്രാമസഭകള്‍ ശക്തിപ്പെടുത്തുന്നതിനുള്ള പ്രത്യേക പിന്തുണ, നൂതനാശയങ്ങള്‍ക്കുള്ള പിന്തുണ, സാമ്പത്തിക വികസനത്തിനും വരുമാന വര്‍ദ്ധനയ്ക്കുമുള്ള പിന്തുണ സാമ്പത്തിക വികസനത്തിനും വരുമാന വര്‍ദ്ധനയ്ക്കും വേണ്ടിയുള്ള പിന്തുണ എന്നിവയാണ്.
(3) സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ (എസ്.ഡി.ജി) കൈവരിക്കുന്നതിന് അനുയോജ്യമായ രീതിയില്‍ വിശാലമായാണ് പദ്ധതിയുടെ പ്രവര്‍ത്തനങ്ങളുടെ നടത്തിപ്പും നിരീക്ഷണവും. എസ്ഡിജികള്‍ കൈവരിക്കുന്നതിനായി വിവിധ മന്ത്രാലയങ്ങളുടെയും/ വകുപ്പുകളുടെയും സംസ്ഥാന ഗവണ്‍മെന്റുകളുടെയും എല്ലാ വികസന പ്രവര്‍ത്തനങ്ങളുടെയും പദ്ധതികളുടെ നടത്തിപ്പിന്റെ കേന്ദ്രബിന്ദുവും പഞ്ചായത്തുകളാണ്.
(4) നവീകരിച്ച ആര്‍.ജി.എസ്.എയ്ക്ക് കീഴിലുള്ള മന്ത്രാലയം,എസ്.ഡി.ജികളുടെ പ്രാദേശികവല്‍ക്കരണം നടപ്പാക്കുന്നതിന് പി.ആര്‍.ഐകളിലെ തെരഞ്ഞെടുത്ത പ്രതിനിധികള്‍ക്ക് ഗവണ്‍മെന്റിന്റെ മൂന്നാം തട്ട് വികസിപ്പിച്ചെടുക്കുന്നതിന് നേതൃത്വപരമായ പങ്ക് വഹിക്കുന്നതിനായി അവരുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിലേക്ക് ശ്രദ്ധ തിരിക്കും. പ്രധാനമായും ഒമ്പത് ആശയങ്ങളാണ് നടപ്പാക്കുന്നത് അതായത്: (1) ദാരിദ്ര്യരഹിതവും മെച്ചപ്പെട്ട ഉപജീവനമാര്‍ഗ്ഗങ്ങളുമുള്ള ഗ്രാമങ്ങള്‍, (2) ആരോഗ്യമുള്ള ഗ്രാമം, (3) ശിശുസൗഹൃദ ഗ്രാമം, (4) ജലപര്യാപ്തമായ ഗ്രാമം, (5) വൃത്തിയും ഹരിതാഭവുമായ ഗ്രാമം, (6) സ്വയംപര്യാപ്തമായ പശ്ചാത്തല സൗകര്യങ്ങളുള്ള ഗ്രാമങ്ങള്‍, (7) സാമൂഹിക സുരക്ഷിത ഗ്രാമം, (8) സദ്ഭരണമുള്ള ഗ്രാമം, (9) ഗ്രാമത്തില്‍ വികസനം ഉണ്ടാക്കുക.
(5) എസ്.ഡി.ജികള്‍ നേടുന്നതിനായി മറ്റ് മന്ത്രാലയങ്ങളുടെ/ വകുപ്പുകളുടെ ശേഷി വര്‍ദ്ധിപ്പിക്കുന്ന മുന്‍കൈകളും ഈ പദ്ധതി സംയോജിപ്പിക്കും. പരമ്പരാഗത സ്ഥാപനങ്ങളിലേതുള്‍പ്പെടെ ഗ്രാമീണ തദ്ദേശസ്ഥാപനങ്ങളിലെ മേഖല പ്രാപ്തമാക്കുന്നവരെ വിവിധ മന്ത്രാലയങ്ങളുടെ/വകുപ്പുകളുടെ പരിശീലന പരിപാടികളില്‍ ഉള്‍പ്പെടുത്തുകയും ബന്ധപ്പെട്ട മേഖലകളിലെലെ പ്രവര്‍ത്തകര്‍ക്കും മറ്റ് പങ്കാളികള്‍ക്കും പരിശീലനം നല്‍കുകയും ചെയ്യും.
(6) എസ്.ഡി.ജികള്‍ നേടുന്നതില്‍ പഞ്ചായത്തുകളുടെ പങ്ക് തിരിച്ചറിയുന്നതിനും ആരോഗ്യകരമായ മത്സരത്തിന്റെ മനോഭാവം വളര്‍ത്തുന്നതിനും. പഞ്ചായത്തുകളുടെ പ്രവര്‍ത്തനം വിലയിരുത്തുന്നതിലും വിഭാവനം ചെയ്ത അനുബന്ധ മേഖലകളിലെ അവാര്‍ഡുകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നതിലും നോഡല്‍ മന്ത്രാലയങ്ങള്‍ക്ക് വലിയ പങ്കുണ്ട്.
(7) ആഴത്തിലുള്ള വിശകലനം നല്‍കുന്നതിന്, പി.ആര്‍.ഐകളുമായി ബന്ധപ്പെട്ട മേഖലകളില്‍ തെളിവുകള്‍ അടിസ്ഥാനമാക്കിയുള്ള ഗവേഷണ പഠനങ്ങളും വിലയിരുത്തലും നടത്തും. ബോധവല്‍ക്കരണം, ഗ്രാമീണ ജനതയെ സംവേദനക്ഷമമാക്കുക, ഗവണ്‍മെന്റ് നയങ്ങളും പദ്ധതികളും ഇലക്രേ്ടാണിക്, അച്ചടി, സാമൂഹിക, പരമ്പരാഗത മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത് ഏറ്റെടുക്കുക എന്നിവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കും.

