സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയം
സംവരണ നയം
Posted On:
15 MAR 2022 3:59PM by PIB Thiruvananthpuram
ഇന്ദ്ര സാഹ്‌നി കേസിൽ 1992 നവംബർ 16-ന് ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ വിധിന്യായത്തിൽ-W.P. (C) 1990-ലെ No.930-ഭരണഘടനയുടെ അനുച്ഛേദം 15(4), 16(4) പ്രകാരമുള്ള സംവരണം 50% കവിയാൻ പാടില്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഈ അനുച്ഛേങ്ങൾക്ക് കീഴിൽ SC, ST, OBC വിഭാഗങ്ങൾക്ക് നൽകിയിട്ടുള്ള മൊത്തം സംവരണം 50% കവിയാൻ പാടില്ല. 2019 ലെ ഭരണഘടനയുടെ 103-ാം ഭേദഗതി പ്രകാരം ഉൾപ്പെടുത്തിയിട്ടുള്ള അനുച്ഛേങ്ങൾ 15(6), 16(6) അനുസരിച്ച്, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് (EWS) നൽകുന്ന സംവരണം സർക്കാർ ഉറപ്പാക്കിയിട്ടുണ്ട്. അനുച്ഛേങ്ങൾ15(4), 16(4) എന്നിവ പ്രകാരം നൽകിയിരിക്കുന്ന സംവരണം 50% പരിധി ലംഘിക്കുന്നില്ല.
അനുച്ഛേങ്ങൾ 15(6), 16(6) പ്രകാരം EWS-ന് നൽകുന്ന 10% സംവരണം, അനുച്ഛേങ്ങൾ 15(4), 16(4) എന്നിവ പ്രകാരം SC, ST, OBC വിഭാഗങ്ങൾക്ക് നൽകുന്ന സംവരണത്തിൽ നിന്ന് വ്യത്യസ്തമാണ്.
ഇന്ന് ലോക് സഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ സാമൂഹ്യനീതി, ശാക്തീകരണ സഹമന്ത്രി ശ്രീമതി പ്രതിമ ഭൂമിക് ആണ് ഈ വിവരം അറിയിച്ചത്.
(Release ID: 1806250)
Visitor Counter : 170