പഴ്‌സണല്‍, പബ്ലിക് ഗ്രീവന്‍സസ് ആന്റ് പെന്‍ഷന്‍സ് മന്ത്രാലയം

വർഷാന്ത്യ അവലോകനം - 2021 - ഭരണപരിഷ്ക്കാര, പൊതുജന പരാതിപരിഹാര വകുപ്പ്

Posted On: 30 DEC 2021 4:55PM by PIB Thiruvananthpuram

1) CPGRAMS പരിഷ്കാരങ്ങൾ:

ഒരു അപ്പീൽ പ്രക്രിയ/സംവിധാനം ഉൾപ്പെടെ, കേന്ദ്ര പൊതുജന പരാതിപരിഹാര സംവിധാനത്തിൽ ഒട്ടേറെ പരിഷ്കാരങ്ങൾ നടപ്പാക്കിയിട്ടുണ്ട്. 79 മന്ത്രാലയങ്ങൾ / വകുപ്പുകൾ ഇതിനോടകം അപ്പലേറ്റ് അതോറിറ്റികളെ നിയോഗിച്ചിട്ടുണ്ട്. അവയുടെ വിശദാംശങ്ങൾ https://pgportal.gov.in/ എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.


2) പരാതി പരിഹാരം

* പരാതികൾ തരംതിരിക്കാനും പരിഹാരത്തിന്റെ ഗുണനിലവാരം വിലയിരുത്താനുമുള്ള പ്രക്രിയയിൽ നിർമ്മിത ബുദ്ധി / മെഷീൻ ലേണിംഗ് ടൂളുകൾ പ്രയോജനപ്പെടുത്തുന്നതിന് കാൺപൂർ ഐഐടിയുമായി ഒരു ധാരണാപത്രം ഒപ്പുവച്ചു.

* ഗ്രാമീണ ജനതയ്ക്ക് CPGRAMS-ന്റെ പ്രയോജനം ഉറപ്പുവരുത്തുന്നതിനായി DARPG ഉം പൊതു സേവന കേന്ദ്രങ്ങളും (CSCs) തമ്മിൽ 20.09.2021-ന് ഒരു ധാരണാപത്രം ഒപ്പുവച്ചു.


3) സിവിൽ സർവീസസ് ദിനം, 2021


4) തീർപ്പുണ്ടാകാത്ത കാര്യങ്ങൾ തീർപ്പാക്കുന്നതിനുള്ള പ്രത്യേക പ്രചാരണം (2021 ഒക്ടോബർ 2 മുതൽ 31 ഒക്ടോബർ വരെ)



* തീർപ്പുണ്ടാകാത്ത വിഷയങ്ങൾ പരിഹരിക്കുന്നതിനും ശുചീകരണത്തിനും രാജ്യത്തും വിദേശത്തുമുള്ള അറ്റാച്ച്ഡ്/സബോർഡിനേറ്റ് ഓഫീസുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുൾപ്പെടെ ഇന്ത്യ ഗവൺമെന്റിന്റെ എല്ലാ മന്ത്രാലയങ്ങളിലും/വകുപ്പുകളിലും 2021 ഒക്ടോബർ 2 മുതൽ ഒക്ടോബർ 31 വരെ പ്രത്യേക പ്രചാരണം നടത്തി.

* പ്രചാരണം നടത്തുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി ഓരോ മന്ത്രാലയത്തിലും നോഡൽ ഓഫീസർമാരെ നിയമിച്ചു. പ്രചാരണത്തിന്റെ തത്സമയ പുരോഗതി നിരീക്ഷിക്കാൻ ഒരു സമർപ്പിത പോർട്ടൽ സൃഷ്ടിച്ചു.


* തീർപ്പാക്കലിനുള്ള പ്രത്യേക പ്രചാരണത്തിന്റെ പുരോഗതി ചുവടെ ചേർക്കുന്നു:
 

Sl.No.

വിഭാഗം

ലക്ഷ്യം

തീർപ്പാക്കൽ

1.