നടപ്പാക്കല്‍ തന്ത്രവും ലക്ഷ്യങ്ങളും:
കേന്ദ്ര ഗവണ്‍മെന്റും സംസ്ഥാന ഗവണ്‍മെന്റുകളും അവരുടെ ചുമതലകളായി അംഗീകരിച്ച പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് നടപടിയെടുക്കും. അവരുടെ മുന്‍ഗണനകള്‍ക്കും ആവശ്യങ്ങള്‍ക്കും അനുസരിച്ച് കേന്ദ്ര ഗവണ്‍മെന്റില്‍ നിന്ന് സഹായം തേടുന്നതിന് സംസ്ഥാന ഗവണ്‍മെന്റ് അവരുടെ വാര്‍ഷിക കര്‍മ്മ പദ്ധതികള്‍ ആവിഷ്‌കരിക്കും. ഡിമാന്‍ഡ് ഡ്രൈവ് മോഡിലാണ് (ആവശ്യങ്ങള്‍ നടപ്പാക്കല്‍ രീതി) പദ്ധതി നടപ്പാക്കുക.

ഉള്‍പ്പെടുന്ന സംസ്ഥാനങ്ങള്‍/ജില്ലകള്‍:
ഈ പദ്ധതി രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലേക്കും കേന്ദ്ര ഭരണ പ്രദേശങ്ങളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്, കൂടാതെ പഞ്ചായത്തുകള്‍ നിലവിലില്ലാത്ത, നോണ്‍ പാര്‍ട്ട് ഒന്‍പത് പ്രദേശങ്ങളിലെ ഗ്രാമീണ പ്രാദേശിക ഗവണ്‍മെന്റിന്റെ സ്ഥാപനങ്ങളും ഉള്‍പ്പെടുത്തും.

പശ്ചാത്തലം:
2016-17ലെ ബജറ്റ് പ്രസംഗത്തില്‍ അന്നത്തെ ധനമന്ത്രി, സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ (എസ്.ഡി.ജികള്‍) കൈവരിക്കുന്നതിന് പഞ്ചായത്തി രാജ് സ്ഥാപനങ്ങളുടെ (പി.ആര്‍.ഐ) ഭരണ ശേഷി വികസിപ്പിക്കുന്നതിനായി പുനസംഘടിപ്പിച്ച രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാന്‍ (ആര്‍.ജി.എസ്.എ) പദ്ധതി ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനത്തിന്റെയും നിതി ആയോഗ് വൈസ് ചെയര്‍മാനായുള്ള കമ്മിറ്റിയുടെ ശിപാര്‍ശകള്‍ക്കും അനുസൃതമായി, കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ആര്‍.ജി.എസ്.എ സാമ്പത്തികവര്‍ഷം 2018-19 മുതല്‍ 2021-22 വരെ (2018 ഏപ്രില്‍ 1 മുതല്‍ 2022 മാര്‍ച്ച് 31 വരെ) നടപ്പിലാക്കുന്നതിനായി 2018ഏപ്രില്‍ 21ന് ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി.

