സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയം

2021 ലെ നേട്ടങ്ങളും സംരംഭങ്ങളും

Posted On: 30 DEC 2021 12:10PM by PIB Thiruvananthpuram

1. ലഹരി മുക്ത് ഭാരത് അഭിയാന്‍ : ഇന്ത്യയെ ലഹരി വിമുക്തമാക്കുന്നതിനും മയക്കു മരുന്നുകളുടെ ദുരുപയോഗം നിയന്ത്രിക്കുന്നതിനുമായി 2020 ഓഗസ്റ്റ് 15 ന് ലഹരി മുക്ത് ഭാരത് അഭിയാന്‍ ആരംഭിച്ചു. നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോയുടെ സഹായത്തോടെ  സമഗ്ര ദേശീയ സര്‍വെ നടത്തി രാജ്യത്ത് ലഹരി  ഉപയോഗം ഏറ്റവും ദോഷകരമായി ബാധിച്ചിരിക്കുന്ന 272 ജില്ലകള്‍ കണ്ടെത്തിയാണ്  ഇത്  ആരംഭിച്ചത്. ആരോഗ്യ മന്ത്രാലയം വഴിയാണ് പദ്ധതി നടപ്പിലാക്കിയത്.യുവാക്കള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വനിതകള്‍, കുട്ടികള്‍, പൊതു സമൂഹം, സന്നദ്ധ സംഘടനകള്‍ എന്നിവരെ പദ്ധതിയുടെ ഗുണഭോക്താക്കളാക്കി. കളക്ടര്‍ അധ്യക്ഷനായുള്ള ജില്ലാതല കമ്മിറ്റികള്‍ ഇതിനായി രൂപീകരിക്കപ്പെട്ടു. ഈ ജില്ലകളില്‍ 14 കോടിയില്‍ അധികം ആളുകളിലേയ്ക്ക് സന്ദേശം എത്തിച്ചു. 45 ലക്ഷത്തിലധികം യുവാക്കളും അംഗനവാടി, ആശാ പ്രവര്‍ത്തകര്‍, സ്ത്രീ സ്വയം സഹായ സംഘങ്ങള്‍ എന്നിവര്‍ ഉള്‍പ്പെടെ 30 ലക്ഷം സ്ത്രീകളും പദ്ധതിയില്‍  പങ്കാളികളായി. കൂടാതെ 8000 വോളന്റിയര്‍മാരും 30 ലക്ഷം വിദ്യാര്‍ത്ഥികളും 55000 വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇതില്‍ സഹകരിച്ചു. ഇതിന്റെ ഭാഗമായി ഓണ്‍ലൈന്‍ മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു. വിവര ശേഖരണത്തിനായി മൊബൈല്‍ ആപ്ലിക്കേഷനും ആരംഭിക്കുകയുണ്ടായി. നിംഹാന്‍സ്, പിഗ്മെര്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ വിദഗ്ധരുടെ പാനലിനെ  ഉള്‍പ്പെടുത്തി തുറന്ന ചര്‍ച്ചകള്‍ക്ക്  വെബ് സൈറ്റും ( http://nmba.dosje.gov.in) തുറന്നു. പദ്ധതിയുടെ ഉദ്ദേശ ലക്ഷ്യങ്ങള്‍ വിവരിക്കുന്ന ഹ്രസ്വ ചിത്രവും നിര്‍മ്മിക്കുകയുണ്ടായി. പ്രശ്സത സര്‍വകലാശാലകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സജീവമായി പദ്ധതി പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. ആസാദികാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി 2021 ഓഗസ്റ്റ് മുതല്‍ 2022 ഓഗസ്റ്റ് 22 വരെ  100 ജില്ലകളെ ലഹരി സംവേദകക്ഷമങ്ങായി പ്രഖ്യാപിക്കാന്‍ പദ്ധതിയട്ടിട്ടുണ്ട്.

2 പാര്‍ശ്വവല്‍കൃത വ്യക്തികള്‍ക്ക് ഉപജീവന സഹായം : ഭിക്ഷാടകര്‍, ദ്വിലിംഗത്തില്‍ പെട്ടവര്‍ തുടങ്ങിയവര്‍ക്ക്  സംസ്ഥാന ഗവണ്‍മെന്റിന്റെയും പഞ്ചായത്ത്, സന്നദ്ധ സംഘടനകള്‍, സാമൂഹ്യ സംഘടനകള്‍ സ്ഥാപനങ്ങള്‍ എന്നിവ  പിന്തുണയോടെ പുനരധിവാസം, വൈദ്യസഹായം, കൗണ്‍സലിംങ്, വിദ്യാഭ്യാസം, നൈപുണ്യപരിശീലനം സാമ്പത്തിക ആനുകൂല്യങ്ങള്‍ എന്നിവ ലഭ്യമാക്കുന്ന പദ്ധതി വൈകാതെ ആരംഭിക്കും.