എംപി മാരുടെ പരാമർശത്തിൽപ്പെട്ടവ
 

11,088

8,765

2.

പാർലമെന്ററി ഉറപ്പുകളിൽപ്പെട്ടവ

2,262

1,064

3.

മന്ത്രിതല പരാമർശങ്ങളിൽപ്പെട്ടവ (കാബിനറ്റ് നിർദ്ദേശങ്ങൾ)
 

211

176

4.

സംസ്ഥാന സർക്കാർ പരാമർശങ്ങളിൽപ്പെട്ടവ
 

1,236

1,030

5.

പൊതു പരാതികളിൽപ്പെട്ടവ

3,30,964

3,03,415

6.

റെക്കോർഡ് മാനേജ്മെന്റ് - പുനഃപരിശോധനയ്ക്കുള്ള ഫയലുകൾ

45,54,997

44,89,852 Reviewed

23,69,185 identified for weeding

21,89,999 Weeded out

7.

ശുചിത്വ പ്രചാരണ പ്രദേശങ്ങൾ
 

6,101

5,968

8.

നിയമങ്ങൾ / പ്രക്രിയകൾ സുഗമമാക്കൽ
 

907

699

9.

പൊതുപരാതികളിന്മേലുള്ള അപ്പീലുകൾ

25,978

21,547

10.

സ്വതന്ത്രമാക്കിയ ഇടം

-

1,20,1367 sq feet

11.

സ്ക്രാപ്പ് ഡിസ്പോസൽ വരുമാനം

---

Rs.62,54,12,062

 

7) അന്താരാഷ്ട്ര സഹകരണവും ഇടപാടുകളും


* 2021 ജൂലൈയിൽ സിംഗപ്പൂരുമായി ഒരു ഉഭയകക്ഷി വെർച്വൽ യോഗം ചേർന്നു.

* 2021 ജൂലൈയിൽ പേഴ്സണൽ അഡ്മിനിസ്ട്രേഷൻ, ഭരണ പരിഷ്കാര രംഗങ്ങളിലെ നവീകരണത്തിനായി ഗാംബിയയുമായി ഒരു ധാരണാപത്രം ഒപ്പുവച്ചു. ഇന്ത്യ - ഗാംബിയ ജോയിന്റ് വർക്കിംഗ് ഗ്രൂപ്പ് (JWG) ന്റെ ആദ്യ യോഗം 2021 നവംബർ 22-ന് വിർച്വലായി നടന്നു.

* 2021 ജൂലൈ 13-14 തീയതികളിൽ ഓസ്ട്രേലിയൻ പബ്ലിക് സർവീസ് കമ്മീഷനുമായി ചേർന്ന് രണ്ട് ദിവസത്തെ വെർച്വൽ കോൺഫറൻസ് സംഘടിപ്പിച്ചു.


9) സദ്ഭരണ സൂചിക 2021

കേന്ദ്ര ആഭ്യന്തര മന്ത്രിയും സഹകരണ മന്ത്രിയുമായ ശ്രീ അമിത് ഷാ, 2021 ഡിസംബർ 25-ണ് സദ്ഭരണ ദിനത്തിൽ, സദ്ഭരണ സൂചിക (GGI) പുറത്തിറക്കി.


10) സദ്ഭരണ വാരം

DOPT, DPIIT, വിദേശകാര്യ മന്ത്രാലയം എന്നിവയുമായി സഹകരിച്ച്, ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങളുടെ ഭാഗമായി 2021 ഡിസംബർ 20 മുതൽ ഡിസംബർ 25 വരെയുള്ള സദ്ഭരണ വാരത്തിൽ ഒരാഴ്ചത്തെ പരിപാടികൾ DARPG സംഘടിപ്പിച്ചു. സദ്ഭരണ വ്യവസ്ഥയെക്കുറിച്ചുള്ള ഒരു പ്രദർശനവും വേദിയിൽ സംഘടിപ്പിച്ചിരുന്നു.

 

***

 



(Release ID: 1786533) Visitor Counter : 156