നിയമ, നീതി മന്ത്രാലയം
azadi ka amrit mahotsav g20-india-2023

വർഷാന്ത്യ അവലോകനം: നീതി വകുപ്പ്

Posted On: 30 DEC 2021 12:40PM by PIB Thiruvananthpuram

1. ജഡ്ജിമാരുടെ നിയമനം, സ്ഥലംമാറ്റം

 

 

· രാജ്യത്തെ വിവിധ ഹൈക്കോടതികളിലായി 120 പുതിയ ജഡ്ജിമാരെ നിയമിച്ചു.

 

· ഹൈക്കോടതികളിലെ 63 അഡീഷണൽ ജഡ്ജിമാരെ സ്ഥിരപ്പെടുത്തി

 

· 11 ചീഫ് ജസ്റ്റിസുമാരെ നിയമിച്ചു

 

 

2. ടെലി-ലോ

 

 

* ആസാദി കാ അമൃത മഹോത്സവിന്റെ ഭാഗമായി 2021 നവംബർ 8 മുതൽ 14 വരെ നിരവധി പരിപാടികളാണ് നീതി വകുപ്പ് സംഘടിപ്പിച്ചത്. ലോഗിൻ വാരാചരണത്തിനു കീഴിൽ, 4200 അവബോധ സെഷനുകൾ സംഘടിപ്പിച്ചു. 17,000-ഓളം പേർക്ക് ആവശ്യമായ നിയമോപദേശവും മറ്റു സഹായങ്ങളും ലഭ്യമാക്കി.

 

* ‘ടെലി-ലോ ഓൺ വീൽസ്’ പ്രചാരണത്തിനും തുടക്കം കുറിച്ചു. ടെലി-ലോ സംബന്ധിച്ച സന്ദേശങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിനായി രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിലൂടെ പ്രത്യേക ടെലി-ലോ ബ്രാൻഡഡ് മൊബൈൽ വാനുകൾ സഞ്ചരിച്ചു.

 

* ഗുണഭോക്താക്കൾക്ക് അഭിഭാഷകരുമായി തടസമില്ലാതെ ബന്ധപ്പെടുന്നതിനായി ഒരു ടെലി-ലോ മൊബൈൽ ആപ്പ്ളിക്കേഷനും പുറത്തിറക്കി. രാജ്യത്തെ 36 സംസ്ഥാന-കേന്ദ്രഭരണപ്രദേശങ്ങളിലെ 669 ജില്ലകളിലെ 75,000 ഓളം വരുന്ന പൊതു സേവന കേന്ദ്രങ്ങൾ (CSCs)/ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിൽ ടെലി-ലോ സേവനങ്ങൾ ലഭ്യമാണ്.

 

 

3. ദേശീയ നിയമ സേവന അതോറിട്ടി (NALSA)

 

 

നിയമസേവനങ്ങൾ ലഭ്യമാക്കുന്നതിന് സഹായകമായ ഒരു മൊബൈൽ ആപ്ലിക്കേഷൻ NALSA പുറത്തിറക്കി. ആൻഡ്രോയിഡ് ഉപഭോക്താക്കൾക്ക് ഇത് ഡൌൺലോഡ് ചെയ്യാവുന്നതാണ്. ജനങ്ങൾക്കിടയിൽ നിയമ അവബോധം സൃഷ്ട്ടിക്കുന്നത് ലക്ഷ്യമിട്ട് ദേശീയതലത്തിൽ പ്രത്യേക പ്രചാരണ പരിപാടികൾക്ക് 2021 സെപ്റ്റംബറിലും, ഒക്ടോബര് 2 നും NALSA തുടക്കമിട്ടു.

