ശാസ്ത്ര സാങ്കേതിക മന്ത്രാലയം
ദേശീയ ബാലികാ ദിനത്തിൽ കേന്ദ്രമന്ത്രി ഡോ ജിതേന്ദ്ര സിംഗ് നേട്ടത്തിനുടമകളായ പെൺകുട്ടികളുമായും സ്റ്റാർട്ടപ്പുകളുമായും സംവദിച്ചു
Posted On:
24 JAN 2022 5:17PM by PIB Thiruvananthpuram
ന്യൂ ഡൽഹി: ജനുവരി 24, 2022
ദേശീയ ബാലികാ ദിനത്തോടനുബന്ധിച്ച്, ഇന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി ഡോ ജിതേന്ദ്ര സിംഗ്, ശാസ്ത്രം, സാങ്കേതിക വിദ്യ, നൂതന സംരംഭകത്വം എന്നീ മേഖലകളിൽ മികവ് പുലർത്തുന്ന രാജ്യത്തുടനീളമുള്ള പെൺകുട്ടികളുമായും സ്റ്റാർട്ടപ്പുകളുമായും സംവദിച്ചു.
നവീന ചിന്താഗതിക്കും, വ്യത്യസ്തമായ പ്രശ്നപരിഹാരങ്ങൾ നിർദ്ദേശിക്കാനും, പാരമ്പര്യേതര സംരംഭങ്ങൾ ഏറ്റെടുക്കുന്നതിനുള്ള തടസ്സങ്ങൾ മറികടക്കാനും ഒട്ടേറെ കേന്ദ്ര പദ്ധതികൾ പെൺകുട്ടികൾക്ക് ആത്മവിശ്വാസം പകരുന്നുണ്ടെന്ന് ഡോ ജിതേന്ദ്ര സിംഗ് പറഞ്ഞു. നവ ഇന്ത്യ എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനുള്ള താക്കോലാണ് നൂതനനാശയങ്ങളെന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ വാക്കുകൾ അദ്ദേഹം പരാമർശിച്ചു. നേട്ടത്തിനുടമകളായ യുവാക്കൾക്ക് സർക്കാരിന്റെ പിന്തുണയും സഹായവും ആവർത്തിച്ചുറപ്പിച്ച ഡോ ജിതേന്ദ്ര സിംഗ്, പെൺകുട്ടികളുടെ ശാക്തീകരണം ഒരു നല്ല നാളെയിലേക്ക് നയിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തു. ഉപജീവനപ്രധാനവും പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതുമായ സുസ്ഥിര സ്റ്റാർട്ടപ്പുകൾ എന്ന ആശയത്തിനാണ് അദ്ദേഹം ഊന്നൽ നൽകിയത്.
RRTN/SKY
*****
(Release ID: 1792223)
Visitor Counter : 165