പഴ്‌സണല്‍, പബ്ലിക് ഗ്രീവന്‍സസ് ആന്റ് പെന്‍ഷന്‍സ് മന്ത്രാലയം
azadi ka amrit mahotsav

പൊതു പരാതി പരിഹാര സംവിധാനം

Posted On: 24 MAR 2022 1:24PM by PIB Thiruvananthpuram

 



ന്യൂ ഡൽഹി: മാർച്ച് 24, 2022

സെൻട്രലൈസ്ഡ് പബ്ലിക് ഗ്രീവൻസ്സ് റിഡ്രെസ് ആൻഡ് മോണിറ്ററിങ് സിസ്റ്റം (CPGRAMS) എന്ന പേരിൽ ഒരു പരാതി പരിഹാര പ്ലാറ്റ്‌ഫോം  ഗവണ്മെന്റ് തുടങ്ങിയിട്ടുണ്ട്. https://pgportal.gov.in എന്ന പോർട്ടലിൽ CPGRAMS ലഭ്യമാണ്.

കേന്ദ്ര മന്ത്രാലയങ്ങൾ/വകുപ്പുകൾ/സംസ്ഥാന ഗവൺമെൻറ്റുകൾ/കേന്ദ്രഭരണ പ്രദേശങ്ങൾ എന്നിവയെ സംബന്ധിക്കുന്ന പരാതികൾ ഏതൊരു പൗരനും ഈ
 പ്ലാറ്റ്‌ഫോമിലൂടെ നൽകാവുന്നതാണ്. ഇന്ത്യ ഗവണ്മെന്റ്റിന്റ്റെ എല്ലാ മന്ത്രാലയങ്ങൾ/വകുപ്പുകൾ/സംസ്ഥാന ഗവൺമെൻറ്റുകൾ/കേന്ദ്രഭരണ പ്രദേശങ്ങൾ എന്നിവ ഈ സംവിധാനം ഉപയ്യോഗിച്ഛ് പരാതികൾ പരിഹരിക്കേണ്ടതാണ്.
 
ഇതുവരെ മൊത്തം 81,000 ഗ്രീവൻസ് ഉദ്യോഗസ്ഥരേയും, 792 അപ്പലേറ്റ്/സബ് അപ്പലേറ്റ് അധികാരികളേയും CPGRAMS-ഇൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 45 ദിവസമാണ് പരാതി പരിഹരിക്കേണ്ട സമയപരിധി. ഈ സമയപരിധിക്കുള്ളിൽ പരിഹരിക്കാൻ പറ്റാത്ത പരാതികൾക്ക്, ഇടക്കാല മറുപടി നൽകേണ്ടതാണ്.
   
01.01.2015 മുതൽ 28.02.2022 വരെ, ഏകദേശം 1,17,06,366 പരാതികൾ CPGRAMS-ലൂടെ പരിഹരിക്കപ്പെട്ടു.

 

പേഴ്‌സണൽ, പബ്ലിക് ഗ്രീവൻസ്സ്, പെൻഷൻ സഹമന്ത്രി ഡോ ജിതേന്ദ്ര സിംഗ് രാജ്യ സഭയിൽ ഇന്ന് രേഖ മൂലം അറിയിച്ചതാണ് ഈ കാര്യം.
 
RRTN

(Release ID: 1809210)
Read this release in: English , Urdu , Gujarati