ഫിഷറീസ്, ആനിമൽ ഹസ്ബൻഡറി & ഡയറി മന്ത്രാലയം
azadi ka amrit mahotsav

വാർഷിക അവലോകനം- 2021 - ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരോൽപ്പാദന മന്ത്രാലയം

Posted On: 30 DEC 2021 12:16PM by PIB Thiruvananthpuram

1. രാഷ്ട്രീയ ഗോകുൽ മിഷൻ:

 

  1. ഉൽപ്പാദനക്ഷമത മെച്ചപ്പെടുത്തുന്നതിനും പാലുൽപ്പാദനം വർദ്ധിപ്പിക്കുന്നതിനുമായി 2021-22 മുതൽ 2025-26 വരെ രാഷ്ട്രീയ ഗോകുൽ മിഷൻ നടപ്പാക്കൽ

 

രാഷ്ട്രീയ ഗോകുൽ മിഷന്റെ കീഴിലുള്ള പുതിയ പരിപാടികൾ :

 

  • i) കാലി ഇനങ്ങൾ വികസിപ്പിക്കൽ :

 

  • ii) മൾട്ടിപ്ലിക്കേഷൻ ഫാമുകൾ സ്ഥാപിക്കൽ

 

അവാർഡുകളും പുതിയ പദ്ധതികളും:

 

  • a) 2021- ആരംഭിച്ച ഗോപാൽ രത്‌ന അവാർഡ്, കന്നുകാലി- ക്ഷീരമേഖലയിലെ ഏറ്റവും ഉയർന്ന ദേശീയ അവാർഡുകളിലൊന്നാണ്.

 

  • b) മൾട്ടിപ്ലിക്കേഷൻ ഫാമിനുള്ള ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്നതിന് 2021 നവംബറിൽ മൾട്ടിപ്ലിക്കേഷൻ ഫാം പോർട്ടൽ ആരംഭിച്ചു .

 

  • c) 2021 ഡയറി മാർക്ക് ആരംഭിച്ചു

 

നടന്ന് കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ:

 

* രാജ്യവ്യാപകമായി കാലികളിലെ കൃത്രിമ ബീജസങ്കലന പരിപാടി - നാളിതുവരെ 2.20 കോടി മൃഗങ്ങളെ ഉൾപ്പെടുത്തുകയും 1.4 കോടി കർഷകർ പദ്ധതിയുടെ പ്രയോജനം നേടുകയും ചെയ്തു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 7.5 കോടി കർഷകർക്ക് പ്രയോജനപ്പെടുന്ന തരത്തിൽ ഉയർന്ന പ്രജനന ക്ഷമതയുള്ള 15 കോടി കാലികളിലേക്ക് പദ്ധതി വ്യാപിപ്പിക്കും.

 

* ജീനോമിക് തിരഞ്ഞെടുപ്പ്

 

* ഇ-ഗോപാല ആപ്പ്: കർഷകർക്ക് നേരിട്ട് ഉപയോഗത്തിനുള്ള പോർട്ടൽ. മെച്ചപ്പെട്ട കാലി ഇനങ്ങളുടെ വിവരങ്ങൾ അടങ്ങുന്ന വിപണി പോർട്ടലാണിത്

 

* നിർമ്മിത ബുദ്ധി സാങ്കേതിക വിദഗ്ധരുടെ ആവശ്യം നിറവേറ്റുന്നതിനായി MAITRI-കളുടെ സ്ഥാപനം

 

 

2. ക്ഷീര വികസന പദ്ധതികൾ:

 

  • 1) ദേശീയ പരിപാടി (NPDD) - പുനഃസംഘടിപ്പിച്ച എൻ പി പി ഡിപദ്ധതി 2021-22 മുതൽ 2025-26 വരെ 1790 കോടി രൂപ ബജറ്റ് വിഹിതത്തോടെ നടപ്പിലാക്കും.

 

  • 2) പ്രോസസ്സിംഗ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് ഫണ്ട് (DIDF) പദ്ധതി

 

  • 3) സഹകരണ സംഘങ്ങളെയും ക്ഷീര പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന കർഷക ഉൽപാദക സംഘടനകളെയും (SDC&FPO) പിന്തുണയ്ക്കുന്നു - മേഖലയിലെ സഹകരണ സംഘങ്ങളെയും ഉൽപാദന യൂണിറ്റുകളെയും സഹായിക്കുന്നതിനായി പ്രവർത്തന മൂലധന വായ്പകളുടെ പലിശ ഇളവ് നൽകുന്നു. 13.12.2021 ലെ കണക്കനുസരിച്ച് അർഹതയുള്ള മൊത്തം പ്രവർത്തന മൂലധനമായ 10588.64 കോടി രൂപയിൽ, 146.57 കോടി രൂപ പലിശ ഇളവായി നൽകിയിട്ടുണ്ട്.

