വാണിജ്യ വ്യവസായ മന്ത്രാലയം

നടപ്പ്സാമ്പത്തിക വർഷത്തിലെ ചരക്ക് കയറ്റുമതി 400 ബില്യൺ അമേരിക്കൻ ഡോളർ മൂല്യം പിന്നീടുമെന്ന്  ശ്രീ പിയൂഷ് ഗോയൽ

Posted On: 17 MAR 2022 2:20PM by PIB Thiruvananthpuram

 


ന്യൂ ഡൽഹി, മാർച്ച് 17, 2022

മാർച്ച്‌ 14 വരെയുള്ള കണക്കുകൾ പ്രകാരം, ഇന്ത്യയുടെ ചരക്ക് കയറ്റുമതി 390 ബില്യൺ അമേരിക്കൻ ഡോളറോളം എത്തിയതായി കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയൽ അറിയിച്ചു. നടപ്പ് സാമ്പത്തികവർഷം ഇത് 400 ബില്യൺ അമേരിക്കൻ ഡോളർ പിന്നീടും എന്നും അദ്ദേഹം പ്രതീക്ഷ പങ്കുവെച്ചു. ന്യൂ ഡൽഹിയിൽ ഓട്ടോമോട്ടീവ് കമ്പോണന്റ് മാനുഫാക ഫാക്ച്ചറേഴ്സ് അസോസിയേഷൻ (ACMA) സംഘടിപ്പിച്ച ആത്മ നിർഭർ എക്സലൻസ് അവാർഡുകളും ഏഴാമത് ടെക്നോളജി ശിഖരം 2022 നെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ചരിത്രത്തിലാദ്യമായി രാജ്യത്തെ വാഹന ഘടക വ്യവസായമേഖല 600 മില്യൺ അമേരിക്കൻ ഡോളറിന്റെ വ്യാപാര മിച്ചം രേഖപ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു.

നൂറു ബില്യൺ അമേരിക്കൻ ഡോളർ മൂല്യമുള്ള ഇന്ത്യൻ വാഹന നിർമ്മാണ വ്യവസായ മേഖല രാജ്യത്തിന്റെ കയറ്റുമതിയുടെ 8 ശതമാനം സംഭാവന ചെയ്യുന്നു. ഇന്ത്യയുടെ മൊത്ത ആഭ്യന്തര വരുമാനത്തിന്റെ 2.3 ശതമാനം വരുന്ന ഈ മേഖല 2025 ഓടുകൂടി ലോകത്തിലെ തന്നെ ഏറ്റവും വലിയ മൂന്നാമത്തെ വാഹന നിർമ്മാണ വ്യവസായമേഖലയായി മാറും.

ചിപ്പുകളുടെ ദൗർലഭ്യം സംബന്ധിച്ച വാഹന നിർമാണ മേഖലയിലെ പ്രശ്നങ്ങളോട് അനുഭാവപൂർണമായ സമീപനമാണ് കേന്ദ്രം വച്ചുപുലർത്തുന്നത്. 76,000 കോടി രൂപ ചിലവിൽ അടുത്തിടെ അംഗീകരിച്ച സെമികോൺ ഇന്ത്യ പരിപാടി, ഇവയുടെ ഇറക്കുമതിയിന്മേലുള്ള അമിത ആശ്രയത്വം കുറച്ച്, ചിപ്പുകളുടെ മേഖലയിൽ ഇന്ത്യയെ സ്വയം പര്യാപ്തം ആക്കുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു  

ഗവേഷണ വികസന പ്രവർത്തനങ്ങളിൽ പ്രത്യേകിച്ചും, ഇ-മൊബിലിറ്റി, ബാറ്ററി സാങ്കേതിക വിദ്യ എന്നിവിടങ്ങളിൽ കൂടുതൽ നിക്ഷേപം നടത്താൻ അദ്ദേഹം രാജ്യത്തെ വാഹന ഘടക വ്യവസായ മേഖലയോട് ആവശ്യപ്പെട്ടു. ആഗോളതലത്തിലെ ഏറ്റവും മികച്ച 50 വാഹന നിർമ്മാണ വിതരണ സംരംഭങ്ങളുടെ പട്ടികയിൽ രാജ്യത്തെ അഞ്ച് ഇന്ത്യൻ സംരംഭങ്ങളെ കൊണ്ടുവരാൻ അദ്ദേഹം അവരോട്  അഭ്യർത്ഥിച്ചു. തദ്ദേശീയമായി നിർമിച്ച ഘടകങ്ങൾ മികച്ച രീതിയിൽ ഉപയോഗപ്പെടുത്താൻ സംരംഭങ്ങളെ പ്രചോദിപ്പിച്ച കേന്ദ്രമന്ത്രി വാഹന നിർമ്മാണ വ്യവസായമേഖലയിൽ ലോകോത്തര നിലവാരമുള്ള ഗുണമേന്മ ഏകകങ്ങൾക്ക് രൂപം നൽകാനും ആഹ്വാനം ചെയ്തു. അടുത്ത 15 വർഷങ്ങൾക്കുള്ളിൽ വൈദ്യുത വാഹന രംഗത്ത് ഒരു വിപ്ലവത്തിന് ഇന്ത്യ സാക്ഷ്യം വഹിക്കുമെന്ന് ശ്രീ ഗോയൽ എടുത്തുപറഞ്ഞു.


(Release ID: 1807074) Visitor Counter : 158