2021-22 കാലയളവില്‍ ആര്‍.ജി.എസ്.എയുടെ മൂന്നാം കക്ഷി മൂല്യനിര്‍ണ്ണയവും നടത്തി. മൂല്യനിര്‍ണ്ണയ റിപ്പോര്‍ട്ട് ആര്‍.ജി.എസ്.എ പദ്ധതിക്ക് കീഴിലുള്ള ഇടപെടലുകളെ അഭിനന്ദിക്കുകയും പി.ആര്‍.ഐകളെ ശക്തിപ്പെടുത്തുന്നതിന് അതിന്റെ തുടര്‍ച്ച ശിപാര്‍ശ ചെയ്യുകയും ചെയ്തു. മാത്രമല്ല, സി.ബി. ആന്റ് ടി ഒരു തുടര്‍ച്ചയായ പ്രക്രിയയാണ്, ഓരോ അഞ്ച് വര്‍ഷത്തിലും ഭൂരിഭാഗം പഞ്ചായത്ത് പ്രതിനിധികളും പുതുതായി തെരരഞ്ഞെടുക്കപ്പെട്ട് കടന്നുവരുന്നവരാണ്, അവരെ അറിവ്, അവബോധം, മനോഭാവം, പ്രാദേശിക ഭരണത്തില്‍ അവരുടെ പങ്ക് നിര്‍വഹിക്കാനുള്ള കഴിവുകള്‍ എന്നിവയില്‍ പ്രാപ്തരാകേണ്ടതുണ്ട്. അതിനാല്‍, അവര്‍ക്ക് അടിസ്ഥാന ക്രമീകരണങ്ങളും പുതിയ പരിശീലനങ്ങളും നല്‍കേണ്ടത് അവരുടെ നിയമപരമായ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായും ഫലപ്രദമായും നിര്‍വഹിക്കുന്നതിന് അവരെ സജ്ജരാക്കുന്നതിന് ഒഴിവാക്കാനാവാത്ത ആവശ്യമാണ്. അതിനാല്‍, നവീകരിച്ച ആര്‍.ജി.എസ്.എ യുടെ 2022 ഏപ്രില്‍ ഒന്നുമുതല്‍ 2026 മാര്‍ച്ച് 31വരെ തുടര്‍ച്ചയായി നടപ്പിലാക്കുന്നതിനുള്ള (പതിനഞ്ചാം ധനകാര്യകമ്മിഷന്‍ കാലയളവിലെ നിര്‍ദ്ദേശങ്ങള്‍ക്കും അനുയോജ്യമായി) നിര്‍ദ്ദേശം തയ്യാറാക്കി.

ഇതിനകം പ്രവര്‍ത്തിക്കുന്ന പദ്ധതിയുടെ വിശദാംശങ്ങളും പുരോഗതിയും:

1 2018-19 സാമ്പത്തിക വര്‍ഷം മുതല്‍ 2021-22 വരെ നടപ്പിലാക്കുന്നതിനായി കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ആര്‍.ജി.എസ്.എക്ക് .2018 ഏപ്രില്‍ 21ന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. പഞ്ചായത്തുകള്‍ക്കുള്ള പ്രോത്സാഹന ആനുകൂല്യവും ഇ-പഞ്ചായത്തിനുള്ള ദൗത്യമാതൃകയിലുള്ള പദ്ധതിയും കേന്ദ്രതലത്തിലെ മറ്റ് പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ളവയായിരുന്നു പ്രധാന കേന്ദ്ര ഘടകങ്ങള്‍. സംസ്ഥാന ഘടകത്തില്‍ പ്രാഥമികമായി സി.ബി ആന്റ് ടി പ്രവര്‍ത്തനങ്ങളും, സി.ബി ആന്റ് ടിയുടെ സ്ഥാപന സംവിധാനത്തിനുമൊപ്പം പരിമിതമായ തോതിലുള്ള മറ്റ് പ്രവര്‍ത്തനങ്ങളും ഉള്‍പ്പെടുന്നു.
2. പഞ്ചായത്തുകള്‍ക്കുള്ള പ്രോത്സാഹന ആനുകൂല്യവും ഇ-പഞ്ചായത്തിലെ ദൗത്യമാതൃകാ പദ്ധതിയും ഉള്‍പ്പെടെ ആര്‍.ജി.എസ്.എക്ക് കീഴില്‍ സംസ്ഥാനങ്ങള്‍ക്കുംേെകന്ദ്രഭരണ പ്രദേശങ്ങള്‍ക്കുംമറ്റ് നടപ്പാക്കല്‍ ഏജന്‍സികള്‍ക്കും 2018-19 മുതല്‍ 2021-22 വരെ (2022 മാര്‍ച്ച് 31 വരെ) 2,364.13 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
3. 2018-19 മുതല്‍ 2021-22 വരെയുള്ള കാലയളവില്‍ (31.03.2022 വരെ) പി.ആര്‍.ഐകളിലെ 1.36 കോടി തരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, മറ്റ് പങ്കാളികള്‍ എന്നിവര്‍ക്ക് ഈ പദ്ധതിക്ക് കീഴില്‍ വിവിധവും ബഹുമുഖവുമായ പരിശീലനങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.

--ND--


(Release ID: 1816460) Visitor Counter : 353