ഉപരാഷ്ട്രപതിയുടെ കാര്യാലയം

ഡിജിറ്റൽ പഠനം ഡിജിറ്റൽ വിഭജനത്തിലേക്ക് നയിക്കരുത്: ഉപരാഷ്ട്രപതി

Posted On: 14 FEB 2022 3:03PM by PIB Thiruvananthpuram



ന്യൂ ഡൽഹി, ഫെബ്രുവരി 14, 2022

ഡിജിറ്റൽ പഠനം പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടപടികൾ സ്വീകരിക്കുമ്പോൾ, ഡിജിറ്റൽ വിഭജനം ഇല്ലെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണെന്ന് ഉപരാഷ്ട്രപതി ശ്രീ എം. വെങ്കയ്യ നായിഡു ഇന്ന് ഊന്നിപ്പറഞ്ഞു. ഇത് ഉറപ്പാക്കാൻ, പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിലും വിദൂര സ്ഥലങ്ങളിലും ഇന്റർനെറ്റ് ലഭ്യത വർദ്ധിപ്പിക്കാനും വിദ്യാഭ്യാസ അനുഭവത്തിന്റെ ഹൃദയഭാഗത്ത് എല്ലാവരെയും ഉൾക്കൊള്ളിക്കുക എന്നത് നിലനിർത്താനും അദ്ദേഹം ആഹ്വാനം ചെയ്തു.

ചെന്നൈയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നിക്കൽ ടീച്ചേഴ്‌സ് ട്രെയിനിംഗ് & റിസർച്ചിൽ (എൻഐടിടിടിആർ) ഇന്ന് സ്‌പോർട്‌സ് സെന്റർ ഉദ്ഘാടനം ചെയ്ത ശേഷം സദസിനെ അഭിസംബോധന ചെയ്യവേ, ഇ-ലേണിംഗിൽ അധ്യാപകരുടെ കഴിവുകൾ വികസിപ്പിക്കുന്നത് അതാവശ്യമാണെന്ന് ശ്രീ നായിഡു ചൂണ്ടിക്കാട്ടി.

പരിപാടിയുടെ ഭാഗമായി എൻഐടിടിടിആർ ഓപ്പൺ എജ്യുക്കേഷണൽ റിസോഴ്സിന്റെ (ഒഇആർ) ഉദ്ഘാടനവും ഉപരാഷ്ട്രപതി നിർവഹിച്ചു. ഇന്ത്യയിലെ ഗുണമേന്മയുള്ള അധ്യാപക പരിശീലനത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ അദ്ദേഹം, അധ്യാപകർ ഒരു ദേശത്തിന്റെ ബൗദ്ധിക ജീവരേഖയാണെന്നും രാജ്യത്തിന്റെ വികസനം ഉറപ്പാക്കുന്നതിൽ അവർ നിർണായക പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 
RRTN/SKY
 
*****


(Release ID: 1798307) Visitor Counter : 146


Read this release in: English , Urdu , Hindi , Punjabi