യുവജനകാര്യ, കായിക മന്ത്രാലയം
പാരാലിമ്പിക്‌സ് വെങ്കല മെഡല്‍ ജേതാവ് ശരദ് കുമാര്‍, പാരാലിമ്പ്യന്‍മാര്‍ക്കായുള്ള പ്രധാനമന്ത്രി മോദിയുടെ മീറ്റ് ദ ചാമ്പ്യന്‍സ് മുന്‍കൈക്ക് തുടക്കം കുറിച്ചു, ''നിങ്ങള്‍ക്ക് പോഷകങ്ങള്‍ നല്‍കേണ്ട ഭക്ഷണം ചെലവേറിയതായിരിക്കേണ്ടതില്ല''
Posted On:
07 JAN 2022 5:27PM by PIB Thiruvananthpuram
പാരാലിമ്പിക്‌സ് വെങ്കല മെഡല്‍ ജേതാവ് ശരദ് കുമാര്‍ വെള്ളിയാഴ്ച ടോക്കിയോ പാരാലിമ്പ്യന്‍മാര്‍ക്കായുള്ള പ്രധാനമന്ത്രി മോദിയുടെ സ്‌കൂള്‍ സന്ദര്‍ശന പ്രചാരണത്തിന് തുടക്കമിട്ടുകൊണ്ട് തിരുവനന്തപുരത്തെ പെണ്‍കുട്ടികള്‍ക്കായുള്ള ജി.എച്ച്.എസ്.എസ് കോട്ടണ്‍ ഹില്‍ സന്ദര്‍ശിച്ചു.
ആതിഥേയരായ സ്‌കൂളിലെ അംഗങ്ങള്‍ക്ക് പുറമെ കേരളത്തിലെ വിവിധ ജില്ലകളിലെ 75 സ്‌കൂളുകളിലെ വിദ്യാര്‍ത്ഥി പ്രതിനിധികള്‍ക്കും പരിപാടിയില്‍ പങ്കെടുക്കാനും ലോക ചാമ്പ്യന്‍ഷിപ്പിലെ വെള്ളി മെഡല്‍ ജേതാവുമായി തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെക്കാനും അവസരം ലഭിച്ചു.
''ഹൈജമ്പ് എനിക്ക് ഇത്രയും മികച്ചതായിരിക്കുമെന്ന് എനിക്ക് ഉറപ്പില്ലായിരുന്നു, ഹൈ-ജമ്പ് എന്നെ വിളിച്ചതിനാലാണ് ഞാന്‍ അത് തെരഞ്ഞെടുത്തത്. ഞാന്‍ ക്രിക്കറ്റ്, ഫുട്‌ബോള്‍, ടേബിള്‍ എന്നിവ കളിക്കുകയായിരുന്നു. ടെന്നീസ്, ഞാന്‍ കായികവിനോദത്തോട് വളരെ തുറന്നസമീപനമായിരുന്നു സ്വീകരിച്ചത്, ക്രിക്കറ്റിലോ അല്ലെങ്കില്‍ ഫുട്‌ബോളിലോ മാത്രമാണ് മികച്ചതെന്നും അതുകൊണ്ട് ഈ കായികവിനോദത്തില്‍ ഏര്‍പ്പെടില്ലെന്നും പറഞ്ഞിരുന്നില്ല. ഓരോ കളിയും എങ്ങനെ സ്വാധീനം ചെലുത്തുന്നുവെന്ന് ഞാന്‍ കണ്ടു; ചെസ്സ് എന്നെ മാനസികമായി ശക്തനാക്കി, ഫുട്‌ബോള്‍ എനിക്ക് ചടുലതയും ഹൈജമ്പ് എന്നോട് ഊര്‍ജ്ജതന്ത്രവും ശാസ്ത്രവും എന്താണെന്ന് പറഞ്ഞു തന്നു. കായികവിനോദങ്ങള്‍ ഇഷ്ടപ്പെട്ടതുകൊണ്ട് ഞാന്‍ കായികവിനോദങ്ങളില്‍ ഏര്‍പ്പെട്ടു; ഒരിക്കലും അതില്‍ ന ഒരു നിര്‍ബന്ധവും കാട്ടിയിരുന്നുമില്ല'' വിവിധ കായിക ഇനങ്ങളിലുള്ള തന്റെ വ്യക്തിപരമായ പരിചയങ്ങളെ പരാമര്‍ശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
