രാജ്യരക്ഷാ മന്ത്രാലയം
പ്രതിരോധ വ്യവസായത്തിലെ സ്വകാര്യ പങ്കാളിത്തം
Posted On:
21 MAR 2022 2:39PM by PIB Thiruvananthpuram
ന്യൂ ഡൽഹി: മാർച്ച് 14, 2022
ഇന്ത്യൻ സ്വകാര്യ മേഖലയ്‌ക്ക് 100% വരെ പങ്കാളിത്തം ഉറപ്പാക്കും വിധം, 2001 മെയ് മാസത്തിൽ പ്രതിരോധ വ്യവസായ മേഖല തുറന്നുകൊടുത്തു. 351 കമ്പനികൾക്കായി 568 പ്രതിരോധ വ്യവസായ ലൈസൻസുകൾ ഇതുവരെ ഗവൺമെൻറ് അനുവദിച്ചിട്ടുണ്ട്. 170 പ്രതിരോധ വ്യവസായ ലൈസൻസുകൾ ലഭിച്ച 113 കമ്പനികൾ ഇതിനോടകം ഉത്പാദനം ആരംഭിച്ചതായി അറിയിച്ചിട്ടുണ്ട്.
ലൈസൻസിൽ അനുശാസിക്കുന്ന വ്യവസ്ഥകൾ പ്രകാരം, ഉത്പാദിപ്പിക്കുന്ന ഉപകരണങ്ങൾ സംബന്ധിച്ച മാനദണ്ഡങ്ങളും പരിശോധനാ നടപടിക്രമങ്ങളും ഗവൺമെൻറ് നാമനിർദ്ദേശം ചെയ്ത ക്വാളിറ്റി അഷ്വറൻസ് ഏജൻസിക്ക് പ്രതിരോധ വ്യവസായം നൽകണം. നാമനിർദ്ദേശം ചെയ്യപ്പെട്ട ക്വാളിറ്റി അഷ്വറൻസ് ഏജൻസി നിർമ്മാണം പൂർത്തിയായ ഉത്പന്നങ്ങൾ പരിശോധിക്കുകയും ഗുണനിലവാരം ഉറപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങളുടെ നിരീക്ഷണവും ഓഡിറ്റും നടത്തുകയും ചെയ്യുന്നു.
ഇന്ന് (2022 മാർച്ച് 21 ന്) രാജ്യ സഭയിൽ ശ്രീ തിരുച്ചി ശിവയ്ക്ക് രേഖാമൂലം നൽകിയ മറുപടിയിലാണ് രാജ്യ രക്ഷാ സഹ മന്ത്രി ശ്രീ അജയ് ഭട്ട് ഈ വിവരം അറിയിച്ചത്.
(Release ID: 1807720)