വാണിജ്യ വ്യവസായ മന്ത്രാലയം

എംഎസ്എംഇകളുടെ സേവനങ്ങൾക്ക്  മുൻകൂട്ടി  പണം നൽകി തൊഴിലവസരങ്ങൾ,  വളർച്ച എന്നിവ ഉറപ്പാക്കുക :ശ്രീ  പീയുഷ് ഗോയൽ  

Posted On: 12 JAN 2022 4:56PM by PIB Thiruvananthpuram
 

ന്യൂ ഡൽഹി: ജനുവരി , 12 , 2022


സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾ നൽകുന്ന സേവനങ്ങൾക്ക് മുൻകൂട്ടി പണം നൽകുന്നത് വഴി അവയുടെ പ്രവർത്തനക്ഷമത സംരക്ഷിക്കാനും, തൊഴിലവസരങ്ങൾ, വളർച്ച എന്നിവയ്ക്ക് പ്രോത്സാഹനം നൽകാനും രാജ്യത്തെ വ്യവസായ സംരംഭങ്ങളോട് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയൽ  ആവശ്യപ്പെട്ടു.

 രാജ്യത്തെ മുൻനിര വ്യാപാര-വ്യവസായ സംഘടനകളുടെ നേതാക്കന്മാരുമായി   ന്യൂഡൽഹിയിലിരുന്ന്  വിദൂരദൃശ്യ സാങ്കേതികവിദ്യയിലൂടെ ഇന്ന്  ആശയവിനിമയം നടത്തുകയായിരുന്നു അദ്ദേഹം

സാമ്പത്തിക പ്രവർത്തനങ്ങളുടെ വേഗത്തിലുള്ള തിരിച്ചുവരവ് തുടർന്നും ഉറപ്പാക്കുന്നതിന് ആവശ്യമായ നിർദ്ദേശങ്ങളും, വിവരങ്ങളും വ്യവസായ സമൂഹത്തിൽനിന്ന് സ്വീകരിക്കുന്നത് ലക്ഷ്യമിട്ടുള്ളതായിരുന്നു കൂടിക്കാഴ്ച

 യാത്ര -വിനോദ സഞ്ചാരം എന്നിവയിലെ  നിയന്ത്രണങ്ങൾക്ക് നടുവിലും സേവന കയറ്റുമതിയിൽ രാജ്യം കൈവരിച്ച നേട്ടം അഭിനന്ദനാർഹമാണ് എന്ന് അഭിപ്രായപ്പെട്ട കേന്ദ്രമന്ത്രി, ഈ  മേഖലയിൽ 250 ബില്യൺ അമേരിക്കൻ ഡോളർ കയറ്റുമതി എന്ന നേട്ടം  സ്വന്തമാക്കാൻ നാം ലക്ഷ്യമിടണമെന്ന് ഓർമിപ്പിച്ചു

 സ്വതന്ത്ര വ്യാപാര കരാറുകൾ (FTA) സംബന്ധിച്ച ചർച്ചകളിലെ പുരോഗതി പ്രതിപാദിക്കവേ, ഇവയ്ക്ക് മുന്നോടിയായുള്ള തിരഞ്ഞെടുക്കപ്പെട്ട ഉത്പന്നങ്ങളുടെ തീരുവ കുറയ്ക്കുന്നതിനുള്ള കരാറുകൾ  (ഏർലി  ഹാർവെസ്റ്റ്  എഗ്രിമെന്റ്സ് ) ക്ക് അന്തിമരൂപം നൽകാനും അതിന്റെ പ്രയോജനം എത്രയും വേഗം വ്യവസായമേഖലയിൽ ലഭ്യമാക്കാനുമുള്ള പരിശ്രമങ്ങളിലാണ് ഭരണകൂടം എന്നും വ്യക്തമാക്കി


 UAE മായുള്ള സ്വതന്ത്ര വ്യാപാര കരാർ  അവസാന ഘട്ടത്തിൽ എത്തിയതായി അറിയിച്ച കേന്ദ്രമന്ത്രി, ഓസ്ട്രേലിയയുമായുള്ള ചർച്ചകൾ മികച്ച  ഘട്ടത്തിലാണെന്നും, ഇസ്രയേലുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും അറിയിച്ചു  . കൊറിയയുമായുള്ള  വിപണി പുനപ്രവേശം സംബന്ധിച്ച ചർച്ചകളെപ്പറ്റി പരാമർശിക്കവേ , മുൻ കരാർ സംബന്ധിച്ച് ഉയരുന്ന ആശങ്കകൾ ദൂരീകരിക്കുന്നതിനായി  ഒരു സമഗ്ര അതിവേഗ സംഭാഷണത്തിന് തുടക്കം കുറിച്ചതായി ശ്രീ ഗോയൽ ചൂണ്ടിക്കാട്ടി  


 മേഖലയിലെ ഏറ്റവും പുതിയ വിവരങ്ങളും നിർദ്ദേശങ്ങളും ഭരണകൂടത്തിന് നൽകുന്നതിൽ ഉത്സുകരാകണമെന്ന് അദ്ദേഹം വ്യാവസായിക നേതാക്കളോട് ആവശ്യപ്പെട്ടു .. വ്യാപാര  നടപടിക്രമങ്ങൾ, അനുമതികൾ  എന്നിവയ്ക്കായി ഏകജാലക സംവിധാനം ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം വ്യവസായമേഖലയോട്  നിർദ്ദേശിച്ചു .

 കൂടാതെ ഏറ്റവും സാധ്യമായ അളവിൽ വികസിക്കാനും വളരാനും പ്രധാനമന്ത്രി ഗതി ശക്തി ദേശീയ മാസ്റ്റർപ്ലാൻ, ഇന്ത്യ ഇൻഡസ്ട്രിയൽ ലാൻഡ് ബാങ്ക് തുടങ്ങിയ മുന്നേറ്റങ്ങൾ ഉപയോഗപ്പെടുത്തണമെന്നും കേന്ദ്ര മന്ത്രി അഭ്യർത്ഥിച്ചു
 
 
IE/SKY
 
*****


(Release ID: 1789406) Visitor Counter : 123


Read this release in: English , Urdu , Hindi