 

 

4. പരീക്ഷണാടിസ്ഥാനത്തിൽ e-കോടതി പദ്ധതി

 

 

* സാങ്കേതികവിദ്യയുടെ സഹായത്തോടെ നീതിസേവനലഭ്യത വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് e-കോടതി സംയോജിത പദ്ധതിയ്ക്ക് പരീക്ഷണാടിസ്ഥാനത്തിൽ തുടക്കമായത്. കേസ് ഇൻഫോർമേഷൻ സോഫ്ട്വെയർ-CIS വികസിപ്പിച്ചു

 

 

* ദേശീയ ജുഡീഷ്യൽ ഡാറ്റ ശൃംഖല (NJDG) ഉപയോഗപ്പെടുത്തിക്കൊണ്ട്, അഭിഭാഷകർക്കും പരാതിക്കാർക്കും രാജ്യത്തെ 19.76 കോടി കേസുകൾ, 15.99 വിധിപ്രസ്താവങ്ങൾ/ഉത്തരവുകൾ എന്നിവയിൽ നിന്നും വിവരശേഖരണം നടത്താനാവും.

 

 

* വിദൂര ദൃശ്യാ സാങ്കേതികവിദ്യ വഴി ജില്ലാ/ഹൈക്കോടതികൾ 1.65 കോടി കേസുകളും, സുപ്രീം കോടതി 1.5 ലക്ഷം വാദങ്ങളും കേട്ടു. ആഗോളതലത്തിൽ തന്നെ ഏറ്റവും ഉയർന്ന നിലയാണ് ഇത്.

 

 

* ഗതാഗത നിയമലംഘനങ്ങൾക്കു വേണ്ടി രാജ്യത്തെ 11 സംസ്ഥാനങ്ങൾ-കേന്ദ്രഭരണപ്രദേശങ്ങൾ എന്നിവിടങ്ങളിൽ 15 വിർച്വൽ കോടതികൾ സ്ഥാപിക്കപ്പെട്ടു.

 

 

* നിയമസംബന്ധിയായ രേഖകളുടെ ഓൺലൈൻ സമർപ്പണത്തിനായി 2021 ഏപ്രിലിൽ e -ഫയലിംഗ് വേർഷൻ 3.0 നു തുടക്കം കുറിച്ചു. കോടതി ഫീസുകൾ, പിഴകൾ, തുടങ്ങിയവ ഓൺലൈൻ ആയി അടയ്ക്കുന്നതിനായി https://pay.ecourts.gov.in. എന്ന പ്രത്യേക സംവിധാനം. e -ഫയലിംഗ് സേവനങ്ങൾ ലഭ്യമാക്കുന്നതിനായി രാജ്യത്തുടനീളം 235 e-സേവ കേന്ദ്രങ്ങൾ

 

* NSTEP നിലവിൽ 26 സംസ്ഥാന-കേന്ദ്രഭരണപ്രദേശങ്ങളിൽ പ്രവർത്തിച്ചുവരുന്നു

 

* ഒരു പുതിയജഡ്ജെമെന്റ് & ഓര്ഡര് സേർച്ച് പോർട്ടൽ’ ഉദ്ഘാടനം ചെയ്യപ്പെട്ടു. ഹൈക്കോടതികളുടെ അന്തിമ ഉത്തരവുകൾ, വിധി പ്രസ്താവങ്ങൾ എന്നിവയുടെ സ്രോതസ്സായി ഉപയോഗപ്പെടുത്താവുന്ന പോർട്ടൽ https://judgments.ecourts.gov.in. എന്ന വിലാസത്തിൽ ലഭ്യമാണ്.

 

 

5. അതിവേഗ പ്രത്യേക കോടതി പദ്ധതി (FTSC):

 

 

രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിലായി, 389 പ്രത്യേക പോക്സോ കോടതികൾ ഉൾപ്പടെ 1023 അതിവേഗ പ്രത്യേക കോടതികൾ സ്ഥാപിക്കുന്നതിനായി പ്രത്യേക കേന്ദ്ര പദ്ധതി 2019 ഒക്ടോബറിൽ തുടങ്ങി. പീഡനത്തിന് ഇരയാക്കപ്പെടുന്നവർക്ക് അതിവേഗം നീതി ലഭ്യമാക്കുന്നതിനായാണിത്.