 രാജ്യത്തെ 62 ലക്ഷം പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പിനായി 4008.60 കോടി രൂപ അനുവദിച്ചിട്ടുണ്ട്. 2021 ഡിസംബര്‍ 6 വരെ നാല് ലക്ഷം ഗുമഭോക്താക്കള്‍ക്കായി 245.42 കോടി ഇതിനോടകം വിതരണം ചെയ്തു കഴിഞ്ഞു.

 മന്ത്രാലയത്തിന്റെ കീഴില്‍ കര്‍മചാരികള്‍ക്കും മാലന്യ നിര്‍മ്മാര്‍ജ്ജന തൊഴിലാളികള്‍ക്കും വേണ്ടു സ്ഥാപിച്ച  നാഷണല്‍ സഫായ് കര്‍മചാരി ഫിനാന്‍സ്  ആന്‍ഡ് ഡവലപ്മെന്റ് കോര്‍പ്പറേഷന്‍  2021 ഡിസംബര്‍ 21 വരെ 99.33 കോടി രൂപ വിവിധ വായ്പാപദ്ധതികളിലൂടെ 21869 ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്തു. ഇതിനായി 28 വായ്പാ മേളകള്‍ സംഘടിപ്പിച്ചു. ശുചീകരണ യന്ത്രങ്ങള്‍ വാങ്ങുന്നതിനും ഈ പദ്ധതിയില്‍ ധനസഹായം നല്‍കുന്നു. ഇത്തരം 117 യൂണിറ്റുകള്‍ വാങ്ങിയപ്പോള്‍ 142 ഗുണഭോക്താക്കള്‍ക്ക്  13.73 കോടി വായ്പയും സബ്സിഡിയായി 5.19 കോടി രൂപയും അനുവദിച്ചു. നഗരസഭകള്‍ക്ക് ശുചീകരണ ഉപകരണങ്ങള്‍ വാങ്ങുന്നതിന് 50 ലക്ഷം രൂപയും ഇക്കാലയളവില്‍ വായ്പ നല്‍കി. 2014 ലെ ഗാന്ധി ജയന്തി ദിനത്തില്‍ ആരംഭിച്ച സ്വഛതാ ഉദ്യാമി യോജന പദ്ധതി പ്രകാരം 139  വ്യക്തികള്‍ക്ക് 2021 -22 സാമ്പത്തിക വര്‍ഷത്തില്‍ 5.09 കോടി രൂപ വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള ശുചീകരണ അനുബന്ധ ഉപകരണങ്ങള്‍ വാങ്ങുന്നതിനായി വായ്പ നല്കി.

5 ശുചീകരണ തൊഴിലാളികള്‍ക്ക് നൈപുണ്യ സഹായം നല്‍കുന്നതിന് നിലവിലുണ്ടായിരുന്ന കേന്ദ്ര പദ്ധതിയെ 2020- 21 ല്‍ പ്രധാന്‍ മന്ത്രി ദക്ഷത ഓര്‍ കുശല്‍ത സമ്പന്‍ ഹിതഗ്രഹി യോജന എന്നു പുനര്‍നാമകരണം ചെയ്തു. എന്നാലും സാമൂഹ്യ ക്ഷേമ മന്ത്രാലയം പ്രധാന്‍ മന്ത്രി ദക്ഷത ഓര്‍ കുശല്‍ത സമ്പന്‍ ഹിതഗ്രഹി യോജന പദ്ധതി അടുത്ത അഞ്ചു വര്‍ഷത്തേയ്ക്കു തടരും. ഇതിലൂടെ 2,71,000 പട്ടികജാതി പിന്നോക്ക കര്‍മ്മചാരി, മാലിന്യനിര്‍മ്മാര്‍ജന വിഭാഗങ്ങള്‍ക്ക് നൈപുണ്യ പരിശീലനം നല്‍കുകയാണ് ലക്ഷ്യം. ഇതിന് 450.25 കോടി രുപയുടെ ബജറ്റ് വിഹിതമുണ്ട്.

ഇതിനായി 2021 ഓഗസ്റ്റ് 7-ന് ബഹുമാന്യനായ സാമൂഹ്യ ക്ഷേമ മന്ത്രി ഡോ.വീരേന്ദ്ര കുമാര്‍  പ്രധാന്‍ മന്ത്രി ദക്ഷ പോര്‍ട്ടലും പ്രധാന്‍ മന്ത്രി മൊബൈല്‍ ആപ്പും ഉദ്ഘാടനം ചെയ്തിരുന്നു.  പ്രധാന്‍ മന്ത്രി ദക്ഷത ഓര്‍ കുശല്‍ത സമ്പന്‍ ഹിതഗ്രഹി യോജന യ്ക്കു കീഴില്‍ 18 -45 പ്രയപരിധിയിലുള്ള പട്ടികജാതി പിന്നോക്ക അപേക്ഷകര്‍ക്ക് സൗജന്യ നൈപുണ്യ വികസന പരിശീലനം നല്‍ക്കും. പരിപാടിക്ക് വ്യാപക പ്രചാരണം നല്‍കുന്നതിനായി എല്ലാ സംസ്ഥാന പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ക്കും  കത്തുകള്‍ അയച്ചു കഴിഞ്ഞു.

