രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

സോളിഡ് ഫ്യുവൽ ഡക്റ്റഡ് റാംജെറ്റ് സാങ്കേതികവിദ്യ DRDO വിജയകരമായി പരീക്ഷിച്ചു

प्रविष्टि तिथि: 08 APR 2022 3:31PM by PIB Thiruvananthpuram



ന്യൂ ഡൽഹി: ഏപ്രിൽ 8, 2022    

ഇന്ന് (2022 ഏപ്രിൽ 08-ന്) ഒഡീഷ തീരത്ത് ചന്ദിപൂരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ (ITR) സോളിഡ് ഫ്യുവൽ ഡക്റ്റഡ് റാംജെറ്റ് (SFDR) ബൂസ്റ്റർ DRDO വിജയകരമായി പരീക്ഷിച്ചു. സങ്കീർണ്ണമായ മിസൈൽ സംവിധാനത്തിലെ എല്ലാ നിർണായക ഘടകങ്ങളുടെയും സ്ഥിരതയാർന്ന പ്രവർത്തനം പരീക്ഷണത്തിലൂടെ വിജയകരമായി തെളിയിക്കപ്പെട്ടു. നിശ്ചയിക്കപ്പെട്ട എല്ലാ ദൗത്യ ലക്ഷ്യങ്ങളും നിറവേറ്റുകയും ചെയ്തു.

ശബ്ദാതിവേഗത്തിൽ വളരെ അകലെയുള്ള വ്യോമ ഭീഷണികളെ നിർവ്വീര്യമാക്കാൻ SFDR-അധിഷ്ഠിത പ്രൊപ്പൽഷൻ മിസൈലിനെ പ്രാപ്തമാക്കുന്നു. മറ്റ് DRDO ലബോറട്ടറികളുമായി സഹകരിച്ച് ഹൈദരാബാദിലെ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ലബോറട്ടറിയാണ് SFDR വികസിപ്പിച്ചെടുത്തത്.

SFDR വിജയകരമായി പരീച്ചതിന് DRDO യെ രാജ്യരക്ഷാമന്ത്രി ശ്രീ രാജ്നാഥ് സിംഗ് അഭിനന്ദിച്ചു. നിർണായക മിസൈൽ സാങ്കേതികവിദ്യകളുടെ വികസനത്തിലേക്കുള്ള സുപ്രധാന നാഴികക്കല്ലായി പരീക്ഷണ വിജയത്തെ അദ്ദേഹം വിശേഷിപ്പിച്ചു.

 
RRTN/SKY
 

(रिलीज़ आईडी: 1814886) आगंतुक पटल : 245
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Odia , Tamil , Telugu