ജൽ ശക്തി മന്ത്രാലയം
azadi ka amrit mahotsav

വർഷാന്ത അവലോകനം: ജലവിഭവ വകുപ്പ്, നദി വികസനം & ഗംഗാ പുനരുജ്ജീവനം

Posted On: 31 DEC 2021 5:40PM by PIB Thiruvananthpuram

 

 

ജലശക്തി മന്ത്രാലയത്തിന് കീഴിലുള്ള വകുപ്പിന്റെ 2021-ലെ പ്രധാന സംരംഭങ്ങൾ/നേട്ടങ്ങൾ താഴെ പറയുന്നവയാണ്:

 

 

കെൻ-ബെത് നദീസംയോജന പദ്ധതി:

 

കെൻ-ബെത് നദീസംയോജന പദ്ധതി നിർവഹണത്തിന് 8.12.2021-ന് കേന്ദ്രമന്ത്രിസഭ ധനസഹായവും അംഗീകാരവും നൽകി. 2020-21 വർഷത്തെ വിലനിലവാരത്തിൽ കെൻ-ബെത്വ പദ്ധതിയുടെ ആകെ ചെലവ് 44,605 കോടി രൂപയായി കണക്കാക്കിയിട്ടുണ്ട്

 

 

ഡാം സുരക്ഷാ ബിൽ (ഇപ്പോൾ നിയമം), 2021

 

2021 ഡിസംബർ 2-ന് രാജ്യസഭ പാസാക്കിയ സുപ്രധാനമായ ഡാം സുരക്ഷാ ബിൽ രാജ്യത്ത് അണക്കെട്ട് സുരക്ഷാ നിയമം നടപ്പിലാക്കുന്നതിന് വഴിയൊരുക്കിഡാം സുരക്ഷാ ബിൽ (2019) 2019 ഓഗസ്റ്റ് 2-ന് ലോക്സഭ പാസാക്കി.

 

 

പ്രധാനമന്ത്രി കൃഷി സിഞ്ചായ് യോജന (PMKSY)-

 

A.  AIBP

 

കമാൻഡ് ഏരിയ ഡെവലപ്മെന്റ് & വാട്ടർ മാനേജ്മെന്റ് (സിഎഡിഡബ്ല്യുഎംഉൾപ്പെടെവർധിപ്പിച്ച ജലസേചന ആനുകൂല്യ പരിപാടി (Accelerated Irrigation Benefit Programmeme - AIBP) - പ്രധാനമന്ത്രി കൃഷി സിഞ്ചായ് യോജനയുടെ കീഴിൽ, 76.03 ലക്ഷം ഹെക്ടറിലെ ജലസേചന സൗകര്യം എന്ന ലക്ഷ്യത്തിൽ, 31.03.2021 വരെ 63.85 ലക്ഷം ഹെക്ടർ പ്രദേശത്ത് ജലസേചന സൗകര്യം സൃഷ്ടിച്ചു. 99 പദ്ധതികളിൽ 44 പദ്ധതികൾ ഇതുവരെ പൂർത്തീകരിച്ചുകൃഷിയിടങ്ങളിൽ ജലത്തിന്റെ ഭൗതിക ലഭ്യത വർദ്ധിപ്പിക്കുന്നതിനും ജലസേചന സൗകര്യം ഉറപ്പാക്കിക്കൊണ്ട് കൃഷിയോഗ്യമായ പ്രദേശം വിപുലീകരിക്കുന്നതിനും ലക്ഷ്യമിട്ടാണ് കമാൻഡ് ഏരിയ ഡെവലപ്മെന്റ് & വാട്ടർ മാനേജ്മെന്റ് (സിഎഡിഡബ്ല്യുഎംപദ്ധതി ആരംഭിച്ചത്.

 

 B. പ്രധാൻ മന്ത്രി കൃഷി സിഞ്ചായി യോജന – ഹർ ഖേത് കോ പാനി – ഭൂഗർഭ ജലം (PMKSY-HKKP-GW)

 

 പദ്ധതിയുടെ ഗുണഭോക്താവ് ചെറുകിട നാമമാത്ര-കർഷകർ മാത്രമാണ്ഇതിൽ പട്ടികജാതി/പട്ടികവർഗക്കാർക്കും വനിതാ കർഷകർക്കും മുൻഗണന നൽകും. 1270 കോടി രൂപയുടെ കേന്ദ്രസഹായത്തോടെ 12 സംസ്ഥാനങ്ങളിലായി 1719 കോടി രൂപയുടെ 15 പദ്ധതികൾക്കാണ് ഇതുവരെ അംഗീകാരം ലഭിച്ചത്.

 

 

ഡാം പുനരധിവാസമെച്ചപ്പെടുത്തൽ പദ്ധതി (Dam Rehabilitation and Improvement Project -DRIP) ഘട്ടം II, ഘട്ടം III:

 

2020 ഒക്ടോബർ 29-ന് നടന്ന യോഗത്തിൽ ബാഹ്യസഹായത്തോടെ ഡാം പുനരധിവാസമെച്ചപ്പെടുത്തൽ പദ്ധതി രണ്ടാം ഘട്ടത്തിനും മൂന്നാം ഘട്ടത്തിനും കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. 19 സംസ്ഥാനങ്ങളും 3 കേന്ദ്ര ഏജൻസികളും ഉൾപ്പെടുന്നുബജറ്റ് വിഹിതം 10, 211 കോടി രൂപ 

 

 

കേന്ദ്ര ജല കമ്മീഷൻ:

 

കേന്ദ്ര ജല കമ്മീഷൻറിമോട്ട് സെൻസിംഗ് സാങ്കേതികവിദ്യകൾ ഉപയോഗിച്ച് 12 ജലസംഭരണികളിലെ എക്കൽ അളവ് നിർണയ പഠനം നടത്തിജലകമ്മിഷന്റെ നിരീക്ഷണത്തിലുള്ള ജലസംഭരണികളുടെ എണ്ണം 133 ആയി ഉയർന്നു.