കായികവിനോദങ്ങളോടുള്ള സ്‌നേഹത്തിനും അഭിനിവേശത്തിനും പുറമെ അച്ചടക്കമുള്ള ജീവിതം പിന്തുടരേണ്ടതും പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
''കൃത്യസമയത്ത് ഭക്ഷണം കഴിക്കുക, ഉറങ്ങുക, അച്ചടക്കം പാലിക്കുക, കാര്യങ്ങള്‍ പാതിവഴിയില്‍ ഉപേക്ഷിക്കാതിരിക്കുക എന്നിവയാണ് നല്ലതും വിജയകരവുമായ ജീവിതത്തിലേക്കുള്ള ഏക കുറുക്കുവഴി''. അദ്ദേഹം പറഞ്ഞു
'സന്തുലിത് ആഹാര്‍ (സമീകൃതാഹാരം)', കായികക്ഷമത എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ചും ശരദ് വിദ്യാര്‍ത്ഥികളുമായി സംവദിച്ചു, ''നിങ്ങള്‍ക്ക് പോഷകങ്ങള്‍ നല്‍കാന്‍ ഭക്ഷണം ചെലവേറിയതായിരിക്കേണ്ടതില്ല, വിലകുറഞ്ഞ ഭക്ഷ്യവസ്തുക്കള്‍ക്കു പോലും നിങ്ങള്‍ക്ക് ആവശ്യമായ പോഷകങ്ങള്‍ നല്‍കാന്‍ കഴിയും. അതുകൊണ്ട് വലുതോ ചെറുതോ, വിലയേറിയതോ വിലകുറഞ്ഞതോ ആയ ഏത് ഭക്ഷ്യവസ്തുവോ ആകട്ടെ അതില്‍ നിങ്ങള്‍ക്ക് ആവശ്യമായ പോഷകങ്ങള്‍ ഉണ്ടോ എന്ന് പരിശോധിക്കുക''.
സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) പരിശീലകനായ ശരദ്, ഭാവിയിലെ യുവ അത്‌ലറ്റുകള്‍ക്ക് മികച്ച ഹൈ-ജമ്പര്‍മാരാകാനുള്ള നുറുങ്ങുകള്‍ നല്‍കുകയും ടേബിള്‍ ടെന്നീസ് ഗെയിമില്‍ സ്വന്തം കഴിവുകള്‍ പ്രകടിപ്പിക്കുകയും ചെയ്തു.
ഗവണ്‍മെന്റിന്റെ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായ ഈ സവിശേഷ മുന്‍കൈ 2021 ഡിസംബറില്‍ ഒളിമ്പിക് സ്വര്‍ണ്ണ മെഡല്‍ ജേതാവ് നീരജ് ചോപ്രയാണ് സമാരംഭം കുറിച്ചത്. തുടര്‍ന്ന് ഒളിമ്പിക് വെങ്കല മെഡല്‍ ജേതാവ് ബജ്‌റംഗ് പുനിയയും നാവികരായ വരുണ്‍ തക്കറും കെ.സി ഗണപതിയും തുടര്‍ന്നുള്ള ആഴ്ചകളില്‍ ഇതിനെ മുന്നോട്ട് കൊണ്ടുപോയി.
വിദ്യാഭ്യാസ മന്ത്രാലയവും യുവജനകാര്യ കായിക മന്ത്രാലയവും പ്രചാരണപരിപാടിയാണ് മീറ്റ് ദി ചാമ്പ്യന്‍സ് സംരംഭം. ഈ സന്ദര്‍ശന വേളയില്‍, ഒളിമ്പ്യന്മാര്‍ അവരുടെ സ്വന്തം അനുഭവങ്ങളും ജീവിതപാഠങ്ങളും എങ്ങനെ ശരിയായി ഭക്ഷണം കഴിക്കണം എന്നതിനെക്കുറിച്ചുള്ള നുറുങ്ങുകളും പങ്കിടുന്നു, കൂടാതെ സ്‌കൂള്‍ കുട്ടികള്‍ക്ക് മൊത്തത്തില്‍ പ്രചോദനാത്മകമായ ഉത്തേജനവും നല്‍കുന്നു.
(Release ID: 1788405)
Visitor Counter : 183