രാജ്യരക്ഷാ മന്ത്രാലയം
ടാങ്ക് വേധ ഗൈഡഡ് മിസൈൽ 'ഹെലിന' യുടെ രണ്ടാമത്തെ പരീക്ഷണവും വിജയകരം
Posted On:
12 APR 2022 2:27PM by PIB Thiruvananthpuram
ന്യൂ ഡെൽഹി: ഏപ്രിൽ 12, 2022
സമുദ്ര നിരപ്പിൽ നിന്ന് വളരെ ഉയരത്തിൽ, തദ്ദേശീയമായി വികസിപ്പിച്ച ടാങ്ക് വേധ ഗൈഡഡ് മിസൈൽ 'ഹെലിന' യുടെ രണ്ടാമത്തെ പരീക്ഷണവും ഇന്ന് (2022 ഏപ്രിൽ 12-ന്) വിജയകരമായി നടത്തി. അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്ററിൽ (ALH) നിന്നാണ് പരീക്ഷണ വിക്ഷേപണം നടത്തിയത്.
പ്രതിരോധ ഗവേഷണ വികസന സംഘടനയിലെയും (DRDO) ശാസ്ത്രജ്ഞരും, കര-വ്യോമ സേനാ സംഘങ്ങളും സംയുക്തമായാണ് പ്രയോഗക്ഷമതാ പരിശോധനയുടെ ഭാഗമായുള്ള പരീക്ഷണ വിക്ഷേപണം നടത്തിയത്.
ഇന്നത്തെ പരീക്ഷണം മറ്റൊരു റേഞ്ചിലും ഉയരത്തിലുമാണ് നടത്തിയത്. കൃത്രിമമായി സൃഷ്ടിച്ച യുദ്ധ ടാങ്കിനെ ലക്ഷ്യമാക്കി മിസൈൽ വിജയകരമായി വിക്ഷേപിച്ചു.
ലോക്ക് ഓൺ ബിഫോർ ലോഞ്ച് മോഡിൽ പ്രവർത്തിക്കുന്ന ഇൻഫ്രാറെഡ് ഇമേജിംഗ് സീക്കർ (IIR) ആണ് മിസൈലിനെ നയിക്കുന്നത്. ലോകത്തിലെ ഏറ്റവും അത്യാധുനിക ടാങ്ക് വേധ ആയുധങ്ങളിൽ ഒന്നാണിത്. വിജയകരമായ രണ്ടാമത്തെ പരീക്ഷണത്തോടെ സായുധ സേനയുടെ ഭാഗമാകാൻ ഹെലിന-ക്ക് സാധിക്കും.
നേരത്തെ, രാജസ്ഥാനിലെ പൊഖ്‌റാനിൽ നടത്തിയ പ്രയോഗക്ഷമതാ പരിശോധന ഹെലിന-യുടെ ഉപയോഗം മരുഭൂമിയിലും സാധ്യമാണെന്ന് തെളിയിച്ചു.
അത്യാധുനിക ഫയർ-ആൻഡ്-ഫർഗെറ്റ് മിസൈൽ ആണ് ഹെലിന. നേരിട്ടും മുകളിലൂടെയും മിസൈലിന് ലക്ഷ്യത്തെ ഭേദിക്കാൻ ആകും. കൺവെൻഷണൽ/എക്സ്പ്ലോസീവ് റിയാക്ടീവ് കവചങ്ങളുള്ള യുദ്ധ ടാങ്കുകളെ നശിപ്പിക്കാൻ കഴിയുന്ന, എല്ലാ തരം കാലാവസ്ഥകളിലും, രാവും പകലും ഉപയോഗിക്കാൻ സാധിക്കുന്ന സംവിധാനം ആണ് മിസൈലിനു ഉള്ളത്.
DRDO യിലെ ശാസ്ത്രജ്ഞരും മുതിർന്ന കരസേനാ കമ്മാണ്ടർമാരും പരീക്ഷണത്തിന് സാക്ഷ്യം വഹിച്ചു.
(Release ID: 1816035)
Visitor Counter : 235