വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം
ഗ്രാമ പ്രദേശങ്ങളിൽ ഐ പി പി ബി-യുടെ വിന്യാസം
Posted On:
25 MAR 2022 2:39PM by PIB Thiruvananthpuram
ന്യൂ ഡൽഹി: മാർച്ച് 25, 2022
ഇന്ത്യൻ പോസ്റ്റ് പേയ്മെന്റ് ബാങ്ക് - ഐ പി പി ബി-യിലൂടെ 1.36 ലക്ഷത്തിൽ കൂടുതൽ പോസ്റ്റ് ഓഫീസുകളിൽ ബാങ്കിങ് സേവനങ്ങൾ നൽകി വരുന്നു. കൂടാതെ, വീടുകളിൽ ബാങ്കിങ് സേവനങ്ങൾ എത്തിച്ചു നല്കുന്നതിനായി ഏകദേശം 1.89 ലക്ഷം പോസ്റ്റ്മാൻമാർക്കും ഗ്രാമീൺ ഡാക് സേവകന്മാർക്കും സ്മാർട്ട് ഫോണും ബയോമെട്രിക് ഉപകരണങ്ങളും നൽകി കഴിഞ്ഞു. യൂട്ടിലിറ്റി ബില്ലുകൾ, ഡയറക്റ്റ്-റ്റൂ-ഹോം/മൊബൈൽ റീചാർജുകൾ, EMI തുടങ്ങിയ ബിൽ പേയ്‌മെൻറ്റുകൾ, അക്കൗണ്ട് ഡെബിറ്റിലൂടെയോ പണം അടയ്ക്കുന്നതിലൂടെയോ നടത്താൻ ഉള്ള സൗകര്യവും ഇതിൽ ഉൾപ്പെടുന്നു.
രാജ്യത്തുടനീളം 1.5 ലക്ഷം പോസ്റ്റ് ഓഫീസുകൾ അടിസ്ഥാന ബാങ്കിങ് സംവിധാനവുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ഇത് ഗ്രാമീണ മേഖലകളിൽ ഉള്ള ഉപഭോക്താകൾക്ക് സാമ്പത്തിക സേവനങ്ങൾ, എ ടി എം/ഇന്റർനെറ് ബാങ്കിങ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാക്കുന്നു. കൂടാതെ, ഇത്തരം ഉപഭോക്താകൾക്ക് പോസ്റ്റ് ഓഫീസ് സേവിങ്സ് അക്കൗണ്റ്റുകളിൽ നിന്ന് പണം ബാങ്ക് അക്കൗണ്ടുകളിലേക്കും തിരിച്ചും കൈമാറ്റം ചെയ്യാൻ സാധിക്കും.
വാർത്താവിനിമയ സഹമന്ത്രി ശ്രീ ദേവുസിങ് ചൗഹാൻ ഇന്ന് രാജ്യ സഭയിൽ രേഖ മൂലം നൽകിയ മറുപടിയിൽ ആണ് ഈ കാര്യം അറിയിച്ചത്.
RRTN
(Release ID: 1809633)
Visitor Counter : 145