ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

വിദ്യാഭ്യാസത്തിന്റെ ലഭ്യത, ഗുണമേന്മ എന്നിവ വർദ്ധിപ്പിക്കുന്നതിനായി സാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ ഉപരാഷ്ട്രപതി ആഹ്വാനം ചെയ്തു

Posted On: 08 MAR 2022 1:50PM by PIB Thiruvananthpuram

വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ, ലഭ്യത എന്നിവ വർദ്ധിപ്പിക്കുന്നതിനായി സാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തണമെന്ന് ഉപരാഷ്ട്രപതി ശ്രീ എം വെങ്കയ്യ നായിഡു ഇന്ന് ആഹ്വാനം ചെയ്തു. പഠനം കൂടുതൽ പങ്കാളിത്തപരവും, ആകർഷകവുമാക്കാൻ ഡിജിറ്റൽ ഉപകരണങ്ങൾ സഹായിച്ചിട്ടുണ്ടെന്ന് അദ്ദേഹം നിരീക്ഷിച്ചു. രാജ്യത്തെ നിലവിലുള്ള ഡിജിറ്റൽ അന്തരം കുറയ്ക്കാൻ നടപടികൾ കൈക്കൊള്ളുന്നതിന് ഒപ്പം, സാങ്കേതിക വിദ്യയിലെ പുത്തൻ സാധ്യതകൾ പരിശോധിക്കാനും അദ്ദേഹം ഓർമിപ്പിച്ചു.

ചെന്നൈയിൽ നടന്ന ദി ന്യൂ ഇന്ത്യ എക്സ്പ്രസിന്റെ "തിങ്ക്എഡ്യു" കോൺക്ളേവിന്റെ പത്താമത് പതിപ്പിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. കുറഞ്ഞത് പ്രൈമറിതലത്തിൽ വരെയെങ്കിലും വിദ്യാഭ്യാസം മാതൃഭാഷയിൽ ആക്കുന്നത്, വിദ്യാർത്ഥികളുടെ അറിവ് സമ്പാദനത്തിന് വലിയ ഊർജം പകരുമെന്നും, വിലമതിക്കാനാവാത്ത തങ്ങളുടെ പൈതൃകവുമായി ഒരു ബന്ധം സ്ഥാപിക്കാൻ അത് അവർക്ക് വഴിതുറക്കുമെന്നും ശ്രീ നായിഡു ഓർമിപ്പിച്ചു. ഭരണ സംവിധാനങ്ങൾ, നീതിന്യായവ്യവസ്ഥ എന്നിവ  പ്രാദേശിക ഭാഷകളെ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

സംരംഭകത്വം, നൈപുണ്യവികസനം എന്നിവ വഴി പാഠ്യ ലോകവും, തൊഴിലിടങ്ങളും തമ്മിലുള്ള അന്തരം കുറയ്ക്കുന്നതിന് ഭാവിയിലെ വിദ്യാഭ്യാസ സമ്പ്രദായത്തിന് സാധിക്കണമെന്ന് ഉപരാഷ്ട്രപതി ഓർമ്മിപ്പിച്ചു.


(Release ID: 1804016) Visitor Counter : 217