ഭവന, നഗരദാരിദ്ര ലഘൂകരണ മന്ത്രാലയം
azadi ka amrit mahotsav

"സ്ട്രീറ്റ്‌സ് ഫോർ പീപ്പിൾ" ,"നർച്ചറിംഗ് നൈബർഹുഡ്സ്" മത്സരങ്ങളിലെ വിജയികളെ കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു

Posted On: 18 JAN 2022 10:29AM by PIB Thiruvananthpuram



ന്യൂ ഡൽഹി: ജനുവരി 18, 2022


സ്ട്രീറ്റ്‌സ് ഫോർ പീപ്പിൾ ചലഞ്ചിൽ വിജയികളായ പതിനൊന്ന് നഗരങ്ങളെയും, നർച്ചറിംഗ് നൈബർഹുഡ്സ് ചലഞ്ചിന്റെ പൈലറ്റ് ഘട്ടത്തിൽ വിജയിച്ച പത്ത് നഗരങ്ങളെയും കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം ഓൺലൈനായി സംഘടിപ്പിച്ച പരിപാടിയിൽ പ്രഖ്യാപിച്ചു. ഈ നഗരങ്ങൾ ഇനി മത്സരത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കും. പൈലറ്റ് ഘട്ടത്തിൽ ഏറ്റെടുത്ത പദ്ധതികൾ സുസ്ഥിരമായ രീതിയിൽ വികസിപ്പിക്കുകയും ചെയ്യും. ചടങ്ങിൽ, 'ഇന്ത്യ സൈക്കിൾസ് 4 ചേഞ്ചിന്റെയും', 'സ്ട്രീറ്റ്‌സ് ഫോർ പീപ്പിൾ ചലഞ്ചിന്റെയും' രണ്ടാം സീസണിന് തുടക്കം കുറിക്കുകയും   'നർച്ചറിംഗ് നെയ്‌ബർഹുഡ്‌സ് ചലഞ്ച്: സ്റ്റോറീസ് ഫ്രം ദി ഫീൽഡ്' എന്ന പുസ്തകം പുറത്തിറക്കുകയും ചെയ്തു .

കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം സെക്രട്ടറി ശ്രീ മനോജ് ജോഷി അധ്യക്ഷത വഹിച്ചു. ചലഞ്ച് നടത്തിയ പങ്കാളികളായ സംഘടനകളിലെ ആഗോള, ഇന്ത്യൻ ഉദ്യോഗസ്ഥർ, വിജയിച്ച നഗരങ്ങളിൽ നിന്നുള്ള പ്രതിനിധികൾ, 100 സ്മാർട്ട് സിറ്റികളുടെ സിഇഒമാർ ഉൾപ്പെടെ കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകളിലെ ഉദ്യോഗസ്ഥർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

സ്ട്രീറ്റ്‌സ് ഫോർ പീപ്പിൾ ചലഞ്ചിൽ തിരഞ്ഞെടുക്കപ്പെട്ട 11 നഗരങ്ങൾക്ക് അമ്പത് ലക്ഷം രൂപ വീതം കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം സമ്മാനം നൽകും. ഈ 11 നഗരങ്ങളിൽ കൊച്ചിയും ഉൾപ്പെടുന്നു. ട്രീറ്റ്‌സ് ഫോർ പീപ്പിൾ ചലഞ്ചിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, https://smartnet.niua.org/indiastreetchallenge/ എന്ന ലിങ്ക് സന്ദർശിക്കുക.

ഇന്ത്യൻ നഗരങ്ങളിൽ ബാല്യകാല സൗഹൃദ അയൽപക്കങ്ങൾ രൂപപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള 3 വർഷത്തെ വിവിധ ഘട്ടങ്ങളായുള്ള സംരംഭമാണ് നർച്ചറിംഗ് നൈബർഹുഡ്സ് ചലഞ്ച്. കൂടുതൽ വിവരങ്ങൾക്ക് https://smartnet.niua.org/nurturing-neighbourhoods-challenge/web/ സന്ദർശിക്കുക.
 
RRTN/SKY
 

(Release ID: 1790698) Visitor Counter : 204