രാജ്യരക്ഷാ മന്ത്രാലയം

ദേശീയ യുദ്ധ സ്മാരകത്തിന്റെ മൂന്നാം വാർഷിക ആഘോഷം നാളെ

Posted On: 24 FEB 2022 1:18PM by PIB Thiruvananthpuram

ദേശീയ യുദ്ധ സ്മാരകത്തിന്റെ (NWM) മൂന്നാം വാർഷികം 2022 ഫെബ്രുവരി 25-ന് ആഘോഷിക്കും. ഈ അവസരത്തിൽ, ചീഫ് ഓഫ് ഇന്റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫ് റ്റൂ ദി ചെയർമാൻ, ചീഫ്‌സ് ഓഫ് സ്റ്റാഫ് കമ്മിറ്റി (CISC), എയർ മാർഷൽ ബിആർ കൃഷ്ണയും, കര-നാവിക-വ്യോമസേന ഉപ മേധാവിമാരും ദേശീയ യുദ്ധ സ്മാരകത്തിൽ പുഷ്പചക്രം അർപ്പിക്കുകയും രാഷ്ട്രത്തിനായി വീരമൃത്യു വരിച്ച ധീരർക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യും.

ന്യൂഡൽഹിയിലെ രോഹിണിയിലുള്ള വിഎസ്‌പികെ ഇന്റർനാഷണൽ സ്‌കൂളിലെ വിദ്യാർത്ഥികളുടെ ബാൻഡും ഇന്റർ സർവീസസ് ബാൻഡും കാണികളെ ആകർഷിക്കും. വൈകിട്ട് ,സൈനികരുടെ  പരമോന്നത ത്യാഗത്തെ അനുസ്മരിച്ച് നെക്സ്റ്റ് ഓഫ് കിൻ (NoK) എന്ന ചടങ്ങിൽ വീര മൃത്യു വരിച്ച ഒരു സൈനികൻറ്റെ ബന്ധു യുദ്ധ സ്മാരകത്തിൽ പുഷ്പചക്രം അർപ്പിക്കുന്ന ചടങ്ങോടെ പരിപാടി സമാപിക്കും.

സേവനത്തിനിടെ നടത്തിയ പരമോന്നത ത്യാഗത്തിലൂടെ അനശ്വരമാക്കപ്പെട്ട സൈനികരെ അനുസ്മരിക്കുന്ന ദേശീയ യുദ്ധ സ്മാരകത്തിൽ ആദരസൂചകമയി ഒരു ശാശ്വത ജ്വാല തെളിയുന്നുണ്ട്.

 

***



(Release ID: 1800789) Visitor Counter : 135


Read this release in: English , Urdu , Hindi , Tamil , Telugu