തൊഴില്‍, ഉദ്യോഗ മന്ത്രാലയം
ഇ-ശ്രം പോർട്ടൽ ഇപ്പോൾ UMANG മൊബൈൽ ആപ്ലിക്കേഷനിൽ ലഭ്യമാണ്; കൂടാതെ എൻസിഎസുമായി സംയോജിപ്പിച്ചിരിക്കുന്നു
പോസ്റ്റഡ് ഓണ്‍:
07 MAR 2022 3:50PM by PIB Thiruvananthpuram
അടുത്തിടെ സമാരംഭിച്ച ഇ-ശ്രം (e-SHRAM) പോർട്ടൽ 6 മാസത്തിനുള്ളിൽ 25 കോടി രജിസ്ട്രേഷൻ എന്ന നാഴികക്കല്ല് പിന്നിട്ടതായി കേന്ദ്ര തൊഴിൽ മന്ത്രി ശ്രീ ഭൂപേന്ദർ യാദവ്. മന്ത്രാലയത്തിന്റെ ഐക്കോണിക് വാരാഘോഷത്തിന് അദ്ദേഹം തുടക്കം കുറിച്ചു.
സംസ്ഥാനങ്ങൾ/കേന്ദ്ര ഭരണ പ്രദേശങ്ങൾ/സിഎസ്‌സി-വിഎൽഇ-കൾ എന്നിവയെ ഇ-ശ്രം അവാർഡുകൾ നൽകി ശ്രീ യാദവ് ആദരിച്ചു. രാജ്യത്തെ മൊത്തം തൊഴിലാളികളുടെ 80% വരുന്ന അസംഘടിത തൊഴിലാളികളുടെ ക്ഷേമത്തിനായുള്ള ശ്രമങ്ങൾ തുടരാൻ അദ്ദേഹം ആവശ്യപ്പെട്ടു.
ഇ-ശ്രം പോർട്ടൽ ഇപ്പോൾ UMANG മൊബൈൽ ആപ്ലിക്കേഷനിലും ലഭ്യമാക്കിയതായി ഈ അവസരത്തിൽ തൊഴിൽ മന്ത്രി അറിയിച്ചു. കൂടാതെ, തൊഴിൽ സംബന്ധമായ സേവനങ്ങൾ ഒരിടത്തു പ്രദാനം ചെയ്യുന്ന സംവിധാനമായ നാഷണൽ കരിയർ സർവീസസ് (NCS) പോർട്ടലുമായും ഇ-ശ്രം പോർട്ടൽ സംയോജിപ്പിച്ചിരിക്കുന്നതായി കേന്ദ്രമന്ത്രി പ്രഖ്യാപിച്ചു. എൻസിഎസ് വഴി, അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് സമീപപ്രദേശങ്ങളിലും വിദേശത്തുമുള്ള തൊഴിലവസരങ്ങൾ പോർട്ടലിലൂടെ അറിയാനാകും.
മറ്റൊരു സുപ്രധാന നീക്കത്തിൽ, ശ്രീ യാദവ് പ്രധാനമന്ത്രി ശ്രം യോഗി മാൻ-ധൻ (PM-SYM) പെൻഷൻ പദ്ധതിക്ക് കീഴിലുള്ള "ഡൊണേറ്റ്-എ-പെൻഷൻ" സംരംഭവും പ്രഖ്യാപിച്ചു. ഒരു ഇന്ത്യൻ പൗരന് അദ്ദേഹത്തിന്റെ വീട്ടിലോ സ്ഥാപനത്തിലോ ഉള്ള തൊഴിലാളികൾ, ഡ്രൈവർമാർ, സഹായികൾ, പരിചാരകർ, നഴ്‌സുമാർ, എന്നിവർക്ക് പെൻഷൻ പ്രീമിയം തുക സംഭാവന നൽകാൻ കഴിയുന്ന പദ്ധതിയാണിത്.
കേന്ദ്ര സഹമന്ത്രി ശ്രീ രാമേശ്വർ തെലിയും ചടങ്ങിൽ പങ്കെടുത്തു.
RRTN
( റിലീസ് ഐ.ഡി: 1803660)
സന്ദര്‍ശക കൗണ്ടര്‍ : 163