സാംസ്‌കാരിക മന്ത്രാലയം
വർഷാന്ത്യ അവലോകനം 2021: സാംസ്കാരിക മന്ത്രാലയം
प्रविष्टि तिथि:
31 DEC 2021 5:07PM by PIB Thiruvananthpuram
2021 ൽ മന്ത്രാലയം നടപ്പാക്കിയ പ്രത്യേക പരിപാടികൾ/മുന്നേറ്റങ്ങൾ എന്നിവ താഴെ കൊടുക്കുന്നു:
ആസാദി കാ അമൃത മഹോത്സവ്:
പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി മാർച്ച് 12ന് സബർമതി ആശ്രമത്തിൽ വച്ചു ആസാദി കാ അമൃത മഹോത്സവ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. ചടങ്ങിൽ ദണ്ഡി പദയാത്രയ്ക്കും അദ്ദേഹം തുടക്കമിട്ടു.
ഇന്ത്യ@75 വെബ്സൈറ്റിനും ചടങ്ങിൽ പ്രധാനമന്ത്രി ആരംഭം കുറിച്ചു. സാംസ്കാരിക മന്ത്രാലയത്തിന്റെ ''സ്വയംപര്യാപ്തത ഇൻക്യൂബേറ്റർ'' സംവിധാനത്തിനും അന്ന് ശ്രീ മോദി തുടക്കമിട്ടു. 'പ്രാദേശിക ഉത്പന്നങ്ങളുടെ പ്രചാരകരാവുക ' മുന്നേറ്റ പ്രോത്സാഹനത്തിനായി ഒരു പ്രത്യേക ചർക്ക പ്രചരണത്തിനും അന്ന് പ്രധാനമന്ത്രി ആരംഭം കുറിച്ചു.
നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125 ആം ജന്മ വാർഷികം
നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125 ആം ജന്മ വാർഷിക ആഘോഷത്തിനു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2021 ജനുവരി 23, ‘പരാക്രം ദിവസത്തിൽ’ കൊൽക്കത്തയിൽ തുടക്കമിട്ടു. ഒരു സ്ഥിര മൾട്ടിമീഡിയ പ്രദർശനവും, ത്രീഡി പ്രൊജക്ഷൻ മാപ്പിംഗ് ഷോയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.
ദേശീയ സാംസ്കാരിക മഹോത്സവം (Rashtriya Sanskriti Mahotsav):
ദേശീയ സാംസ്കാരിക മഹോത്സവത്തിന്റെ പതിനൊന്നാം പതിപ്പ് 2021 ഫെബ്രുവരി 14 മുതൽ 28 വരെ പശ്ചിമബംഗാളിൽ സംഘടിപ്പിച്ചു.
ഓൺലൈൻ ലേലം:
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് ലഭിച്ച സമ്മാനങ്ങളുടെ ഓൺലൈൻ ലേലം 2021 സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 7 വരെ സംഘടിപ്പിച്ചു. ലേലത്തിന്റെ മൂന്നാം പതിപ്പായിരുന്നു ഇത്. ഇതിൽ നിന്നുള്ള വരുമാനം നമാമി ഗംഗ ദൗത്യത്തിന് വേണ്ടി വിനിയോഗിക്കും.
പ്രത്യേക പരിശീലനം:
ഭൗമ ശാസ്ത്ര പദവിയുമായി ബന്ധപ്പെട്ട് ട്രെയിനി ഉദ്യോഗസ്ഥർക്കായി മുസോറിയിലെ LBSNAA ൽ പ്രത്യേക പരിശീലനം.
വൈശാഖ് അന്താരാഷ്ട്ര ആഘോഷങ്ങൾ:
ബുദ്ധപൂർണിമയുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച വൈശാഖ് അന്താരാഷ്ട്ര ആഘോഷങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2021 മെയ് 26ന് വിദൂരദൃശ്യ സാങ്കേതികവിദ്യയിലൂടെ അഭിസംബോധന ചെയ്തു. ലോകമെമ്പാടുമുള്ള പ്രമുഖ ബുദ്ധ മതമേലധ്യക്ഷന്മാർ ചടങ്ങിൽ പങ്കെടുത്തു.
അഭിദമ്മ ദിവസം:
കുശിനഗറിലെ മഹാപരിനിർവാണ ക്ഷേത്രത്തിൽ മൂന്നുദിവസം നീണ്ടുനിന്ന ബുദ്ധ സമ്മേളനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു.
2019, 2020 വർഷങ്ങളിലെ ഗാന്ധി സമാധാന പുരസ്കാരം:
2019ലെ പുരസ്കാരം അന്തരിച്ച ഒമാൻ സുൽത്താൻ ഖബൂസ് ബിൻ സൈദ് അൽ സൈദിനും, 2020ലെ പുരസ്കാരം അന്തരിച്ച ബംഗ ബന്ധു ഷെയ്ഖ് മുജീബുർ റഹ്മാനും നൽകപ്പെട്ടു.
