ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
രാജ്യത്ത് സംയോജിത ജില്ലാ പൊതുജനാരോഗ്യ ലാബുകൾ സ്ഥാപിക്കുന്നത് സംബന്ധിച്ച്
Posted On:
29 MAR 2022 4:52PM by PIB Thiruvananthpuram
ന്യൂ ഡൽഹി, മാർച്ച് 29, 2022
പിഎം-ആയുഷ്മാൻ ഭാരത് ആരോഗ്യ അടിസ്ഥാന സൗകര്യ ദൗത്യത്തിനു (പിഎം-എബിഎച്ച്ഐഎം) കീഴിൽ ഘട്ടം ഘട്ടമായി സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 730 ജില്ലകളിലും സംയോജിത ജില്ലാ പൊതുജനാരോഗ്യ ലബോറട്ടറികൾ (ഐപിഎച്ച്എൽ) സ്ഥാപിക്കുന്നതിന് ഇന്ത്യാ ഗവൺമെന്റ് പിന്തുണ നൽകുന്നു.
2021-22 സാമ്പത്തിക വർഷത്തിൽ, രാജ്യത്തുടനീളമുള്ള 70 ജില്ലകളിൽ ഇത്തരം ലബോറട്ടറികൾ സ്ഥാപിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമായി വിഭാവനം ചെയ്തിട്ടുണ്ട്.
2021-22 മുതൽ 2025-26 വരെയുള്ള 5 വർഷത്തേക്ക് 1482.50 കോടി രൂപ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഐപിഎച്ച്എൽ സ്ഥാപിക്കുന്നതിന് അനുവദിച്ചിട്ടുണ്ട്
ഇന്ന് രാജ്യ സഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി ഡോ. ഭാരതി പ്രവീൺ പവാർ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
RRTN/SKY
****
(Release ID: 1811025)
Visitor Counter : 172