 

 

6. ഗ്രാമ ന്യായാലയ ഓൺലൈൻ പോർട്ടലിനു തുടക്കം

 

 

ഗ്രാമ ന്യായാലയ ഓൺലൈൻ പോർട്ടലിനു തുടക്കം കുറിച്ചു. ഗ്രാമ ന്യായാലയങ്ങൾ സംബന്ധിച്ച വിവരങ്ങൾ ഓരോ മാസവും സംസ്ഥാനങ്ങൾ/ഹൈക്കോടതികൾ ഇതിൽ നൽകും.

 

 

7. നീതിനിർവഹണം, നിയമപരിഷ്കാരം എന്നവയ്ക്കായുള്ള ദേശീയ ദൗത്യം

 

 

നീതിനിർവഹണം, നിയമപരിഷ്കാരം എന്നവയ്ക്കായുള്ള ദേശീയ ദൗത്യം താഴെപ്പറയുന്നവ ലക്ഷ്യമിടുന്നു:

 

  • i. അടക്കമുള്ള പ്രശ്നങ്ങൾ ഒഴിവാക്കിക്കൊണ്ട് നിയമലഭ്യത വർധിപ്പിക്കുക

 

  • ii. കൂടുതൽ ഉത്തരവാദിത്തമുള്ളതാക്കുക

 

 

8. ദേശീയ ദൗത്യത്തിന് കീഴിലുള്ള വിവിധ മുന്നേറ്റങ്ങൾ താഴെപ്പറയുന്നു

 

 

I. നീതിന്യായ മേഖലയിലെ അടിസ്ഥാനസൗകര്യ വികസനം ലക്ഷ്യമിട്ടുള്ള കേന്ദ്ര ധന സഹായ പദ്ധതിയുടെ നടപ്പാക്കൽ:

 

· 2025-26 വരെ അഞ്ച് വർഷത്തേക്ക്, 9000 കോടി രൂപ അടങ്കലിൽ പദ്ധതി തുടരാൻ കേന്ദ്രസർക്കാർ അനുമതി നൽകി

 

· നിർമ്മാണപ്രവർത്തനങ്ങളുടെ നിരീക്ഷണം ലക്ഷ്യമിട്ട് ന്യായ വികാസ് 2.0 എന്ന പേരിൽ പ്രത്യേക ഓൺലൈൻ സംവിധാനം. രണ്ടാം പതിപ്പ് 2020 ഏപ്രിൽ ഒന്ന് മുതൽ പൊതുജനങ്ങൾക്ക് ഓൺലൈനായി ലഭ്യമാക്കിത്തുടങ്ങി

 

II. ജില്ലാ/സബ് ഓർഡിനേറ്റ് കോടതികളിലെ ഒഴിവുകളിൽ നിയമനം:

 

രാജ്യത്തെ ജില്ലാ, കീഴ്കോടതികളിൽ നിലവിൽ അനുവദിച്ചിട്ടുള്ള/ ജോലി ചെയ്യുന്ന നിയമ ഉദ്യോഗസ്ഥരുടെ കണക്കുകൾ, വരുന്ന ഒഴിവുകൾ എന്നിവ എല്ലാ മാസവും കൃത്യമായി റിപ്പോർട്ട് ചെയ്യുക തുടങ്ങിയവയ്ക്കായി ഒരു MIS വെബ് പോർട്ടലിനു നീതിവകുപ്പ് തുടക്കം കുറിച്ചിരുന്നു.

 

III. കോടതികളിലെ കാലതാമസം

 

കോടതികളിലെ വ്യവഹാരങ്ങളിലുണ്ടാകുന്ന കാലതാമസം പരിഹരിക്കുന്നതിനായി തന്ത്രപ്രധാനമായ നിരവധി മുന്നേറ്റങ്ങളാണ് നീതിവിതരണ-നിയമ പരിഷ്കാര ദേശീയ ദൗത്യം സ്വീകരിച്ചിട്ടുള്ളത്. അടിസ്ഥാന സൗകര്യവികസനം, വിവരസാങ്കേതികവിദ്യയുടെ മെച്ചപ്പെട്ട ഉപയോഗം, ഒഴിവുകൾ വേഗം നികത്തൽ, മറ്റു പരിഹാര സംവിധാനങ്ങൾക് ഊന്നൽ നൽകൽ, പ്രത്യേക വിഭാഗത്തിൽ പെടുന്ന കേസുകൾക്ക് അതിവേഗം തീർപ്പ് കൽപ്പിക്കൽ തുടങ്ങിയവ ഇതിൽ പെടുന്നു. 2021 ഡിസംബർ 6 വരെയുള്ള കണക്കുകൾ പ്രകാരം 69,855 കേസുകളാണ് സുപ്രീം കോടതിയ്ക്ക് മുന്പിലുള്ളത്. 2021 ഡിസംബർ 17 വരെയുള്ള കണക്കുകൾ പ്രകാരം, ഹൈക്കോടതികളിൽ 56,39,702 കേസുകളും, ജില്ലാ/കീഴ്കോടതികളിൽ 40,06,61,393 കേസുകളും തീർപ്പാവാതെയുണ്ട്.