അന്താരാഷ്ട്ര യോഗ ദിനമായ 2021 ജൂൺ 21 ലെ ആഘോഷങ്ങൾ
2021ലെ സ്വാതന്ത്ര്യദിനത്തിൽ ആസാദി കാ അമൃത മഹോത്സവ് ആഘോഷം:
2021ലെ സ്വാതന്ത്ര്യദിനത്തിൽ ആസാദി കാ അമൃത മഹോത്സവ് ആഘോഷത്തിനായി ഒരു പ്രത്യേക പരിപാടിയ്ക്ക് സാംസ്കാരിക മന്ത്രാലയം തുടക്കംകുറിച്ചു. ഇതിന്റെ ഭാഗമായി ജനങ്ങൾക്ക് ദേശീയഗാനം പാടാനും അതിന്റെ ദൃശ്യങ്ങൾ www.RASHTRAGAAN.IN എന്ന വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യാനും അവസരമൊരുക്കി. രാജ്യത്തിനകത്തും പുറത്തുമുള്ള ഒന്നര കോടിയിലേറെ ഭാരതീയരാണ് ഈ പരിപാടിയിൽ പങ്കെടുത്തത്.
അമൃതസറിലെ പുതുക്കിയ ജാലിയൻവാലാബാഗ് സ്മാരകം രാജ്യത്തിനു സമർപ്പിച്ചു
2021 മാർച്ച് 23ന് ധീര രക്തസാക്ഷികളായ ഭഗത് സിംഗ്, രാജ് ഗുരു, സുഖ്ദേവ് എന്നിവർക്ക് രാഷ്ട്രം ആദരവ് അർപ്പിച്ചു
നേതാജി സുഭാഷ് ചന്ദ്ര ബോസ് രൂപീകരിച്ച ആസാദ് ഹിന്ദ് ഭരണകൂടത്തിന്റെ വാർഷികം:
രാജ്യത്തിനകത്തും, ദക്ഷിണ കിഴക്കൻ ഏഷ്യ പ്രദേശങ്ങളിലും വിപുലമായി ആചരിച്ചു
അമൃത മഹോത്സവ് പോഡ്കാസ്റ്റിനു സാംസ്കാരിക മന്ത്രി ശ്രീ ജി കെ റെഡ്ഡി തുടക്കം കുറിച്ചു
ആസാദി കാ അമൃത മഹോത്സവ് ആഘോഷങ്ങളുടെ ഭാഗമായി മൂന്ന് പ്രത്യേക മത്സരങ്ങൾക്ക് സാംസ്കാരിക മന്ത്രാലയം തുടക്കമിട്ടു:
#UnityInCreativity-ക്ക് കീഴിലാണ് ദേശഭക്തിഗാന രചന, താരാട്ടു പാട്ട് രചന, രംഗോലി തയാറാക്കൽ തുടങ്ങിയ മത്സരങ്ങൾ താലൂക്ക് തലം മുതൽ ദേശീയ തലം വരെ സംഘടിപ്പിക്കുന്നത്.
UNESCO-യുടെ 2021ലെ ലോകപൈതൃക പദവി:
തെലങ്കാനയിലെ കാകത്തിയ രുദ്രശ്വരാ (രാമപ്പ) ക്ഷേത്രം, ഹാരപ്പൻ നഗരമായ ധോലവീര എന്നിവ ഇന്ത്യയിൽ നിന്നും UNESCO-യുടെ 2021ലെ ലോകപൈതൃക പദവി പട്ടികയിൽ ഇടംപിടിച്ചു. ഇതോടെ രാജ്യത്തെ ലോകപൈതൃക സ്മാരകങ്ങളുടെ എണ്ണം 38ൽ നിന്നും 40 ആയി ഉയർന്നു.
കേദാർനാഥിൽ വിവിധ വികസന പദ്ധതികളുടെ ശിലാസ്ഥാപനവും പണിപൂർത്തിയായവയുടെ ഉദ്ഘാടനവും പ്രധാനമന്ത്രി 2021 നവംബർ അഞ്ചിന് നിർവഹിച്ചു
അന്നപൂർണ്ണ ദേവിയുടെ പ്രതിമ ഉത്തർപ്രദേശ് ഭരണകൂടത്തിന് സാംസ്കാരിക മന്ത്രി ശ്രീ ജി കിഷൻ റെഡ്ഡി ഔദ്യോഗികമായി കൈമാറി
‘വന്ദേ ഭാരതം നൃത്യ ഉത്സവ്':
2022 ലെ റിപ്പബ്ലിക് ദിന പരേഡിൽ സാംസ്കാരിക പരിപാടി അവതരിപ്പിക്കാനുള്ള നർത്തകരെ തെരഞ്ഞെടുക്കുന്നതിനായി ആസാദി കാ അമൃത മഹോത്സവ് ആഘോഷങ്ങളുടെ ഭാഗമായി 'വന്ദേ ഭാരതം നൃത്യ ഉത്സവ്' എന്ന പേരിൽ ഒരു ദേശീയതല മത്സരം സംഘടിപ്പിച്ചു.
ആസാദി കാ അമൃത മഹോത്സവ് മൊബൈൽ ആപ്ലിക്കേഷൻ:
ആസാദി കാ അമൃത മഹോത്സവ് ആഘോഷങ്ങളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാക്കുന്നതിനായി സാംസ്കാരിക മന്ത്രാലയം ആസാദി കാ അമൃത മഹോത്സവ് മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി.
1857ലെ ഒന്നാം സ്വാതന്ത്ര്യ സമര സംഭവങ്ങളെ കോർത്തിണക്കിക്കൊണ്ട് അമൃത മഹോത്സവ് ആഘോഷങ്ങളുടെ ഭാഗമായി ലക്നോവിൽ രാജ്യത്തെ ഏറ്റവും വലിയ ആളില്ലാ വിമാന പ്രദർശനം നടന്നു.
(रिलीज़ आईडी: 1787630)
आगंतुक पटल : 201