ഉപരാഷ്ട്രപതിയുടെ കാര്യാലയം

രാജ്യത്തിന്റെ വളർച്ചയ്ക്ക് ഗ്രാമീണ വികസനത്തിന്റെ പ്രാധാന്യം എടുത്തു പറഞ്ഞ് ഉപരാഷ്ട്രപതി

Posted On: 18 JAN 2022 5:10PM by PIB Thiruvananthpuram

 




ന്യൂ ഡൽഹി: ജനുവരി 18, 2022


ദ്രുതഗതിയിലുള്ള ഗ്രാമീണ വികസനം രാജ്യത്തിന്റെ വളർച്ചയ്ക്ക് അനിവാര്യമാണെന്ന് ഉപരാഷ്ട്രപതി ശ്രീ എം. വെങ്കയ്യ നായിഡു. ഇക്കാര്യത്തിൽ, സ്ത്രീ ശാക്തീകരണത്തിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് ഗ്രാമീണ സേവനം ഒരു ദൗത്യമായി ഏറ്റെടുക്കാൻ വ്യവസായ പ്രമുഖരോടും സംരംഭകരായ യുവാക്കളോടും അദ്ദേഹം ആഹ്വാനം ചെയ്തു.

ആന്ധ്രാപ്രദേശ് സന്ദർശനത്തിന്റെ ഭാഗമായി ഇന്ന് വിജയവാഡയിലെ സ്വർണ ഭാരത് ട്രസ്റ്റിൽ വിവിധ നൈപുണ്യ വികസന പരിപാടികളിലൂടെ പരിശീലനം  നേടുന്നവരുമായി സംവദിക്കുകയായിരുന്നു അദ്ദേഹം .

ജനസംഖ്യാപരമായ നേട്ടവും, രാജ്യത്തിന്റെ യുവാക്കളുടെ അന്തർലീനമായ കഴിവുകൾ പുറത്തു കൊണ്ട് വരുന്നതിനും നൈപുണ്യ വികസനത്തിന്റെ പ്രാധാന്യം ശ്രീ നായിഡു ചൂണ്ടിക്കാട്ടി.

സമർപ്പിത നൈപുണ്യ വികസന മന്ത്രാലയം രൂപീകരിച്ച് നൈപുണ്യ വികസനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഗവൺമെന്റിന്റെ ശ്രമങ്ങളെ പറ്റി പരാമർശിച്ച ഉപരാഷ്ട്രപതി, ഗവൺമെന്റിന്റെ ശ്രമങ്ങൾക്ക് കരുത്ത് പകരുന്നതിന് കൂടുതൽ വ്യക്തിഗതവും സ്വകാര്യ സ്ഥാപന-തല സംരംഭങ്ങളും ഉണ്ടാകണമെന്ന് ആഹ്വാനം ചെയ്തു.

 

RRTN/SKY



(Release ID: 1790739) Visitor Counter : 152