മാലിന്യ നിര്‍മ്മാര്‍ജ്ജന തൊഴിലാളികളുടെ പുനരുദ്ധാരണത്തിനു വേണ്ടിയുള്ള പദ്ധതിയുടെ കീഴില്‍ യന്ത്രവത്കൃത ശുചീകരണ ഉപകരങ്ങള്‍ വാങ്ങുന്നതിന് മൂലധന സബ്സിഡിയും അനുവദിച്ചിട്ടുണ്ട്. ഇതനുസരിച്ച് 5,00,000 രൂപ ചെലവുള്ള പദ്ധതികള്‍ക്ക് ചെലവിന്റെ 50 ശതമാനം സബ്സിഡി ലഭിക്കും. 5,00,000 മുതല്‍ 15 ലക്ഷം വരെ ചെലവുള്ള പദ്ധതികള്‍ക്ക് രണ്ടര ലക്ഷത്തിനൊപ്പം ബാക്കി വരുന്ന പദ്ധതി ചെലവിന്‍പെ 25 ശതമാനവും ലഭിക്കും.  സംഘങ്ങള്‍ക്ക് പത്തു ലക്ഷം രൂപ വരെ ചെലവു വരുന്ന പദ്ധതികള്‍ക്ക്  അഞ്ചു ലക്ഷം വരെ സബ്സിഡി ലഭിക്കും.

വയോജന സേവനം : മുതിര്‍ന്ന പൗരന്മാരെ ആദരിക്കുന്നതിനായി വിജ്ഞാന്‍ ഭവനില്‍ സംഘടിപ്പിച്ച വയോ നമന്‍ പരിപാടിയില്‍ ആദരണീയനായ ഉപരാഷ്ട്രപതി അധ്യക്ഷനായിരുന്നു. ബഹുമാന്യനായ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ആധ്യക്ഷ്യം വഹിച്ചു. ചടങ്ങില്‍ 5 സ്ഥാപനങ്ങള്‍ക്കും 6 വ്യക്തികള്‍ക്കും  വിവിധ മേഖലകളില്‍ നല്‍കിയ ഉദാത്ത സംഭവനകള്‍  പുരസ്‌കരിച്ച് ഉപരാഷ്ടരപതി വയോശ്രേഷ്ട സമ്മാന്‍ വിതരണം ചെയ്തു. മുതിര്‍ന്ന പൗരന്മാര്‍ക്കായി എല്‍ഡര്‍ ലൈന്‍ 14567 എന്ന ഹെല്‍പ് ലൈനിന്റെ സമര്‍പ്പണവും ഉപരാഷ്ട്രപതി നിര്‍വഹിച്ചു. തൊഴില്‍ ചെയ്യാന്‍ ശേഷിയുള്ള മുതിര്‍ന്ന പൗരനമാര്‍ക്ക് തൊഴില്‍ വിവരങ്ങള്‍ ലഭ്യമാക്കുന്നതിന് സീനിയര്‍ ഏബിള്‍ സിറ്റിസണ്‍സ് ഫോര്‍ റീ എംപ്ലോയ്മെന്റ് ഇന്‍ ഡിഗ്‌നിറ്റി എന്ന പോര്‍ട്ടലും ആരംഭിച്ചിട്ടുണ്ട്. മുതിര്‍ന്നവരുടെ ക്ഷേമത്തിനായുള്ള സ്റ്റാര്‍ട്ടപ്പുകളെ സഹായിക്കാന്‍  അടല്‍ വയോ അഭ്യുദയ യോജനയുടെ കീഴില്‍ മറ്റൊരു പദ്ധതിയും ഗവണ്‍മെന്റ് ആരംഭിച്ചിട്ടുണ്ട്.

6. നാടോടി സമൂഹങ്ങളുടെ സാമ്പത്തിക ഉന്നമനത്തിനായി മന്ത്രാലയം  അടുത്ത അഞ്ചു വര്‍ഷത്തെയ്ക്ക് 200 കോടിയുടെ ഒരു ക്ഷേമ പദ്ധതി (സീഡ്) വിഭാവനം ചെയ്തിട്ടുണ്ട്. ഇവരുടെ മക്കളെ മത്സര പരീക്ഷകള്‍ക്ക് തയാറാക്കുക,  ആരോഗ്യ ഇന്‍ഷുറന്‍സ് ലഭ്യമാക്കുക, സാമൂഹ്യാടിസ്ഥാത്തില്‍ ഉപജീവന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക, വീടുകള്‍ നിര്‍മ്മിക്കാന്‍ സാമ്പത്തിക സഹായം നല്‍കുക തുടങ്ങിയവയാണ് ഈ പദ്ധതിയുടെ ലക്ഷ്യങ്ങള്‍.

ND MRD

****



(Release ID: 1786521) Visitor Counter : 237


Read this release in: English , Urdu , Hindi , Bengali