യുവജനകാര്യ, കായിക മന്ത്രാലയം
azadi ka amrit mahotsav

2022-23 ബജറ്റിൽ, നാഷണൽ സർവീസ് സ്കീം (എൻഎസ്എസ്) വിഹിതം 97% വർദ്ധിച്ചു

प्रविष्टि तिथि: 04 FEB 2022 4:06PM by PIB Thiruvananthpuram
രാജ്യത്തുടനീളമുള്ള യുവാക്കളുടെ വ്യക്തിത്വവും നേതൃഗുണവും വികസിപ്പിക്കുന്നതിനും, സാമൂഹിക സേവന പ്രവർത്തനങ്ങളിലൂടെ രാഷ്ട്ര നിർമ്മാണത്തിൽ അവരെ പങ്കാളികളാക്കുന്നതിനും ലക്ഷ്യമിട്ട് , 15-ാമത് ധനകാര്യ കമ്മീഷൻ കാലയളവിൽ (2021-2022 മുതൽ 2025-26 വരെ), 1,627 കോടി രൂപ ചെലവിൽ നാഷണൽ സർവീസ് സ്കീം (NSS) തുടരാൻ കേന്ദ്ര ഗവൺമെന്റ് തീരുമാനിച്ചു.
 
എൻഎസ്എസിന്റെ തുടർ പ്രവർത്തനങ്ങൾക്ക് അംഗീകാരം നൽകിയതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയോട് കേന്ദ്ര യുവജനകാര്യ, കായിക മന്ത്രി ശ്രീ അനുരാഗ് സിംഗ് ഠാക്കൂർ നന്ദി അറിയിച്ചു.
 
യുവജനകാര്യ വകുപ്പിന്റെ നിലവിലുള്ള കേന്ദ്രമേഖലാ പദ്ധതിയാണ് എൻഎസ്എസ്. സന്നദ്ധ സാമൂഹിക സേവനത്തിലൂടെ യുവാക്കളായ വിദ്യാർത്ഥികളുടെ വ്യക്തിത്വവും സ്വഭാവവും വികസിപ്പിക്കുക എന്ന പ്രാഥമിക ലക്ഷ്യത്തോടെ 1969 ലാണ് ഈ പദ്ധതി ആരംഭിച്ചത്.
 
രാജ്യത്തുടനീളമുള്ള എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും സീനിയർ സെക്കൻഡറി സ്കൂളുകൾ, കോളേജുകൾ, സർവ്വകലാശാലകൾ എന്നിവിടങ്ങളിൽ എൻഎസ്എസ് നടപ്പിലാക്കുന്നു.
***

(रिलीज़ आईडी: 1795525) आगंतुक पटल : 243
इस विज्ञप्ति को इन भाषाओं में पढ़ें: Marathi , English , Urdu , हिन्दी