വിദ്യാഭ്യാസ മന്ത്രാലയം
azadi ka amrit mahotsav

വിദ്യാഭ്യാസത്തെ ഗ്രാമീണ വികസനവുമായി സംയോജിപ്പിക്കുന്നു

Posted On: 09 FEB 2022 2:25PM by PIB Thiruvananthpuram

ദേശീയ വിദ്യാഭ്യാസ നയം (NEP) 2020 ഖണ്ഡിക 4.27, 5.25, 5.6 എന്നിവ വിദ്യാഭ്യാസത്തിൽ കൃഷിയുടെ പ്രാധാന്യം എടുത്തുകാണിക്കുന്നു. പ്രാദേശിക തൊഴിലുകൾ, അറിവ്, നൈപുണ്യം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന്, (ഉദാഹരണത്തിന് പ്രാദേശിക കല, സംഗീതം, കൃഷി, വ്യവസായം, കായികം, മരപ്പണി, മറ്റ് തൊഴിലധിഷ്ഠിത കരകൗശലങ്ങൾ) സ്കൂളുകളിലോ സ്കൂൾ സമുച്ചയങ്ങളിലോ 'മാസ്റ്റർ ഇൻസ്ട്രക്ടർ' ആയി പഠിപ്പിക്കേണ്ടതിന്റെ ആവശ്യകത അവ ഊന്നിപ്പറയുന്നു.  

"ഇന്ത്യയെക്കുറിച്ചുള്ള അറിവ്" എന്ന ഭാഗത്തിൽ സ്‌കൂൾ പാഠ്യപദ്ധതിയിലുടനീളം കൃത്യവും ശാസ്ത്രീയവുമായ രീതിയിൽ മറ്റ് വിഷയങ്ങൾക്കൊപ്പം കൃഷിയും ഉൾപ്പെടുത്തിയിരിക്കുന്നു എന്ന് ഖണ്ഡിക 4.27 പരാമർശിച്ചിട്ടുണ്ട്. NEP 2020-ന് കീഴിലുള്ള ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിൽ, കൃഷിയെ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇന്ന് രാജ്യ സഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ വിദ്യാഭ്യാസ സഹമന്ത്രി ഡോ. സുഭാഷ് സർക്കാരാണ് ഇക്കാര്യം അറിയിച്ചത്.


(Release ID: 1796918) Visitor Counter : 142