രാജ്യരക്ഷാ മന്ത്രാലയം
പ്രതിരോധ ഉപകരണങ്ങൾ പരിശോധിക്കുന്നതിനും സാക്ഷ്യപ്പെടുത്തുന്നതിനുമുള്ള നോഡൽ ഏജൻസി
പോസ്റ്റഡ് ഓണ്‍:
28 MAR 2022 2:36PM by PIB Thiruvananthpuram
ന്യൂ ഡൽഹി: മാർച്ച് 28 , 2022
2022-23 ലെ വാർഷിക ബജറ്റിന്റെ ഭാഗമായി പരിശോധനകൾക്കും സർട്ടിഫിക്കേഷൻ ആവശ്യകതകൾക്കും ഒരു സ്വതന്ത്ര നോഡൽ ഏജൻസി രൂപീകരിക്കുന്നതിന് പ്രഖ്യാപനം നടത്തിയിട്ടുണ്ട്. പ്രതിരോധ ഉൽപ്പന്നങ്ങളുടെ പരീക്ഷണം, പരിശോധന, സർട്ടിഫിക്കേഷൻ എന്നിവയുടെ നിലവിലുള്ള സംവിധാനങ്ങൾ പ്രവർത്തനക്ഷമമാക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള ഒരു ഏകജാലക നോഡൽ ഏജൻസിയായി ഇത് പ്രവർത്തിക്കും. കൂടാതെ പ്രതിരോധ മേഖലയിലെ പുതിയ സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമുള്ള മേൽനോട്ടം വഹിക്കുന്ന ഒരു സ്വയംഭരണ സ്ഥാപനമായാണ് ഈ നോഡൽ ഏജൻസി വിഭാവനം ചെയ്തിരിക്കുന്നത്. .
2018-19 മുതൽ 2020-21 വരെയും നിലവിലെ സാമ്പത്തിക വർഷം 2021-22 വരെയും (ഫെബ്രുവരി, 2022 വരെ) പ്രതിരോധ ഉപകരണങ്ങൾക്കായി 127 മൂലധന ഏറ്റെടുക്കൽ കരാറുകൾ ഇന്ത്യൻ വ്യാപാരികളുമായി ഒപ്പുവച്ചു. ഇതിൽ 55 കരാറുകൾ പൊതുമേഖലാ സ്ഥാപനങ്ങളുമായി/മുൻ ഒഎഫ്ബി/ഡിആർഡിഒയുമായും 72 കരാറുകൾ സ്വകാര്യ വെണ്ടർമാരുമായും ഒപ്പുവച്ചു.
2022 മാർച്ച് 28 ന് രാജ്യസഭയിൽ ശ്രീ വൈകോയ്ക്ക് രേഖാമൂലം നൽകിയ മറുപടിയിലാണ് പ്രതിരോധ സഹ മന്ത്രി ശ്രീ അജയ് ഭട്ട് ഈ വിവരം അറിയിച്ചത്.
IE/SKY
*****
( റിലീസ് ഐ.ഡി: 1810522)
സന്ദര്‍ശക കൗണ്ടര്‍ : 133