ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

ഇന്ത്യയുടെ കോവിഡ്-19 വാക്സിനേഷനുകളുടെ എണ്ണം 145.68 കോടി പിന്നിട്ടു

Posted On: 03 JAN 2022 9:37AM by PIB Thiruvananthpuram



ന്യൂ ഡൽഹിജനുവരി 3, 2021

കഴിഞ്ഞ 24 മണിക്കൂറിൽ 23,30,706 ഡോസ് വാക്സിനുകൾ നൽകിയതോടെഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താത്കാലിക കണക്ക് പ്രകാരംരാജ്യത്തിതുവരെ നൽകിയ ആകെ വാക്സിനുകളുടെ എണ്ണം 145.68 കോടി (1,45,68,89,306) കടന്നു1,56,67,018 സെഷനുകളിലൂടെയാണ് ഇത്രയും ഡോസ് വാക്സിൻ നൽകിയത്.
 

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 10,846 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,42,95,407 ആയിദേശീയ രോഗമുക്തി നിരക്ക് 98.20%.  

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും കൂട്ടായ ശ്രമഫലമായിതുടർച്ചയായി 189 ാം ദിവസവും പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം 50,000-ത്തിൽ താഴെയാണ്.

കഴിഞ്ഞ 24 മണിക്കൂറിൽ പുതുതായി രോഗം സ്ഥിരീകരിച്ചത് 33,750 പേർക്കാണ്നിലവിൽ രാജ്യത്ത് ചികിത്സയിലുള്ളത് 1,45,582 പേരാണ്ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 0.42 ശതമാനമാണ്.

രാജ്യത്തെ പരിശോധനാ ശേഷി ഗണ്യമായി വർദ്ധിപ്പിച്ചതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 8,78,990 പരിശോധനകൾ നടത്തിആകെ 68.09 കോടിയിലേറെ (68,09,50,476പരിശോധനകളാണ് ഇതുവരെ നടത്തിയത്.

പരിശോധനകൾ വർധിപ്പിച്ചപ്പോൾ പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവിൽ 1.68 ശതമാനമാണ്പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 3.84 ശതമാനമാണ്
.



(Release ID: 1787269) Visitor Counter : 126