ശാസ്ത്ര സാങ്കേതിക മന്ത്രാലയം
ദേശീയ സംരംഭങ്ങൾക്ക് ശക്തി പകരാൻ, 25 ടെക്‌നോളജി ഇന്നൊവേഷൻ ഹബ്ബുകൾ വികസിച്ചുവരുന്ന നവ സാങ്കേതികവിദ്യകളെ പ്രോത്സാഹിപ്പിക്കുന്നു; ഐഐടി പാലക്കാട് ടെക്‌നോളജി ഐ-ഹബ് ഫൗണ്ടേഷനും പട്ടികയിൽ ഉൾപ്പെടുന്നു
Posted On:
23 FEB 2022 2:55PM by PIB Thiruvananthpuram
നാഷണൽ മിഷൻ ഓൺ ഇന്റർഡിസിപ്ലിനറി സൈബർ-ഫിസിക്കൽ സിസ്റ്റംസ് (NM-ICPS) മുഖേന രാജ്യത്തുടനീളം സ്ഥാപിച്ച 25 ടെക്നോളജി ഇന്നൊവേഷൻ ഹബ്ബുകൾ (TIH), സുപ്രധാന മേഖലകളിലെ ദേശീയ സംരംഭങ്ങൾക്ക് ശക്തി പകരാൻ, വികസിച്ചുവരുന്ന നവ സാങ്കേതികവിദ്യകളെ പ്രോത്സാഹിപ്പിക്കുന്നു. കൂടാതെ ജനങ്ങളെ കേന്ദ്രീകരിച്ചുള്ള നിരവധി പ്രശ്നങ്ങൾക്ക് സാങ്കേതിക പരിഹാരങ്ങൾ കണ്ടെത്തുകയും ചെയ്യുന്നു.
ഈ ഹബ്ബുകൾ വഴി 46 പുതിയ സാങ്കേതികവിദ്യകൾ ഉൾപ്പെടെ 496 സാങ്കേതിക ഉൽപ്പന്നങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്.
ടെക്നോളജി ഇന്നൊവേഷൻ ഹബ്ബുകൾ, 13 ടെക്നോളജി ബിസിനസ് ഇൻകുബേറ്റർ (TBI), 54 സ്റ്റാർട്ട്-അപ്പുകൾ, സ്പിൻ-ഓഫ് കമ്പനികൾ എന്നിവ സ്ഥാപിക്കുന്നതിനും ഏകദേശം 928 തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും കാരണമായി.
ഇന്റലിജന്റ് കൊളാബറേറ്റീവ് സംവിധാനങ്ങളുടെ മേഖലയിൽ പ്രവർത്തിക്കുന്ന ഐഐടി പാലക്കാട് ടെക്‌നോളജി ഐ-ഹബ് ഫൗണ്ടേഷനും ഈ ഹബ്ബുകളുടെ പട്ടികയിൽ ഉൾപ്പെടുന്നു.
(Release ID: 1800552)
Visitor Counter : 224