വനിതാ, ശിശു വികസന മന്ത്രാലയം
azadi ka amrit mahotsav

കേരളത്തിലേത്  ഉൾപ്പെടെ രാജ്യത്ത്  733  സഖി വൺ  സ്റ്റോപ്പ്‌  സെന്ററുകൾ

Posted On: 06 APR 2022 3:40PM by PIB Thiruvananthpuram



ന്യൂ ഡൽഹി: ഏപ്രിൽ 6 , 2022    

 2015 ഏപ്രിൽ ഒന്നുമുതൽ  ഭാരത സർക്കാർ 
 സഖി  വൺ സ്റ്റോപ്പ് സെന്റർ പദ്ധതി നടപ്പാക്കിവരുന്നു. പോലീസ് നടപടിക്രമങ്ങൾ, വൈദ്യ- നിയമസഹായങ്ങൾ, കൗൺസിലിംഗ്, മാനസിക-സാമൂഹിക  കൗൺസിലിംഗ്  സൗകര്യങ്ങൾ, അക്രമം അല്ലെങ്കിൽ ദുരിതം അനുഭവിക്കുന്ന സ്ത്രീകൾക്ക് താൽക്കാലിക അഭയം തുടങ്ങി നിരവധി സേവനങ്ങളാണ് ഒരു കുടക്കീഴിൽ ഇത്തരം കേന്ദ്രങ്ങൾ  ലഭ്യമാക്കുന്നത്


 ഇന്നു വരെയുള്ള കണക്കുകൾ പ്രകാരം രാജ്യത്തെ 729 ജില്ലകളിലായി 733 സഖി  വൺ  സ്റ്റോപ്പ്‌  കേന്ദ്രങ്ങൾക്കാണ്  അനുമതി നൽകിയിട്ടുള്ളത്. ഇതിൽ 704 കേന്ദ്രങ്ങൾ 35 സംസ്ഥാന /കേന്ദ്ര ഭരണ പ്രദേശങ്ങളിലായി  പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു. 4.93 ലക്ഷത്തിലേറെ സ്ത്രീകൾക്ക്   ഇവ ഇതുവരെ  ആവശ്യമായ സഹായം ലഭ്യമാക്കിയിട്ടുണ്ട്.


2015 മുതൽ  ഒഎസ്‌സികൾ ജില്ലാതലത്തിൽ സ്ഥാപിച്ചത് വഴി   ,  അക്രമങ്ങൾക്ക് വിധേയരാക്കപ്പെടുന്നതോ , വിഷമാവസ്ഥ നേരിടുന്നതോ ആയ   സ്ത്രീകൾക്ക്  ഒരു പ്രത്യേക ഇടം  ലഭ്യമാക്കാൻ  വഴി തുറന്നിട്ടുണ്ട്. നേരത്തെ അന്യമായിരുന്ന  അവശ്യസഹായവും പിന്തുണയും  നേടിയെടുക്കാനും അത് അവർക്ക് അവസരമൊരുക്കിയിട്ടുണ്ട്.

പദ്ധതിയുടെ മികച്ച നടത്തിപ്പ് മുൻനിർത്തി,  ഇത്തരം കേന്ദ്രങ്ങൾക്ക് വേണ്ട  മനുഷ്യവിഭവശേഷിയും ആവശ്യമായ ജീവനക്കാരെയും തിരഞ്ഞെടുക്കാനും, നിയമിക്കാനും അതാത് സംസ്ഥാന /ജില്ലാ ഭരണകൂടങ്ങൾക്ക്  ഉത്തരവാദിത്തം ഉണ്ട്. 24 സംസ്ഥാന /കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നും ലഭിച്ച വിവരങ്ങൾ പ്രകാരം ഇതുവരെ 520 കൗൺസിലർമാരെ നിയമിച്ചു കഴിഞ്ഞു

കേരളത്തിൽ അനുമതി ലഭിച്ച 14 വൺ സ്റ്റോപ്പ് കേന്ദ്രങ്ങൾ   പ്രവർത്തിക്കുന്നുണ്ട്. 14 സൈക്കോ -സോഷ്യൽ കൗൺസിലർമാരാണ് ഇവിടെ  സേവനം നൽകുന്നത്

 പദ്ധതിയുടെ നടത്തിപ്പ്, വൺ സ്റ്റോപ്പ്‌ കേന്ദ്രങ്ങളുടെ പ്രവർത്തനം എന്നിവ മന്ത്രാലയം കൃത്യമായ ഇടവേളകളിൽ അവലോകനം ചെയ്യുന്നുണ്ട്. യോഗങ്ങൾ, വീഡിയോ കോൺഫറൻസുകൾ, സംസ്ഥാന - കേന്ദ്രഭരണ പ്രദേശ ഭരണകൂടങ്ങൾക്കായി പുറപ്പെടുവിക്കുന്ന പ്രത്യേക നിർദ്ദേശങ്ങൾ എന്നിവയിലൂടെയാണ് മന്ത്രാലയം ഇത് ഉറപ്പാക്കുന്നത്  

 സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിന് ഉയർന്ന പരിഗണനയാണ് കേന്ദ്ര സർക്കാർ നൽകുന്നത് . ലൈംഗികമോ - ലിംഗപരമോ ആയ  അതിക്രമങ്ങൾക്ക് വിധേയരാക്കപ്പെടുന്നവരെ സഹായിക്കുന്നതിനായി  നിരവധി നടപടികളും കേന്ദ്രം സ്വീകരിച്ചു വരുന്നു


 രാജ്യത്ത് സ്ഥാപിച്ച വൺ സ്റ്റോപ്പ് കേന്ദ്രങ്ങൾ, അവിടങ്ങളിലെ മാനസിക-സാമൂഹിക കൗൺസിലർമാർ എന്നിവരുടെ എണ്ണം സംസ്ഥാന അടിസ്ഥാനത്തിൽ

 
 

Sl. No.

State

Number of OSCs approved

Number of operational OSCs

No. of psycho-social counsellors

1

Andaman and Nicobar Islands

3

3

0

2

Andhra Pradesh

14

13

*

3

Arunachal Pradesh

25

24

*

4

Assam

33

33

19

5

Bihar

38

38

*

6

Chandigarh

1

1

1

7

Chhattisgarh

27

27

26

8

Dadra and Nagra Haveli and Daman & Diu

3

3

*

9

Delhi

11

11

11

10

Goa

2

2

12

11

Gujarat

33

33

*

12

Haryana

22

22

*

13

Himachal Pradesh

12

12

8

14

Jammu and Kashmir

20

20

20

15

Jharkhand

24

24

24

16

Karnataka

30

30

*

17

Kerala

14

14

14

18

Ladakh-UT

2

2

*

19

Lakshadweep

1

1

*

20

Madhya Pradesh

52

52

52

21

Maharashtra

37

37

27

22

Manipur

16

16

16

23

Meghalaya

11

11

11

24

Mizoram

8

8

1

25

Nagaland

11

11

11

26

Odisha

30

30

*

27

Puducherry

4

4

2

28

Punjab

22

22

9

29

Rajasthan

33

33

60

30

Sikkim

4

4

4

31

Tamil Nadu

38

34

38

32

Telangana

33

33

66

33

Tripura

8

8

*

34

Uttar Pradesh

75

75

75

35

Uttrakhand

13

13

13

36

West Bengal

23

0

*

 

Total

733

704

520

 
 
IE/SKY
 
****

(Release ID: 1814132) Visitor Counter : 179


Read this release in: English , Urdu , Manipuri