രാഷ്ട്രപതിയുടെ കാര്യാലയം
രാഷ്ട്രപതി ഡിസംബർ 21 മുതൽ 24 വരെ കേരളം സന്ദർശിക്കും
Posted On:
20 DEC 2021 7:17PM by PIB Thiruvananthpuram
കൊച്ചി, ഡിസംബർ 20, 2021
ഔദ്യോഗിക സന്ദർശനത്തിനായി രാഷ്‌ട്രപതി ശ്രീ രാം നാഥ് കോവിന്ദ് നാളെ (2021 ഡിസംബര്‍ 21) കേരളത്തിൽ എത്തും. നാളെ കാസർഗോഡ് പെരിയ ക്യാമ്പസ്സില്‍ നടക്കുന്ന കേരള കേന്ദ്ര സര്‍വ്വകലാശാലയുടെ അഞ്ചാമത് ബിരുദദാന ചടങ്ങിൽ അദ്ദേഹം മുഖ്യാതിഥിയാകും. പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ വൈകിട്ട് 3.30 നാണു പരിപാടി. കേരള ഗവര്‍ണര്‍ ശ്രീ ആരിഫ് മുഹമ്മദ് ഖാന്‍, സംസ്ഥാന തദ്ദേശ സ്വയംഭരണ എക്‌സൈസ് മന്ത്രി ശ്രീ എം. വി. ഗോവിന്ദന്‍ എന്നിവരും പരിപാടിയിൽ സംബന്ധിക്കും. 2018-2020 ബാച്ചിന്റെ ബിരുദദാന ചടങ്ങാണ് നടക്കുന്നത്. 742 വിദ്യാര്ത്ഥികളാണ് ബിരുദം ഏറ്റുവാങ്ങുന്നത്.
തുടർന്ന് കൊച്ചിയിലെത്തുന്ന രാഷ്‌ട്രപതി ഡിസംബർ 22 ന് നേവൽ ബേസിൽ വിവിധ പരിപാടികളിൽ സംബന്ധിക്കും. ദക്ഷിണ നാവിക കമാൻഡിന്റെ പ്രവർത്തന പ്രദർശനം വീക്ഷിക്കുന്ന അദ്ദേഹം വിക്രാന്ത് സെല്ലും സന്ദർശിക്കും. ഡിസംബർ 23 ന് രാവിലെ കൊച്ചിയിൽ നിന്നും തിരുവനന്തപുരത്ത് എത്തുന്ന രാഷ്ട്രപതി, പി.എൻ.പണിക്കരുടെ പ്രതിമ അനാച്ഛാദനം ചെയ്യും
RRTN/SKY
(Release ID: 1783739)