 

A. കേസുകളിൽ തീർപ്പ് കല്പിക്കുന്നതിനു ആവശ്യമായി വരുന്ന സമയത്തിന്റെ ഓൺലൈൻ റിപ്പോർട്ടിങ്:കേസുകൾക്ക് തീർപ്പ് കല്പിക്കുന്നതിനു ആവശ്യമായി വരുന്ന ശരാശരി സമയം’ എന്ന പോർട്ടൽ നീതിവകുപ്പ് ത്ങ്ങളുടെ വെബ്സൈറ്റിൽ സജ്ജമാക്കിയിട്ടുണ്ട്. ക്രിമിനൽ-സിവിൽ വ്യവഹാരങ്ങളിൽ തീർപ്പ് കല്പിക്കുന്നതിനു ഹൈക്കോടതികൾക്ക് ആവശ്യമായി വരുന്ന ശരാശരി സമയം സംബന്ധിച്ച വിവരങ്ങൾ രേഖപ്പെടുത്തുന്നതിനാണ് സംവിധാനം.

 

B. അരിയേഴ്സ് കമ്മിറ്റികളിലൂടെ കാലതാമസം ഒഴിവാക്കൽ: അഞ്ചു വര്ഷത്തിലേറെയായി കോടതിക്ക് മുൻപിലുള്ള കേസുകളിൽ എത്രയും വേഗം തീർപ്പ് ഉറപ്പാക്കുന്നതിനായി ഹൈക്കോടതികളിൽ അരിയേഴ്സ് കമ്മിറ്റികൾക്ക് രൂപം നൽകി.

 

 

IV. വ്യവസായ സൗഹൃദമാക്കൽ

 

വാണിജ്യ വിഷയങ്ങളുമായി ബന്ധപ്പെട്ടുള്ള കേസുകൾക്കായി ഡൽഹി, മുംബൈ, ബെംഗളൂരു, കൊൽക്കത്ത എന്നിവിടങ്ങളിൽ പ്രത്യേക വാണിജ്യകോടതികൾ സ്ഥാപിക്കപ്പെട്ടു. 500 കോടി രൂപയിലേറെവരുന്ന വാണിജ്യ ഇടപാടുകൾ പരിഹരിക്കുന്നതിനായി വിവിധ ഹൈക്കോടതികളിൽ പ്രത്യേക ബെഞ്ചുകൾ, അടിസ്ഥാനസൗകര്യ നിർമ്മാണപ്രവർത്തനങ്ങളിലെ കരാറുകൾ സംബന്ധിച്ചിട്ടുണ്ടാവാനിടയുള്ള തർക്കപരിഹാരത്തിനായി പ്രത്യേക കോടതികൾ, വിവര സാങ്കേതിക വിദ്യയുടെ ഉപയോഗം തുടങ്ങിയ നടപടികൾ സ്വീകരിച്ചു.

 

 

V. റൂൾ ഓഫ് ലോ ഇൻഡക്സ് ROLI

 

റൂൾ ഓഫ് ലോ ഇൻഡക്സ് പട്ടികയിൽ 139 രാജ്യങ്ങളുടെ ഇടയിൽ 79 ആമത് ആണ് ഇന്ത്യ.

 

***

 (Release ID: 1786522) Visitor Counter : 142


Read this release in: English , Urdu , Hindi