സൂക്ഷ്മ, ചെറുകിട, ഇടത്തരം മന്ത്രാലയം
azadi ka amrit mahotsav

ജിഡിപിയിൽ ഗണ്യമായ സംഭാവന നൽകുന്ന എംഎസ്എംഇകളെ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് ശ്രീ നാരായൺ റാണെ

പോസ്റ്റഡ് ഓണ്‍: 29 MAR 2022 3:42PM by PIB Thiruvananthpuram



ന്യൂ ഡൽഹി, മാർച്ച് 29, 2022

ജിഡിപിയിൽ ഗണ്യമായ സംഭാവന നൽകുന്ന എംഎസ്എംഇകൾ രാജ്യത്തിൻറെ സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തുന്നവയാണെന്നും അവയെ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും കേന്ദ്ര എംഎസ്എംഇ മന്ത്രി ശ്രീ നാരായൺ റാണെ പറഞ്ഞു. സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ മന്ത്രാലയവും (എംഎസ്എംഇ)
ഓൺറ്റർപ്രണർഷിപ്പ് ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും (ഇഡിഐഐ) സംഘടിപ്പിച്ച 'എംഎസ്എംഇ- മത്സരക്ഷമതയും വളർച്ചയും' എന്ന ദ്വിദിന ഉച്ചകോടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഈ മേഖലയെ ശക്തിപ്പെടുത്തുന്നതിന് കൂട്ടായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും എംഎസ്എംഇകൾക്ക് പുതിയ വഴികൾ തുറക്കുന്നതിനാണ് ഗവൺമെന്റിന്റെ വിവിധ പദ്ധതികൾ ലക്ഷ്യമിടുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. എംഎസ്എംഇ മേഖലയ്ക്ക് ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് തടസ്സമില്ലാത്ത വായ്പാ സഹായം, വികസനത്തിനും നവീകരണത്തിനുമുള്ള സാങ്കേതിക പിന്തുണ, കയറ്റുമതി വിപണികളുടെ ലഭ്യത, അടിസ്ഥാന  സൗകര്യം, തൊഴിലാളികൾക്ക് വേണ്ട പരിശീലനം, നൈപുണ്യ വികസനം, തൊഴിലാളികളുടെ ക്ഷേമം എന്നിവ ഗവണ്മെന്റ് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എംഎസ്എംഇ സഹമന്ത്രി ശ്രീ ഭാനു പ്രതാപ് സിംഗ് വർമ്മയും ചടങ്ങിൽ പങ്കെടുത്തു.

രണ്ട് ദിവസത്തെ ഉച്ചകോടിയിൽ എംഎസ്എംഇ മേഖലയിലെ മെച്ചപ്പെടുത്തലുകൾ, വെല്ലുവിളികൾ, വളർച്ചാ സാധ്യതകൾ എന്നിവയെക്കുറിച്ചുള്ള ബ്രെയിൻസ്റ്റോമിംഗ് സെഷനുകളും പാനൽ 
ചർച്ചകളും നടക്കും. വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധർ അവരുടെ അനുഭവങ്ങൾ പങ്കിടും. ലോകമെമ്പാടുമുള്ള സംരംഭകർ, അക്കാദമിക് വിദഗ്ധർ, നയരൂപകർത്താക്കൾ, വ്യവസായ പ്രമുഖർ, ചിന്തകർ, ബിസിനസ് ചേമ്പറുകൾ, വ്യവസായ അസോസിയേഷനുകൾ, സ്റ്റാർട്ടപ്പുകൾ, സാമൂഹിക ആഘാത സംഘടനകൾ, എംഎസ്എംഇകൾ, സ്വയം സഹായ സംഘങ്ങൾ എന്നിവർ ഉച്ചകോടിയിൽ പങ്കെടുക്കും.

 
RRTN/SKY
 
*****

( റിലീസ് ഐ.ഡി: 1811003) സന്ദര്‍ശക കൗണ്ടര്‍ : 160
ഈ റിലീസ് വായിക്കുക: English , हिन्दी , Marathi , Telugu