 

മൃഗസംരക്ഷണ-ക്ഷീരകർഷകർക്കായി കിസാൻ ക്രെഡിറ്റ് കാർഡ് (കെസിസി)

 

അർഹരായ എല്ലാ മൃഗസംരക്ഷണ-മത്സ്യബന്ധന കർഷകർക്കും കിസാൻ ക്രെഡിറ്റ് കാർഡ് സൗകര്യം നൽകുന്നതിന്, രാജ്യവ്യാപകമായി 2021 നവംബർ 15 മുതൽ 2022 ഫെബ്രുവരി 15 വരെ AHDF KCC പരിപാടി നടത്തുന്നതിന് തുടക്കമിട്ടു.

 

 

3. ലൈവ്‌സ്റ്റോക്ക് ഹെൽത്ത് ആൻഡ് ഡിസീസ് കൺട്രോൾ പ്രോഗ്രാം (LHDCP):

 

  • A. മൃഗ രോഗ നിയന്ത്രണ പരിപാടി (NADCP)

 

  • B. ആരോഗ്യവും രോഗ നിയന്ത്രണവും (LH&DC) പദ്ധതി

 

 

4. 2020-21 കാലയളവിൽ മൃഗസംരക്ഷണ വകുപ്പിന്റെ വിവിധ വികസനങ്ങൾ/നേട്ടങ്ങൾ:

 

ഗ്രാമങ്ങളിലും നഗരപ്രദേശങ്ങളിലും ഗാർഹിക തലം വരെ കന്നുകാലി ജനസംഖ്യയെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നതിന് "ലൈവ്സ്റ്റോക്ക് സെൻസസ് & ഇന്റഗ്രേറ്റഡ് സാമ്പിൾ സർവേ സ്കീം" എന്ന കേന്ദ്രാവിഷ്കൃത പദ്ധതി നടപ്പാക്കിവരുന്നു .

 

20-ാമത് കന്നുകാലി സെൻസസ് റിപ്പോർട്ട് അനുസരിച്ച്, രാജ്യത്തെ മൊത്തം കന്നുകാലികളുടെ എണ്ണവും മൊത്തം കോഴികളുടെ എണ്ണവും യഥാക്രമം 536.76 ദശലക്ഷവും 851.81 ദശലക്ഷവും ആണ്. ഇത് കന്നുകാലി സെൻസസ്-2012 നേക്കാൾ യഥാക്രമം 4.8%, 16.8% വർദ്ധന കാണിക്കുന്നു.

 

2019-20 വർഷത്തെ MLP-കളുടെ കണക്ക്

ഉൽപ്പന്നം

പാൽ

(ദശലക്ഷം ടൺ)

മുട്ട (ശതകോടി എണ്ണം)

മാംസം (ദശലക്ഷം ടൺ)

കമ്പിളി (ദശലക്ഷം കിലോഗ്രാം)

ഉത്പാദനം

198.4

114.38

8.60

36.76

വളർച്ച നിരക്ക് (%)

5.69%

10.19%

5.98%

-9.05%

 

 

 

5. മത്സ്യബന്ധന മേഖലയിലെ സംരംഭങ്ങൾ:

 

A. പ്രധാനമന്ത്രി മത്സ്യ സമ്പദ യോജന (PMMSY)

 

B. എഫ് ഐ ഡി എഫ് നടപ്പിലാക്കൽ

 

C. കിസാൻ ക്രെഡിറ്റ് കാർഡ് (കെസിസി)

 

D. ബജറ്റ് പ്രഖ്യാപനങ്ങൾ:

 

  • i) കടൽപ്പായൽ പാർക്കിന്റെ പ്രഖ്യാപനം

 

  • ii) പ്രവർത്തനങ്ങളുടെ കേന്ദ്രമായി 5 പ്രധാന മത്സ്യബന്ധന തുറമുഖങ്ങൾ വികസിപ്പിക്കുന്നതിന്റെ പ്രഖ്യാപനം - കൊച്ചി, ചെന്നൈ, വിശാഖപട്ടണം, പാരദീപ്, പെത്വഘട്ട് എന്നീ 5 മത്സ്യബന്ധന തുറമുഖങ്ങൾ ലോകോത്തര അടിസ്ഥാന സൗകര്യങ്ങളുള്ള, പ്രവർത്തനങ്ങളുടെ കേന്ദ്രങ്ങളായി വികസിപ്പിക്കും.

 

മറ്റ് പ്രധാന സംരംഭങ്ങൾ:

 

  • i) " സേതു" ആപ്പ് 2021 ജൂലൈയിൽ സമാരംഭിച്ചു. സ്പീഷീസ് തിരിച്ച്/വിഷയം തിരിച്ചുള്ള ഓൺലൈൻ കോഴ്‌സ് മൊഡ്യൂളുകളുള്ള ഒരു സ്വയം പഠന ആപ്പാണിത്.

 

  • ii) മത്സ്യ കർഷക ദിനം 2021 ജൂലൈ 10-ന് ആചരിച്ചു. ആഭ്യന്തര മത്സ്യ ഉപഭോഗം പ്രോത്സാഹിപ്പിക്കുന്നതിനായി നവ മാധ്യമ പ്രചാരണ പരിപാടികൾ /റേഡിയോ ജിംഗിളുകൾ ആരംഭിച്ചു.

 

***

 


(Release ID: 1786490) Visitor Counter : 215