 

 

അടൽ ഭുജൽ യോജന (അടൽ ജൽ)

 

സമൂഹത്തിന്റെ പങ്കാളിത്തത്തോടെ ജലദൗർലഭ്യം ഉള്ള പ്രദേശങ്ങളിൽ സുസ്ഥിരമായ ഭൂഗർഭജല പരിപാലനത്തിന് ആവശ്യമായ ഇടപെടലുകൾ നടത്തുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് അടൽ ഭുജൽ യോജന. 2020-21 സംസ്ഥാനങ്ങൾക്ക് 109 കോടി രൂപ അനുവദിച്ചു.

 

 

നാഷണൽ അക്വിഫർ മാപ്പിംഗ് ആന്റ്

മാനേജ്മെന്റ് പ്രോഗ്രാം:

 

2021 ജനുവരി 1 മുതൽ നവംബർ 30 വരെ, 3.7 ലക്ഷം ചതുരശ്രകിലോമീറ്ററിൽ ജലഭൃത ഭൂപടങ്ങളും പരിപാലന പദ്ധതികളും തയ്യാറാക്കിയിട്ടുണ്ട്ഇതിന് കീഴിൽ ഇതുവരെ 18.4 ലക്ഷം ചതുരശ്ര കി.മീ പ്രദേശത്ത് മാപ്പിംഗ് പൂർത്തിയായി.

 

നാഷണൽ വാട്ടർ ഇൻഫോർമാറ്റിക്സ് സെന്റർ:

 

ദേശീയ തലത്തിൽ ജലസ്രോതസ്സുകളുടെ വിവരശേഖരണത്തിനായി ഗവൺമെന്റ്നാഷണൽ വാട്ടർ ഇൻഫോർമാറ്റിക്സ് സെന്റർ അടുത്തിടെ സ്ഥാപിച്ചു.

 

ജിഐഎസ് അധിഷ്ഠിതമായ ഒരു പൊതു പ്ലാറ്റ്ഫോമായ "india.wris.gov.inവഴിയും എല്ലാ പങ്കാളികൾക്കും പൊതുജനങ്ങൾക്കും ഡാറ്റ വിതരണം ചെയ്യുന്നു.

 

 

ജലസേചന സെൻസസ്:

 

100% കേന്ദ്ര ധനസഹായത്തോടെ കേന്ദ്രാവിഷ്കൃത പദ്ധതിയായ "ജലസേചന സെൻസസ്പ്രകാരമാണ് മൈനർ ഇറിഗേഷൻ സെൻസസ് നടത്തുന്നത്. 2017-18 വർഷത്തെ ആധാരമാക്കി ആറാമത്തെ മൈനർ ഇറിഗേഷൻ സെൻസസ് നിലവിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്രാജ്യത്തെ എല്ലാ ജലാശയങ്ങളെയും ഉൾക്കൊള്ളുന്ന ജലാശയങ്ങളുടെ ആദ്യ സെൻസസ് മന്ത്രാലയം ആരംഭിച്ചു.

 

 

പ്രളയ പ്രതിരോധവും അതിർത്തി പ്രദേശങ്ങളിലെ പദ്ധതിയും (FMBAP):

 

 പദ്ധതി 2021 മാർച്ച് വരെ ദീർഘിപ്പിച്ചിട്ടുണ്ട്.

 

 

ദേശീയ ഹൈഡ്രോളജി പദ്ധതി:

 

കേന്ദ്രമേഖലാ പദ്ധതിയായ ദേശീയ ഹൈഡ്രോളജി പദ്ധതി (NHP), ലോക ബാങ്കിന്റെ പിന്തുണയോടെ അഖിലേന്ത്യ അടിസ്ഥാനത്തിൽ DOWR, RD, GR എന്നിവ നടത്തി വരുന്നു. 2016-17 മുതൽ 2023-24 വരെ 8 വർഷക്കാലം 48 നിർവഹണ ഏജൻസികൾ  പദ്ധതി നടപ്പാക്കും.

 

 

ജൽ ശക്തി അഭിയാൻമഴ വെള്ള സംഭരണം പ്രചാരണ പരിപാടി 

 

2021 മാർച്ച് 22 മുതൽ 2021 നവംബർ 30 വരെ രാജ്യത്തുടനീളമുള്ള എല്ലാ ജില്ലകളിലെയും (ഗ്രാമീണനഗര പ്രദേശങ്ങൾഎല്ലാ ബ്ലോക്കുകളും  പദ്ധതിയുടെ കീഴിൽ ഉൾക്കൊള്ളുന്നു.

 

 

ശുദ്ധമായ ഗംഗാനദിയ്ക്ക് ആയുള്ള ദേശീയ ദൗത്യം:

 

നമാമി ഗംഗയുടെ കീഴിൽ 29,990 കോടി രൂപ ചെലവിൽ 344 പദ്ധതികൾ അനുവദിച്ചു.


(Release ID: 1787628) Visitor Counter : 320


Read this release in: English , Urdu , Hindi