ന്യൂനപക്ഷകാര്യ മന്ത്രാലയം

ദേശീയ ന്യൂനപക്ഷ കമ്മീഷൻ ചെയർപേഴ്സണായി ശ്രീ എസ്. ഇഖ്ബാൽ സിംഗ് ലാൽപുര ചുമതലയേറ്റു

Posted On: 13 APR 2022 4:29PM by PIB Thiruvananthpuram

 


ന്യൂ ഡൽഹി: ഏപ്രിൽ 13, 2022  


ശ്രീ എസ്. ഇക്ബാൽ സിംഗ് ലാൽപുര ദേശീയ ന്യൂനപക്ഷ കമ്മീഷൻ( NCM ) ചെയർപേഴ്‌സണായി ഇന്ന് ന്യൂഡൽഹിയിൽ ചുമതലയേറ്റു.12.4.2022 ലെ ന്യൂനപക്ഷകാര്യ മന്ത്രാലയത്തിന്റെ വിജ്ഞാപന പ്രകാരം ചെയർപേഴ്‌സണായി വീണ്ടും നാമനിർദ്ദേശം ചെയ്യപ്പെട്ട
തിനെ തുടർന്നാണ് അദ്ദേഹം ചുമതലയേറ്റത് .


ദേശീയ ന്യൂനപക്ഷ കമ്മീഷൻ  ചെയർപേഴ്‌സണായിരുന്ന കാലത്ത്, ന്യൂനപക്ഷങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിനും സർക്കാർ നടപ്പാക്കുന്ന ക്ഷേമപദ്ധതികളുടെ ആനുകൂല്യങ്ങൾ അവർക്ക് ലഭ്യമാക്കുന്നതിനും   എല്ലാ ന്യൂനപക്ഷങ്ങളുടെയും ക്ഷേമത്തിനായി കേന്ദ്രീകൃത സമീപനത്തോടെ അദ്ദേഹം അക്ഷീണം പ്രവർത്തിച്ചു. 



(Release ID: 1816452) Visitor Counter : 3719