ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

വരുമാനക്കമ്മി നികത്തുന്നതിനായി 17 സംസ്ഥാനങ്ങൾക്ക് 9,871 കോടി രൂപ അനുവദിച്ചു

പോസ്റ്റഡ് ഓണ്‍: 04 FEB 2022 5:36PM by PIB Thiruvananthpuram

പോസ്റ്റ് ഡെവലൂഷൻ റവന്യൂ ഡെഫിസിറ്റ് (PDRD) ഗ്രാന്റിന്റെ 11 -ാമത് പ്രതിമാസ ഗഡുവായ 9,871 കോടി രൂപ ധനമന്ത്രാലയത്തിന്റെ ധനവിനിയോഗ വകുപ്പ് 17 സംസ്ഥാനങ്ങൾക്കനുവദിച്ചു.

ഭരണഘടനയുടെ അനുച്ഛേദം 275 പ്രകാരം, 15-മത് ധനകാര്യ കമ്മീഷന്റെ ശുപാർശകൾക്കനുസൃതമായി റവന്യൂ അക്കൗണ്ടിലെ കമ്മി നികത്തുന്നതിന് കേന്ദ്രം സംസ്ഥാനങ്ങൾക്കനുവദിക്കുന്ന ധനസഹായമാണ് PDRD ഗ്രാന്റ്.

2021-22 സാമ്പത്തിക വർഷത്തിൽ 17 സംസ്ഥാനങ്ങൾക്കായി ആകെ 1,18,452 കോടി രൂപയുടെ PDRD ഗ്രാന്റ് പതിനഞ്ചാം ധനകാര്യ കമ്മീഷൻ ശുപാർശ ചെയ്തിട്ടുണ്ട്. ഇതിൽ 1,08,581 കോടി (91.6%)  ഇതുവരെ കൈമാറി.

***


( റിലീസ് ഐ.ഡി: 1795538) സന്ദര്‍ശക കൗണ്ടര്‍ : 213
ഈ റിലീസ് വായിക്കുക: Urdu , हिन्दी , English , Marathi